പിരിഞ്ഞവര്‍

170
0

സനു മാവടി


മൗനത്തിന്റെ
പര്‍വ്വതശിഖരങ്ങളില്‍ നിന്നും
ശൂന്യതയുടെ അനന്തമായ
നീലിമയിലേക്ക് ഞാന്‍
വലിച്ചെറിയപ്പെട്ടിരിയ്ക്കുന്നു
ആറിത്തണുത്ത
നിശ്വാസങ്ങളുടെ
ആഴമില്ലായ്മകളില്‍
ഉപേക്ഷിക്കപ്പെട്ടവളുടെ
അതിജീവനത്തിന്റെ
കടലാസ് പൂക്കള്‍ക്ക്
നിറം വച്ചു തുടങ്ങിയിരിയ്ക്കുന്നു
മുഷിഞ്ഞു നാറിയ
വീണ്ടുവിചാരത്തിന്റെ
ഭാണ്ഡം പേറിയ യാത്രയ്‌ക്കൊടുക്കം
കണ്ണുനീരുകൊണ്ട്
താക്കോല്‍പ്പഴുത്
തുടച്ചെടുക്കപ്പെട്ട
ഗേഹത്തിന് മുന്‍പില്‍
നാവ് മുറിച്ചിട്ട് തിരികെ നടന്നു
പരിഹാരം
ചെയ്യാനാവാത്ത വിധം
എന്റെ പാപം
വെള്ള പുതപ്പിക്കപ്പെട്ടിരിയ്ക്കുന്നു
പിരിഞ്ഞവരുടെ
കൂടിക്കാഴ്ചകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ
നോട്ടങ്ങളില്‍ അപരിചിതത്വത്തിന്റെ
മരത്തൈകള്‍ നട്ട്
വെള്ളമൊഴിക്കാന്‍ മറന്നുപോകുന്ന നിര്‍ഭാഗ്യരുടെ
താനെ മുളച്ചതും
നട്ടുമുളപ്പിച്ചതുമായ സ്വപ്നങ്ങളുടെ
വളര്‍ച്ച വിത്യാസങ്ങളില്‍
ഇടയ്‌ക്കെപ്പോഴോ ചുരത്താന്‍ മറന്ന
മാറിടങ്ങളുടെ കുറ്റസമ്മതങ്ങള്‍
കുഴിച്ചുമൂടാന്‍ ശ്രമപ്പെടുന്നവരുടെ
അന്യോന്യം
മരണം ചാപ്പകുത്തി
ജീവിതത്തിലേയ്ക്ക്
നടന്നുപോകുന്ന പിരിഞ്ഞവരുടെ