ഇവർ സമൂഹത്തിൻ്റെ ഭാഗമല്ലേ…

116
0

മാധ്യമപ്രവർത്തകൻ വാർത്തകളുടെ കണ്ടുപിടുത്തക്കാരൻ അല്ല മറിച്ച് സൃഷ്ടികർത്താവാണ് എന്നതാണ് ഇന്നത്തെ അവസ്ഥ. കോൺഗ്രസുകാരനെ സിപിഎം കാരൻ തല്ലിക്കൊന്നു എന്ന തലക്കെട്ടിനു താഴെ വാർത്ത വായിക്കുമ്പോൾ തല്ലിക്കൊന്നു എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചു കൊണ്ടിരുന്നത് എന്നാൽ അയാൾ ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു എന്ന് നമുക്ക് വായിക്കേണ്ടി വരും. ആണത്രേ ഉണ്ടത്രേ കണ്ടത്രേ എന്ന് വാക്കുകളാല്‍ മുകളിൽ പറഞ്ഞത് പോലെയുള്ള വാർത്തകളുടെ സത്യാവസ്ഥ യിൽ സ്വന്തം ലേഖകന് പത്രാധിപർക്ക് ഉത്തരവാദിത്വമില്ല എന്ന് വരുത്തി തീർക്കുന്ന രീതിയിലാണ് വാർത്തകൾ വളച്ചൊടിച്ച് വായനക്കാരിൽ എത്തിക്കുന്നത് മുതലാളിമാരുടെ രാഷ്ട്രീയ വർഗീയ വീക്ഷണം വായനക്കാരിൽ ഉത്തരവാദിത്വത്തോടെ എന്ന് തോന്നുന്ന വിധം തന്നെ എന്നാൽ നിയമനടപടികൾക്ക് ഇടം കൊടുക്കാത്ത വിധം സാധാരണ വായനക്കാരിൽ അല്ലെങ്കിൽ പ്രേക്ഷകരിൽ ഇവർ എത്തിക്കുകയാണ് ചെയ്യുന്നത്. ദേശദ്രോഹ പരമായ അല്ലെങ്കിൽ സാമൂഹ്യപ്രതിബദ്ധത ഇല്ലാത്ത വാർത്തകൾ മനപ്പൂർവ്വം സൃഷ്ടിച്ച് സമൂഹത്തിൽ സാമുദായിക രാഷ്ട്രീയ വേർതിരിവുകൾ സൃഷ്ടിക്കുവാൻ ഇവർക്ക് പലപ്പോഴും കഴിയുന്നുണ്ട്. ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളുടെ ആയുധമായി മാറുകയാണ് ഇവർ ചെയ്യുന്നത്.
ഭരിക്കാൻ കയറുന്ന വ്യക്തികൾ ഇവിടെ നമ്മൾ തിരഞ്ഞെടുത്ത വിട്ട് ആൾക്കാരാണ് എന്ന വസ്തുത മറക്കാതെ തന്നെ പറയട്ടെ അവർ കാട്ടിക്കൂട്ടുന്ന സ്വജനപക്ഷപാതവും അഴിമതിയും അക്രമവും കൊള്ളയും കൊലപാതകവും എല്ലാംതന്നെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുകയും അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയും ചെയ്യുക എന്ന ഉത്തരവാദിത്വം ഇന്ന് നിറവേറ്റി കൊണ്ടിരിക്കുന്നത് ഈ പറഞ്ഞ മാധ്യമ പ്രവർത്തകർ തന്നെയാണ് മാധ്യമ പ്രവർത്തകർ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാൻ തന്നെ കഴിയുന്നില്ല എന്നാൽ പലപ്പോഴും ഒരു വിഭാഗം മേൽപ്പറഞ്ഞത് പോലെയുള്ള ചട്ടുകങ്ങളായി മാറുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന വേർതിരിവുകൾ വളരെ കൂടുതലാണ്. എന്തുകൊണ്ടാണ് ഇവർ ഈ വിധത്തിൽ അധപതിച്ചു പോകുന്നത് എന്ന് ചോദിച്ചാൽ അതിന് ഒറ്റക്കാരണം സാമ്പത്തികം എന്നത് തന്നെ ചില കാര്യങ്ങളിൽ ജാതി വർഗീയത ഒരു അടിസ്ഥാന ഘടകം ആകുന്നുണ്ട് എങ്കിലും അതിനെയും പിന്നിൽ പ്രവർത്തിക്കുന്നത് യഥേഷ്ടം ഇവരിലേക്ക് ഒഴുകിയെത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ ആണ്.
മാധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഒക്കെ പിൻബലത്തോടെയാണ് ഇവർ പലപ്പോഴും ഈ കാര്യങ്ങൾ ചെയ്യുന്നത് എന്നാൽ അറിഞ്ഞോ അറിയാതെയോ തന്നെ പല രാഷ്ട്രീയകക്ഷികളും ഇതുപോലെ ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പലപ്പോഴും പിന്തുണ കൊടുക്കുകയാണ് ചെയ്യുന്നത് കാരണം ഇവരിൽ പലരും ഇന്നല്ലെങ്കിൽ നാളെ ഈ പ്രവർത്തകരുടെ പേനയുടെ തുമ്പിൽ കിടന്നു എന്നിട്ട് വരുന്നവരാണ് അതിനുള്ള മുൻകൂർജാമ്യം ആണ് ഈ ഒത്താശ ചെയ്യലുകൾ. ഭരിക്കുന്നവർ അല്ലെങ്കിൽ നമ്മൾ തിരഞ്ഞെടുത്തു വിട്ടവർ എന്നു പറയുന്നവർ എല്ലാം വ്യക്തികളാണ് ഈ വ്യക്തികൾ ഒന്നിച്ചു ചേരുമ്പോൾ മാത്രമല്ലേ ഭരണകേന്ദ്രം ആകുന്നുള്ളൂ ഈ ഭരണാധികാരികളുടെ അല്ലെങ്കിൽ ബ്യൂറോക്രാറ്റുകളുടെ തലയിൽ എപ്പോൾ എങ്ങനെ തീപിടിക്കും എന്നത് നമുക്ക് അറിയില്ല. ആ തീ ആളി പടരുന്നത് കൊണ്ട് നാശം ഉണ്ടാകുന്നത് സമൂഹത്തിന് മാത്രമാണ് ഈ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ സമൂഹത്തിൻ്റെ ഭാഗമേ അല്ല അവർക്ക് സമൂഹത്തോട് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല എന്ന രീതിയിലാണ് അവരുടെ പ്രവർത്തനങ്ങൾ.
മാധ്യമങ്ങളെ അല്ലെങ്കിൽ മാധ്യമപ്രവർത്തകരെ രാഷ്ട്രീയകക്ഷികൾ അല്ലെങ്കിൽ വർഗീയ ജാതി കക്ഷികൾ വിലക്കെടുക്കാൻ ഉള്ള അവസരം ലഭിക്കുന്ന ത്തോളം കാലം ഇത് തുടർന്നുകൊണ്ടേയിരിക്കും