സിനിമ: ഒതേനന്റെ മകന്‍
സംഗീതം: ജി.ദേവരാജന്‍
ഗാനരചന: വയലാര്‍
പാടിത്: കെ.ജെ.യേശുദാസ് , ബി.വസന്ത
ചന്ദ്രനുദിക്കുന്ന ദിക്കില്‍
ചന്ദനം പൂക്കുന്ന ദിക്കില്‍
തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
തൃക്കാര്‍ത്തിക രാത്രി…….
നിറപറതന്‍ മുന്‍പില്‍ ആ…
നിലവിളക്കിന്‍ മുന്‍പില്‍ ആ…
നെറ്റിയിലിലക്കുറിതൊട്ടവളെ നിന്നെ
മറ്റൊരു തൊടുകുറി ചാര്‍ത്തിയ്ക്കും
ആ….
(ചന്ദ്രനുദിക്കുന്ന…)
തൊടുകുറി ചാര്‍ത്തിയിട്ടെന്തുചെയ്യും?
മുടിയില്‍ പുതിയൊരു പൂ തിരുകും
പൂവണിയിച്ചിട്ടെന്തുചെയ്യും?
പുഞ്ചിരിമുത്തു കവര്‍ന്നെടുക്കും
മുത്തുകവര്‍ന്നിട്ടെന്തു ചെയ്യും?
മുദ്രമോതിരം തീര്‍പ്പിക്കും
മോതിരം തീര്‍ത്തിട്ടെന്തു ചെയ്യും?
മോഹിച്ചപെണ്ണിന്റെ വിരലിലിടും
ആ….
(ചന്ദ്രനുദിക്കുന്ന…)
നിറമലരിന്‍ മുന്‍പില്‍
നിറകതിരിന്‍ മുന്‍പില്‍ (നിറ..)
ലജ്ജകൊണ്ടലുക്കിട്ടു നില്പലവളെ
മാറില്‍ മാറ്റൊരലുക്ക് ഞാന്‍ ചാര്‍ത്തിക്കും
(ചന്ദ്രനുദിക്കുന്ന…)