ഔട്ട് ഓഫ് റേഞ്ച്

223
0

കെ പി യൂസഫ് പെരുമ്പാവൂർ

ഫേഷ്യൽ ചെയ്തു
മുഖം മിനുക്കി
അവൾ അവൻ അടുത്തുചെന്നു
ഹൃദയത്തിൽ പ്രതിഷ്ഠിച്ച
വദനത്തിന് വിപരീതം
ദർശിച്ച അവൻ
പ്രതികൂലമായി പ്രതികരിച്ചു
അവളുടെ മനസ്സിനെ
പ്രഥമമായി പ്രണയിച്ച
അവൻ അവളുടെ
വികൃത മുഖത്തെ
അവഗണിച്ചു
അവളുടെ ഹൃദയ മൊബൈലിലേക്ക്
അവൻ ഒരു
കാൾ വിട്ടു
ഔട്ട് ഓഫ് റേഞ്ച് എന്ന മറുപടി കേട്ട്
അവൻ മൊബൈൽ വലിച്ചെറിഞ്ഞു
ഫേഷ്യൽ ചെയ്യാത്ത മുഖവുമായി അവൾ
അപ്പോൾ മറ്റൊരാളുടെ
അടുത്തായിരുന്നു.