മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം

93
0

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. ഇതിനായി പുതിയ തസ്‌തിക സൃഷ്‌ടിക്കും. സിറ്റി പൊലീസിൽ ഡെപ്യൂട്ടി കമ്മിഷ്‌ണർ ഓഫ് പൊലീസ്(സെക്യൂരിറ്റി) എന്നതാണ് തസ്തിക. സുരക്ഷ വർദ്ധിപ്പിക്കാനുള്ള പോലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.

സുരക്ഷാച്ചുമതലയുളള ഡിഐജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപീകരിക്കും. മുഖ്യമന്ത്രിയുടെയും ക്ലിഫ് ഹൗസിന്റെയും സുരക്ഷയ്ക്കായി പ്രത്യേക ഡപ്യൂട്ടി കമ്മിഷണറെ നിയമിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന ശുപാർശയും ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇസഡ് പ്ലസ് സുരക്ഷയാണു മുഖ്യമന്ത്രിക്കു നൽകിയിരിക്കുന്നത്. 2020ൽ യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് വിലക്കുകൾ ലംഘിച്ച് ക്ലിഫ് ഹൗസിന് മുന്നിലെത്തിയതോടെയാണ് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്