സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാൻ

210
0

സിനിമ: പത്മവ്യൂഹം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ.അര്‍ജ്ജുന്‍
പാടിയത്: കെ.ജെ.യേശുദാസ്, പി.മാധുരി

ആ…ആ…ആ….
സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാൻ
ഇന്ദുപുഷ്പമായ് വിടർന്നു – നീ
ഇന്ദുപുഷ്പമായ് വിടർന്നു
മന്ദപവനനായ് തെന്നിയൊഴുകി നീ
ഇന്ദ്രലതികയായ് പടർന്നു – ഞാൻ
ഇന്ദ്രലതികയായ് പടർന്നു

ചന്ദ്രലേഖയായ് വാനിലുയർന്നു നീ
ചന്ദനമുകിലായ് വന്നു ഞാൻ
കനവിൽ ഞാനൊരു ദേവതാരമായ്
കനകവസന്തമായ് പുണർന്നു
കനകവസന്തമായ് പുണർന്നു നീ
ആഹാ ഹാ ഹാഹാ ഹാ….. ഒഹോഹോ ഹോഹോഹോഹോഹോ…..
(സിന്ദൂര..)

സ്വപ്നരാഗമായ് രാവിലൊളിച്ചു നീ
നിദ്രാവീണയായ്  പിടഞ്ഞു ഞാൻ
കരളിൽ കവിതതൻ കതിരായി മിന്നി ഞാൻ
കവനത്തൂലികയായി – കവനത്തൂലികയായി നീ
ആഹാ ഹാ ഹാഹാ ഹാ….. ഒഹോഹോ ഹോഹോഹോഹോഹോ…..
(സിന്ദൂര..)