ശക്തമായ കുടുംബം

287
0

ജഗദമ്മ വാരിക്കാട്ട്‌

ഒരിക്കൽ വിക്രമാദിത്യ മഹാരാജാവ് അദ്ദേഹത്തിന്റെ പണ്ഡിതസദസ്സിലേയ്ക്ക് ഒരു ചോദ്യമെറിഞ്ഞുകൊടുത്തു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ കാലങ്ങളായി സൂക്ഷിച്ചുപോന്ന വലിയൊരു ശേഖരമുണ്ട്. മുത്തും പവിഴവും മരതകവും മാണിക്യവുമെല്ലാം ചേർന്ന നവരത്നങ്ങളുടെ മഹാശേഖരം.

ചോദ്യമിതായിരുന്നു:

ഏതാണ് ഏറ്റവും വിശിഷ്ടമായ രത്നം.

മനസ്സിൽ വിശിഷ്ടരത്ന ങ്ങളുടെ മാഹാത്മ്യം നിറഞ്ഞിട്ടും പണ്ഡിതശ്രഷ്ഠർ ഉത്തരം പറയാൻ ധൈര്യം കാട്ടിയില്ല. മഹാരാജാവിന്റെ കൊട്ടാരത്തിലുള്ള ഏറ്റവും വിശിഷ്ടരത്ന ത്തിന്റെ പേരല്ല പറയുന്നതെങ്കിൽ അതൊരപരാധമായിപ്പോകുമെന്നവർ ഭയപ്പെട്ടു.

പെട്ടെന്ന്, അവർക്കിടയിൽനിന്ന് വരരുചി എഴുന്നേറ്റ് മഹാരാജാവിനോട് പറഞ്ഞു: “പ്രഭോ, ഈ ചോദ്യത്തിനുള്ള ഉത്തരം പറയാൻ എനിക്കനുവാദം തരിക.

പണ്ഡിതർ പരസ്പരം നോക്കി. വിക്രമാദിത്യൻ സിംഹാസനത്തിൽനിന്നെഴുന്നേറ്റ് പുരികമുയർത്തിക്കൊണ്ട് വരരുചിയോട് പറഞ്ഞു: അങ്ങയുടെ ഉത്തരം പിഴയ്ക്കില്ലെന്നെനിക്കുറപ്പുണ്ട്. പറഞ്ഞാലും…

വരരുചി പറഞ്ഞുതുടങ്ങി:

പ്രഭോ എന്നോട് ക്ഷമിക്കണം. നവരത്നങ്ങൾക്കുമപ്പുറം വിശിഷ്ടമായ മറ്റൊരു രത്നമുണ്ട്. ജീവന്റെ ചൈതന്യം നിറഞ്ഞ വിശിഷ്ടമായ ഒരു രത്നം. ഒരു നിലവറയിലും ഒളിപ്പിച്ചു വയ്ക്കാനാവാത്ത ദിവ്യമായ കരുത്തുള്ള ആ രത്നമാണ് കുടുംബം.

വിരലുകൾ കൂട്ടിച്ചേർത്ത് ചുരുട്ടിയ മുഷ്ടി . ഉയർത്തിപ്പിടിച്ചു കൊണ്ട് അദ്ദേഹം തുടർന്നു: വിള്ളലുകളില്ലാതെ വിരലുകൾ ഒന്നിച്ചുചേരുമ്പോൾ അവിടെ ഒരു ശക്തിയുണ്ടാവുന്നു. മനക്കരുത്തിന്റെ ഊർജ്ജത്തിലുണ്ടാകുന്നൊരു ശക്തി.

ഏതു പ്രതിസന്ധികളെയും ഇടിച്ചുതകർക്കാൻ കെൽപ്പുള്ള ഉരുക്കിന്റെ കരുത്തുണ്ടതിന്.

പണ്ഡിതസദസ്സിനെ വിസ്മയിപ്പിച്ചിരുത്തി ആ ഉത്തരംകേട്ട് സന്തുഷ്ടനായ മഹാരാജാവ് തന്റെ രത്നശേഖരത്തിൽ ഓരോന്നിൽനിന്നും ഒരുപിടിവീതം കിഴികെട്ടി വരരുചിക്ക് സമ്മാനമായി നൽകി.

പക്ഷേ, അവിടെയും അറിവിന്റെ നിറകുടമായ മഹർഷി മറ്റൊരുത്തരംകൊണ്ട് വിക്രമാദിത്യനെ വിസ്മയിപ്പിച്ചു.

പ്രഭോ, അങ്ങു തന്ന ഒരു സമ്മാനവും ഞാനിതുവരെ നിരസിച്ചിട്ടില്ല. എന്നാലിത്. എന്നോട് ക്ഷമിക്കണം.

അങ്ങയുടെ
രത്നശേഖരമെല്ലാം പകരം കൊടുത്താലും ഒരു കെട്ടുറപ്പുള്ള കുടുംബത്തിന്റെ വിലയ്ക്കുമുന്നിൽ അത് ഒന്നുമാകില്ല. പരസ്പരം ബന്ധവും സ്നേഹവും ഐക്യവുമുള്ള ഒരു കുടുംബത്തിന് പകരംവയ്ക്കാൻ മറ്റൊ ന്നിനുമാകില്ല പ്രഭോ.

നല്ല കുടുംബം ഒരു തെളിഞ്ഞ കണ്ണാടിപോലെയാണ്.
കുടുംബത്തേക്കാൾ വലിയ കുട വേറെയില്ല.
കുടുംബത്തേക്കാൾ വലിയ തണലും വേറെയില്ല.

🌹 ശുഭദിനം 🙏