എന്തേ മുല്ലേ പൂക്കാത്തൂ

256
0

സിനിമ: പഞ്ചലോഹം
സംഗീതം: രവീന്ദ്രന്‍
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
പാടിത്: കെ.ജെ.യേശുദാസ്

എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ? നെഞ്ചോടുരുമി കിടക്കാഞ്ഞൊ
മെല്ലേ..മെല്ലേ പുല്‍കും പൂന്തെന്നലേ എന്റെ സ്വന്തമാണു നീ
പായാരം കൊഞ്ചി കുണുങ്ങല്ലേ പാലാഴി തൂമുത്തേ പോവല്ലേ
ഓ…ഓ…
കിന്നാരം കൊഞ്ചും കുറുമ്പല്ലേ കണ്ണാടി ചില്ലല്ലേ ..അല്ലേ

കിളിവാതിലിന്‍ മറവില്‍ നിഴലായ്‌ നിന്നെ മറയും
അഴകേ നിന്റേ മിഴിയുീല്‍ അലിവൊലുന്ന ചിരിയും
ആദ്യമായ്‌ കണ്ട നാള്‍മുതല്‍ എന്നേ ആര്‍ദ്രമായ്‌ തൊട്ടുഴിഞ്ഞു നീ (2)
എന്റെ മാറിലെ മണ്‍ ചെരാതിലെ മന്ത്രനാളമായ്‌ മാറി നീ

കുയില്‍ പാടുന്ന തൊടിയില്‍ വെയില്‍ ചായുന്ന പുഴയില്‍
ഒരു നോക്കു കൊണ്ടൊഴിഞ്ഞും ഒരു വാക്കു കൊണ്ടെറിഞ്ഞും
നിന്നെ ഞാന്‍ എന്റേ ഉള്ളിലെ മണിതൂവല്‍ കൊണ്ടു തലോടുന്നു (2)
വെണ്ണിലാവിന്റെ മുത്തുപോല്‍ എന്റേ മുന്നിലേക്കു ക്ഷണിക്കുന്നു

എന്തേ..എന്തേ.. എന്തേ മുല്ലെ പൂക്കാത്തൂ
എന്റെ പൊന്‍ കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ നെഞ്ചൊടുരുമ്മി കിടക്കാഞ്ഞൊ