നമ്മുടെ ജീവിതത്തിൽ വിജയം ആരും ഒരു വെള്ളിത്താലത്തിൽ വെച്ച് നമുക്ക് തരില്ല. ജീവിതത്തിൽ വിജയം വരിക്കാൻ ഉള്ള അവസരങ്ങൾ എല്ലാവർക്കും എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ചിലർക്ക് ഏറെ അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റു ചിലർക്ക് അപൂർവമായേ കേൾക്കാറുള്ളു. എന്നാൽ ആരൊക്കെ ആത്മാർത്ഥമായി ജീവിതവിജയത്തിനു വേണ്ടി വിയർപ്പ് ചിന്തുന്നുവോ അവർക്കെല്ലാം ജീവിതത്തിൽ വിജയം സുനിശ്ചിതമാണ്.
അധ്വാനം ആവശ്യമില്ലാത്തതും ക്ലേശ രഹിതവുമായ ജീവിതമാണ് നമുക്ക് എല്ലാവർക്കും പൊതുവെ ഇഷ്ടമായിട്ടുള്ളത്. അതുകൊണ്ടാണല്ലോ നാമെല്ലാം വിജയത്തിനുവേണ്ടി കുറുക്കുവഴികൾ തിരഞ്ഞെടുക്കുന്നത് . ബുദ്ധിമുട്ടുള്ള വഴിയിലൂടെ നടന്നു വിജയത്തിനായി പൊരുതുന്നവരെ
വിജയം സസന്തോഷം എതിരേറ്റു കൊള്ളും. ആരും ഒരിക്കലും നമ്മുടെ വിജയം നമ്മിൽ നിന്ന് എടുത്തുകളയുകയും ഇല്ല……