ആശാ ഭോസ്‌ലെ

271
0

ഇന്ത്യയിലെങ്ങും അറിയപ്പെടുന്ന ഗായികയാണ് ആശാഭോസ്‌ലെ. ബോളിവുഡ് സിനിമകളിലെ പിന്നണി ഗാനങ്ങളിലൂടെയാണ് ഇവര്‍ കൂടുതലായും അറിയപ്പെട്ടത്. പ്രശസ്ത ഗായികയായ ലതാ മങ്കേഷ്‌ക്കറിന്റെ മൂത്ത സഹോദരിയായ ഇവര് ഏകദേശം 925ലധികം തമിഴ് സിനിമകളില്‍ പിന്നണി പാടിയിട്ടുണ്ട്. തെക്കേ ഏഷ്യയിലെ ഗായികമാരില്‍ പ്രശസ്തയായ ഇവര്‍ സിനിമാഗാനങ്ങള്‍ക്കു പുറമെ പോപ്പ്,ഗസല്‍,പരമ്പാഗത ഇന്ത്യന്‍ ക്ലാസിക്കല്‍ ഗാനങ്ങള്‍,നാടന്‍പാട്ടുകള്‍,രവീന്ദ്ര സംഗീത് ഭജനകള്‍ തുടങ്ങിയവയുടെ മേഖലകളിലും തന്റേതായ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. ഹിന്ദി,മറാത്തി,ബംഗാളി,ഗുജറാത്തി,പഞ്ചാബി,തമിഴ്,ഇംഗ്ലീഷ്, റഷ്യന്‍,മലയ തുടങ്ങി 14ഓളം ഭാഷകളിലും ഇവര്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നു.
മഹാരാഷ്ട്ര സംഗീത പാരമ്പര്യം പിന്തുടര്‍ന്നുവരുന്ന ഒരു കുടുംബത്തില്‍ പണ്ഢിറ്റ് ജീനനാഥ് മങ്കേഷ്‌ക്കറുടെ മകളായി 1933 സെപ്തംബര്‍ 8നാണ് ആശാ ഭോസ്‌ലെ ജനിച്ചത്. ഒന്‍പത് വയസ്സായപ്പോഴേക്കും പിതാവിനെ നഷ്ടമായ ഇവര്‍ തന്റെ സഹോദരിയോടൊപ്പം പൂന,കോലാപ്പൂര്‍,ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്നു. അവിടങ്ങളിലെല്ലാം തന്നെ ഇവര്‍ സംഗീത പരിപാടികള്‍ തുടരുകയും ചെയ്തു. ഇതിനിടയിലാണ് ഇവര്‍ക്ക് ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചത്.
മജ്ഹാബാല്‍ എന്ന മറാത്തി സിനിമയില്‍ ദത്താ ദാവ് ജേകര്‍ ഗാനസംവിധാനം ചെയ്ത ‘ചലാചലാ നാവ്ബലാ’ എന്നു തുടങ്ങുന്ന ഗാനത്തോടെയായിരുന്നു സിനിമയില്‍ ഇവര്‍ തുടക്കമിട്ടത്. എന്നാല്‍ വീണ്ടും അഞ്ചുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഹിന്ദി സിനിമയില്‍ പാടാന്‍ ആശാ ഭോസ്‌ലെയ്ക്ക് അവസരം ലഭിക്കുന്നത്. ഹാന്‍സ് രാജ് ബഹല്‍സിന്റെ ചുനാരിയ എന്ന സിനിമയിലെ സാവാന്‍ ആയ… എന്നു തുടങ്ങുന്ന ഗാനത്തോടുകൂടിയായിരുന്നു ഹിന്ദി സിനിമയിലെ തുടക്കം. 1950 ആവുമ്പോഴേക്കും ബോളിവുഡ് ഗാനരംഗത്തെ മികച്ച അവസരങ്ങളെല്ലാം ആശാ ഭോസ്‌ലെയെ തേടിയെത്തി.