പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു

254
0

സിനിമ: റെസ്റ്റ് ഹൗസ്
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ.അര്‍ജ്ജുന്‍
പാടിയത്: കെ.ജെ.യേശുദാസ്
‌‌

പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിന്‍ ചിരി തൊട്ടുവിളിച്ചു
ആശാലതികകള്‍ പുഞ്ചിരിച്ചു എന്‍
ആശാലതികകള്‍ പുഞ്ചിരിച്ചു

നീലോല്പല നയനങ്ങളിലൂറി
നിര്‍മ്മല രാഗ തുഷാരം
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം
ഓ…………..ഓ………
(പൗര്‍ണ്ണമി ചന്ദ്രിക .. ..)

പുഷ്പിണിയായ ശതാവരി വള്ളിയില്‍
തല്പമൊരുക്കി തെന്നല്‍
ഇത്തിരി മധുരം നല്‍കാന്‍ തീര്‍ക്കുക
മറ്റൊരു തല്പം തോഴി
ഓ…………..ഓ………
(പൗര്‍ണ്ണമി ചന്ദ്രിക ..)