ആര്‍ദ്ര.ബി
VI.B, ഹോളിക്രോസ് വിദ്യാസദന്‍, തെള്ളകം
ഞാന്‍ തീരത്തിരുന്നു. പെട്ടെന്ന് ആഴങ്ങളിലേക്ക് എടുത്തുചാടി. പിന്നെ എവിടെയോ തലപൊക്കി. ഞാന്‍ അയാളോട് ഉത്കണ്ഠയോടെ ചോദിച്ചു. ”ഈ ചൂട് ഒന്ന് കുറയ്ക്കാമോ?”
അയാള്‍ അനുസരിച്ചില്ലെന്ന് മാത്രമല്ല, എന്നെ തുറിച്ചുനോക്കി. ആ കണ്ണുകളില്‍ നിന്ന് പതിനായിരക്കണക്കിന് രശ്മികള്‍ പുറപ്പെട്ടു. അവ പണിപ്പെട്ട് എന്റെ അടിത്തട്ടിലെ മണ്ണില്‍ ഒരു കൊച്ചുദ്വാരം നിര്‍മ്മിച്ച് അതിലൂടെ അകത്തേക്കുപോയി.
പോകുന്നതിനുമുമ്പ് എന്റെ മക്കള്‍ ഞെരിഞ്ഞൊടുങ്ങുന്നത് ഞാന്‍ കണ്ടു. പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ അകത്തേക്ക് ഇറങ്ങി. പകവീട്ടാന്‍ വേണ്ടി ഞാന്‍ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. അവളും സഹായികളും ചേര്‍ന്ന് അയാളെ മറച്ചു. ലോകം ഇരുട്ടില്‍ ആഴ്ന്നു.
അയാള്‍ വെളിച്ചം പുറപ്പെടുവിക്കാതിരുന്നതിനാല്‍ ദ്വാരം അടഞ്ഞു. മണ്ണ് ഇടിച്ചുതെറുപ്പിച്ചുകൊണ്ട് ഞാന്‍ പുറത്തിറങ്ങി. അടങ്ങാത്ത പക എന്നിലെരിഞ്ഞു.
ഞാന്‍ അയാളെ വിഴുങ്ങി. ലോകം വീണ്ടും ഇരുട്ടില്‍. അയാളെ കാത്തിരുന്ന് ക്ഷീണിച്ച് ലോകം മുഴുവന്‍ ഉറങ്ങി. പകല്‍സമയം അയാളെ ഞാന്‍ പുറത്തേക്ക് തുപ്പി. അയാള്‍ പിന്നെയും എന്നെ തുറിച്ചു നോക്കി ഞാന്‍ അയാളെയും…..