പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ

209
0

നാടകം: നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
സംഗീതം: ജി.ദേവരാജന്‍
ഗാനരചന: ഒ.എന്‍.വി
പാടിത്: കെ. എസ്.ജോര്‍ജ്ജ്, കെ.പി.എ.സി. സുലോചന

പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ
ആമരത്തിന്‍ പൂന്തണലില്‌ വാടിനില്‍ക്കുന്നോളേ
വാടി നില്‍ക്കുന്നോളേ..
(പൊന്നരിവാള….)

പുല്‍ക്കുടിലിന്‍ പൊല്‍ക്കതിരാം കൊച്ചുറാണിയാളേ
കണ്‍കുളിരേ നെനക്കു വേണ്ടി നമ്മളൊന്നു പാടാം
നമ്മളൊന്നു പാടാം..

ഓണനിലാപാലലകള് ഓടി വരുന്നേരം
എന്തിനാണ് നിന്‍ കരള് നൊന്തുപോണെന്‍ കള്ളീ
എന്‍ കരളേ.. കണ്‍ കുളിരേ.. (2)
എന്‍ കരളേ കണ്‍ കുളിരേ  നിന്നെയോര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്‍ പോരാടുമെന്‍ കരങ്ങള്‍
പോരാടുമെന്‍ കരങ്ങള്‍…

ഒത്തുനിന്നീ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍
തോളോടു തോളൊത്തു ചേര്‍ന്നു വാളുയര്‍ത്താന്‍ തന്നെ
പോരുമോ നീ പോരുമോ നീ
പോരുമോ നീ പോരുമോ നീ
നേരു നേടും പോരില്‍
എന്‍ കരളിന്‍ പൊൽക്കുളിരേ
നിന്നെയോര്‍ത്തു പാടും
പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനല്ലോ
ഗാട്ടുകാരനല്ലോ
(പൊന്നരി..)