നെടുമ്പാശ്ശേരിയിലെത്തിയ റഷ്യൻ പൗരന് കോവിഡ് സ്ഥിരീകരിച്ചു

90
0

നെടുമ്പാശ്ശേരിയിലെത്തിയ റഷ്യൻ പൗരന് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ ആണോ എന്നറിയാൻ ഇയാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. തുടർന്ന് ഇയാളെ അമ്പലമുകളിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.

ഒമിക്രോൺ ഹൈ റിസ്‌ക് പട്ടികയിൽപ്പെട്ട രാജ്യമാണ് റഷ്യ. അതിനാലാണ് ഒമിക്രോൺ വകഭേദമാണോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. അതേസമയം പരിശോധന നടത്തുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ചകൾ സംഭവിച്ചതായും ആരോപണമുണ്ട്. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കൂടെ യാത്ര ചെയ്ത എല്ലാവരെയും നിരീക്ഷണത്തിലാക്കിയില്ലെന്നാണ് ആരോപണം.

അതേസമയം, കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാനിർദേശം നല്‍കി. അതിനിടെ വിശദ പരിശോധനക്ക് അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. ഒമിക്രോൺ വകഭേദമാണോയെന്ന് തിരിച്ചറിയാനായി ഡൽഹിയിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും. നിലവിൽ രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലായി നാല് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. കർണാടക ഗുജറാത്ത് മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രോഗം.