100 ദിനം : പട്ടികജാതി ക്ഷേമ വകുപ്പ് നിരവധി പധതികൾ പൂർത്തീകരിച്ചു

126
0

  • മന്ത്രി K രാധാകൃഷ്ണൻ ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ഗവണ്മെന്റ് അധികാരത്തിലേറിയിട്ട് നൂറുദിവസം പൂർത്തിയാവുകയാണ്.പിന്നിട്ട നൂറുദിനങ്ങളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജനക്ഷേമകരമായ നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണ്.അതിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ-മറ്റു പിന്നോക്ക വിഭാഗ വികസന വകുപ്പ് ലക്ഷ്യമിട്ട പല പദ്ധതികളും പ്രതീക്ഷിച്ചതിനുമപ്പുറം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. പൂർത്തിയാകാതെ കിടക്കുന്ന ആയിരം വീടുകളുടെ പൂർത്തീകരണത്തിന് ഒരു വീടിന് ഒന്നര ലക്ഷം രൂപ വീതം അനുവദിച്ചു.ആയിരത്തിന് പകരം 1188 വീടുകൾ പൂർത്തീകരിക്കാൻ പട്ടികജാതി വികസന വകുപ്പിന് കഴിഞ്ഞു.വൈദ്യുതീകരിച്ച ആയിരം പഠനമുറികളുടെ നിർമ്മാണത്തിന് 2ലക്ഷം രൂപ വീതം അനുവദിച്ചു. ഇത്തരത്തിൽ ഫർണിച്ചർ സഹിതമുള്ള 1752 പഠനമുറികൾ പൂർത്തീകരിക്കാൻ ഇക്കാലയളവിൽ കഴിഞ്ഞതും സംതൃപ്തി നൽകുന്ന കാര്യമാണ്. ‘ഹരിതരശ്മി നിറവല്ലം’ പദ്ധതിയുടെ ആദ്യഘട്ടമായി എട്ടിനം വിത്തുകളും നാലിനം തൈകളും ജൈവപച്ചക്കറി കർഷകർക്ക് വിതരണം ചെയ്തു.ഇടുക്കി ജില്ലയിലെ 1000 കർഷകർക്ക് ഒരുകോടിയും, വയനാട് ജില്ലയിലെ 1500 കർഷകർക്ക് ഒന്നരകോടിയുടെ കേന്ദ്രസർക്കാർ വിഹിതവുമാണ് പട്ടികവർഗ്ഗ വികസന വകുപ്പ് ഇതിനായി വിനിയോഗിച്ചത് .ആറളം ഫാം, അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റി ഇവയുടെ പുനരുദ്ധാരണത്തിന് കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ ഫാം റിവൈവൽ പാക്കേജിന്റെ ആദ്യഘട്ടത്തിനായി നീക്കിവെച്ച 3 കോടിയിൽ 95ശതമാനം ചെലവഴിക്കാനായി.പട്ടിക വർഗ്ഗ വികസന വകുപ്പ് തയ്യാറാക്കിയ സാമൂഹ്യ-സാമ്പത്തിക സർവേ പൂർത്തിയാക്കി.കരട് റിപ്പോർട്ട് 9 ജില്ലകളിൽ തയ്യാറാക്കി. “ആദിവാസി ജനത ആരോഗ്യജനത” എന്ന സന്ദേശം ഉയർത്തി മെഡിക്കൽ ക്യാമ്പ്,രോഗനിർണയ പരിശോധന, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയവ ഉൾപ്പെടുത്തി ഗോത്രരോഗ്യ വാരം സംഘടിപ്പിച്ചതും സ്മരണീയമാണ്. ജീവനും ജീവനോപാധിയും സംരക്ഷിച്ചു ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ഇനിയും മുന്നോട്ട് പോവാനുള്ള പരിശ്രമങ്ങളിൽ നമുക്കൊന്നിച്ചു നീങ്ങാം…കരുതലോടെ….കൂടുതൽ തെളിഞ്ഞ ദിശാബോധത്തോടെ….