സര്‍വകലാശാലകളുടെ കുട്ടിക്കളി

1567
0

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്‌

സര്‍വകലാശാലകള്‍ക്ക് ചോദ്യങ്ങള്‍ ഉണ്ടാക്കുന്നതിന് കഴിവുള്ള ആളുകളുടെ അഭാവം ദുരന്തമാകുന്നു. പരീക്ഷ എഴുതുവാന്‍ വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ക്ലേശങ്ങള്‍ക്ക് യാതൊരുവിലയും കല്‍പിക്കാതെയാണ് പഴയ ചോദ്യപേപ്പറുകള്‍ അതുപോലെതന്നെ മറ്റൊരുവര്‍ഷം ഉപയോഗിക്കുക. പരീക്ഷമാറി ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുക. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഒരേ ചോദ്യപേപ്പറുകള്‍ നല്‍കുക, തെറ്റു തിരിച്ചറിയുമ്പോള്‍ പരീക്ഷതന്നെ വീണ്ടും നടത്തുക ഇതൊക്കെ.ഏറ്റവും അവസാനം ഇതാ ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി തലശ്ശേരി പാലയാട് ക്യാംപസ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. പഞ്ചവത്സര എല്‍.എല്‍.ബിയുടെ അഞ്ചാം സെമസ്റ്ററിലെ ആദ്യപരീക്ഷയ്ക്കായി ചോദ്യവും ഉത്തരസൂചികയും അദ്ധ്യാപകര്‍ കവര്‍മാറി ഇട്ടതാണ് അബദ്ധത്തിന് കാരണമെന്നും അതറിയാതെ ചോദ്യമെന്ന് കരുതി ഉത്തരമാണ് അച്ചടിച്ചതെന്നും പറയുന്നു.കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും പരീക്ഷവീണ്ടും നടത്തും സര്‍വകലാശാലയുടെ ഉത്തരവാദിത്തം തീര്‍ന്നു. ഇനിയും ഇതുപോലെ ആവര്‍ത്തിക്കില്ലെന്നുറപ്പു നല്‍കാന്‍പോലും സര്‍വകലാശാലകള്‍ക്കു കഴിയുന്നില്ലെന്നത് കഷ്ടംതന്നെ.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇതൊന്നും ഇടപെടലിനുള്ള കാര്യങ്ങളല്ല. പരീക്ഷാ നടത്തിപ്പില്‍ ഇടപെടാനില്ലെങ്കിലും മാര്‍ക്കിടലില്‍ മന്ത്രി നേരിട്ടിടപെടുന്ന കാലത്തും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്ക് എന്തേ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല.