ബോണ്‍സായ് മരങ്ങള്‍

190
0

ഡോ. റഷീദ് പാനൂര്‍


അധ്യാപകരുടെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടിയ്ക്കരുത്” എന്ന പഠനാര്‍ഹമായ എഡിറ്റോറിയലാണ് ഈ പ്രതികരണമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ശ്രീ.ബാലചന്ദ്രന്‍ അമ്പലപ്പാട്ട് ഉന്നയിക്കുന്ന വാദമുഖങ്ങള്‍ ശരിതന്നെ പക്ഷേ ഇന്നത്തെ അധ്യാപകലോകത്ത് വലിയൊരുഭാഗം ഇരുട്ടില്‍ തപ്പിതടഞ്ഞ് കാലിടറി വീഴുകയാണ്. പ്രൈവറ്റ് സ്‌കൂളുകളിലും, സമാന്തരകോളേജുകളിലും പഠിക്കുന്ന കുട്ടികള്‍ അവരുടെ അധ്യാപകരുടെ പ്രകടനം ഓരോ മണിക്കൂറിലും വിലയിരുത്തും. ഒരുവര്‍ഷം വലിയ ഫീസ് നല്‍കി പ്രൈവറ്റ് ഇംഗ്ലീ ഷ് മീഡിയത്തിലും, സെല്‍ഫ് ഫൈനാന്‍സ് കോളേജുകളിലും പഠിക്കുന്ന കുട്ടികള്‍ അധ്യാപകരോട് നേരിട്ട് ”നിങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ നിങ്ങള്‍ അപ്‌ഡേറ്റല്ല” എന്ന് പറയും. പക്ഷേ ഉന്നത വിദ്യാഭ്യാസരംഗത്ത് രണ്ട് ലക്ഷത്തോളം രൂപ സാലറി നല്‍കിയിട്ടും, നെറ്റും, പി എച്ച് ഡി യും, മറ്റ് ഉയര്‍ന്ന യോഗ്യതകളും നിര്‍ബ്ബന്ധമാക്കിയിട്ടും തൊണ്ണൂറ് ശതമാനം കുട്ടികളും തീര്‍ത്തും അസ്വസ്ഥരാണ്. കാരണം അധ്യാപകരില്‍ പലരും ബോണ്‍സായി മരങ്ങളെ പ്പോലെ വളര്‍ച്ച മുരടിച്ച് പോയിരിക്കുന്നു.

ഒന്നരലക്ഷത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന കേരളത്തിലെ റഗുലര്‍ കോളേജ് അധ്യാപകര്‍ ആകാശത്തിന്റെ അപാരതയില്‍ നിന്നിറങ്ങിവന്നവരോ, ദൈവനിയോഗം ഏറ്റുവാങ്ങി വിജ്ഞാനത്തിന്റെ എവറസ്റ്റ് കീഴടക്കിയവരോ അല്ല. കെ.പി.അപ്പനും,വി.രാജകൃഷ്ണനും,എം.ജി.എസ് നാരായണനും, ആര്‍.വിശ്വനാഥനും,എം.എന്‍.വിജയന്‍മാസ്റ്ററും, വി.സി ശ്രീജനും,നരേന്ദ്രപ്രസാദും ഓര്‍മകള്‍ മാത്രമായി അവശേഷിക്കുന്നു. അയ്യപ്പ പണിക്കരെപോലുള്ള ഒരു ജയന്റ്(ഏശമി)േ ഇരുന്ന കസേരയില്‍ ഇന്നിരിക്കുന്നത് ഒരുപക്ഷേ വളര്‍ച്ച മുരടിച്ച ഒരു ബോണ്‍സായി ചെടിക്ക് തുല്യമായ ഏതെങ്കിലും അധ്യാപകന്‍ ആയിരിക്കും.
യു.ജി.സി പദ്ധതിയുടെ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ കേരളത്തിലെ അക്കാദമിക് തലത്തില്‍ എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാക്കിയെന്ന് ഒരു വിദ്യാഭ്യാസ വിചക്ഷണനും പറഞ്ഞതായി അറിയാന്‍ കഴിഞ്ഞില്ല. സിലബസ്സിന് വേലികെട്ടി എഴുതിയ ബസാര്‍ ഗൈഡുകള്‍ മാത്രം വായിച്ച് ക്ലാസ്സെടുക്കുന്നവരാണ് സ്‌കൂള്‍, കോളേജ്തലത്തില്‍ ഏറെയും ഉള്ളത്.യു.ജി.സി പദ്ധതി ഒരു കൊടുങ്കാറ്റ് പോലെ വന്ന് ഒരു ചെറുകാറ്റിന്റെ ഫലംപോലും ഉണ്ടാക്കിയില്ല. ഈ പദ്ധതി ആകാശത്ത് നിന്ന് കേരളത്തിലേക്ക് പൊട്ടിവീണതാണ്. വീണപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും, ബാര്‍ ഗൈന്‍ തന്ത്രങ്ങളും ഈ പദ്ധതിയെ ഒരു ശവക്കല്ലറയാക്കി മാറ്റി. 1987ല്‍ യു.ജി.സിയെന്ന യാഗാശ്വം കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ ഓടിയപ്പോള്‍ പ്രതീക്ഷയുടെ തിരയടിയുമായി രക്ഷിതാക്കളും കുട്ടികളും കാത്തിരുന്നത് അക്കാദമിക് സെനേറിയോ ആകെ മാറാന്‍ പോകുന്നു എന്നായിരുന്നു. ഇന്നത്തെ കോളേജുകാമ്പസ്സുകളില്‍ ഫോറിന്‍ കാറുകള്‍ ധാരാളം കാണാം അധ്യാപകര്‍ വിദേശകാറില്‍ തങ്ങളുടെ കോളേജുകളില്‍ ജോലി ചെയ്യാനെത്തുന്നു എന്ന മാറ്റം സമ്മതിക്കുന്നു; പക്ഷേ അക്കാദമിക്ക് മരുവ ല്‍ക്കരണം നടന്നുക്കൊണ്ടിരിക്കുന്ന നമ്മുടെ റഗുലര്‍കോളേജ് കാമ്പസ്സുകളെ രക്ഷിക്കാന്‍ ഒരു പുതിയ പ്രവാചക ന്‍(ജൃീുവല)േഅല്ലെങ്കില്‍ ഒരു മിശ്ശിഹ(ങലശൈമവ)പിറവിയെടുക്കേണ്ടിയിരിക്കുന്നു.
യു.ജു.സി. പദ്ധതി നടപ്പില്‍ വന്ന കാലഘട്ടം ഈ ലേഖകന്‍ ഓര്‍ക്കുന്നു 1987-88 കാലഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരന്‍ ഈ പദ്ധതിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരായി പറഞ്ഞതിങ്ങനെയായിരുന്നു” നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പില്‍വന്ന രീതി പഠിക്കണം. റഗുലര്‍ കോളേജുകളിലെ നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെ സ്‌കെയില്‍ സെന്‍ട്രലാക്കിമാറ്റണം. ഒരു സംസ്ഥാനത്ത് യു.ജി.സി സ്‌കെയില്‍ പറന്നെത്തുമ്പോള്‍ മറ്റ് ഗവണ്‍മെന്റ് ജീവനക്കാരുടെ സ്‌കെയില്‍ സെന്‍ട്രലാക്കിമാറ്റണം.” ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി കേരളത്തില്‍ എഴുപതുശതമാനം മശറലറ രീഹഹലഴല െ പ്രവര്‍ത്തിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഏീ്‌ േഅല്ലെങ്കില്‍ ഡി മശറലറ അല്ലാതെ മശറലറ സ്ഥാപനങ്ങള്‍ ഇല്ല. യു.ജി.സി പദ്ധതി വന്നതോടെ റഗുലര്‍ കോളേജ് അധ്യാപക നിയമനത്തിന് ക്യാപിറ്റേഷന്‍ ഫീ കൂടി. ഇന്ന് കേരളത്തിലെ റഗുലര്‍ കോളേജുകളില്‍ അധ്യാപകനിയമനത്തിന് ഒരുകോടി രൂപയോളമായി.
താന്താങ്ങളുടെ വിഷയങ്ങളില്‍ പി.എച്ച്.ഡിയും മിനിമം 15 വര്‍ഷം സര്‍വ്വീസും മാത്രമുള്ളവര്‍ക്ക് യു.ജി.സിയുടെ ആനുകൂല്യം കൊടുത്താല്‍ മതിയെന്ന മന്ത്രിസഭാ നിലപാടിനെ തിരുത്തി റഗുലര്‍ കോളേജില്‍ ജോലിചെയ്യുന്ന എല്ലാ അധ്യാപകര്‍ക്കും യു.ജി.സി യെന്ന അധ്യാപക സംഘടനയുടെ ആവശ്യത്തിനു മുന്നില്‍ ഇടതുസര്‍ക്കാര്‍ മുട്ടുമടക്കി.
ഇന്ന് കുട്ടികള്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ പറയുന്നതും, ക്ലാസ്സ്മുറികള്‍ കളിക്കളങ്ങളായി മാറുന്നതും ഗവണ്‍മെന്റ് സ്‌കൂളുകളിലും ഗവണ്‍മെന്റ് കോളേജുകളിലുമാണ്. മശറലറ സ്ഥാപനങ്ങള്‍ തമ്മില്‍ ഭേദമാണെന്ന് പറയേണ്ടിവരും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെക്കുറിച്ച് പഠനം നടത്താന്‍ എം.എ.ബേബി ഏതാനും വര്‍ഷം മുന്‍പ് വിശ്വവിഖ്യാത കന്നഡ നോവലിസ്റ്റും ഇംഗ്ലീഷ് അധ്യാപകനുമായ യു.എന്‍ അനന്തമൂര്‍ ത്തിയെ ഏല്‍പിച്ചിരുന്നു. മൂര്‍ത്തിയുടെ റിപോര്‍ട്ട് ഒരുവര്‍ഷംകൊണ്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് കിട്ടി. റിപോര്‍ട്ടിലെ ചില ഭാഗങ്ങള്‍ (ഋഃൃേമരെേ) പത്രങ്ങളില്‍ വന്നിരുന്നു.
”കേരളത്തിലെ മൂന്നോ നാലോ ഗവണ്‍മെന്റ് കോളേജുകള്‍ മാറ്റിനി ര്‍ത്തിയാല്‍ ബാക്കുയുള്ളവ അച്ചടക്കരാഹിത്യത്തിന്റേയും വയലന്‍സിന്റേയും കേന്ദ്രങ്ങളാണ്. പഠനകാര്യത്തിലും കലാ സാഹിത്യ സാംസ് കാരിക രംഗങ്ങളിലും മുന്‍പില്‍ നില്‍ക്കുന്നത് മശറലറ സ്ഥാപനങ്ങളാണ്. ശാഖകളും അഗ്രഭാഗങ്ങളും വെട്ടികളഞ്ഞ ബോണ്‍സായ് മരങ്ങള്‍പോലെ അധ്യാപകര്‍ ചെറുതായി പോകുമ്പോള്‍ കുട്ടികള്‍ ക്ഷുഭിതരാകുന്നു. സ്വന്തം വിഷയങ്ങള്‍ക്ക് വ്യാപ്തിയുടെ പുതിയ ആകാശം വന്നുചേരുമ്പോള്‍ സൂപ്പ ര്‍വിഷലായ ഗൈഡ്ബുക്കുകള്‍ പോര ഒറിജനന്‍ ബുക്‌സ് വായിക്കണം.
ടെക്സ്റ്റ് ബുക്കുകള്‍ മാറുമ്പോള്‍ ഒരു വിദേശരാജ്യത്ത് എത്തിപ്പെട്ട പ്രതീതിയാണ് അധ്യാപകരില്‍ പലര്‍ക്കും. ആധികാരികമായ റഫറന്‍സ് ബുക്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ കിടന്ന് ചിതലരിക്കുമ്പോള്‍ കാല്‍കാശിന് കൊള്ളാത്ത ബസാര്‍നോട്ടുകള്‍ ഉപയോഗിക്കുന്ന യു.ജി.സി പ്രഫസര്‍മാരെ കുട്ടികള്‍ എന്ത് ചെയ്യണം. ഒറിജനല്‍ ബുക്‌സ് വായിച്ച് ആധികാരികമായി എഴുതുന്ന കുട്ടികള്‍ക്ക് മാര്‍ക്ക് കിട്ടാതെ വരുന്നതിന് കാ രണം അധ്യാപകരില്‍ വലിയ ഒരു ഭാഗം സൂപ്പര്‍ഫിഷന്‍ നോട്ടുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ്.
മാജിക്കല്‍ റിയലിസത്തിന്റെ സാദ്ധ്യതകളെ കുറിച്ച് ക്ലാസ്സെടുക്കു ന്ന ഒരു ഭാഷാധ്യാപകന്‍ ഗാര്‍ഡിയാ മാര്‍കേസിന്റേയും വാര്‍ഗാസ്യോസയുടേയും ബോര്‍ഹസ്സിന്റേയും രചനകള്‍ വായിച്ചിരിക്കേണ്ടതല്ലേ? സേതുവിന്റെ ”പാണ്ഡവപുരം” വായിച്ചാല്‍ മനസ്സിലാകാത്ത ഒരു നോവലാണെന്ന് പറഞ്ഞ ഒരു റിട്ടയര്‍ഡ് മലയാളം പ്രഫസര്‍ എന്റെ വീടിനടുത്തുണ്ട്. അദ്ദേഹം ഒഴിവുസമയം റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സിന് ഉപയോഗപ്പെടുത്തുന്നു.
നമ്മുടെ റിട്ടയര്‍ഡ് പ്രഫസര്‍മാര്‍ എന്തു ചെയ്യുന്നു എന്ന ഒരു പരമ്പര ഏതെങ്കിലും പത്രം തുടങ്ങിയാല്‍ മനസ്സിലാകുന്ന ഒരുകാര്യം വലിയൊരുഭാഗം റിട്ടയര്‍ ചെയ്ത അധ്യാപകര്‍ പ്രത്യേകിച്ച് റിട്ടയര്‍ ചെയ്ത റഗുലര്‍ കോളേജ് അധ്യാപകര്‍ റിയല്‍ എസ്റ്റേറ്റ് രംഗത്താണുള്ളത്.
അക്കങ്ങളും അക്ഷരങ്ങളും
ഗണിതവും കെമിസ്ട്രിയും ഫിസി ക്‌സും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് തലയുയര്‍ത്തിനടക്കാം കാരണം ഫിസി ക്‌സ് സുവോളജി ബോട്ടണി തുടങ്ങിയ വിഷയങ്ങള്‍ ഒരു കോളേജില്‍ പോയി പഠിക്കാതെ വീട്ടിലിരുന്ന് പഠിച്ചുണ്ടാക്കാന്‍ എളുപ്പമല്ല. പക്ഷേ ഇംഗ്ലീഷ്,മലയാളം,സാമ്പത്തികശാസ്ത്രം, ചരിത്രം, തുടങ്ങിയ വിഷയങ്ങളില്‍ അറിയപ്പെടുന്ന പണ്ഡിതന്മാരില്‍ ഏറെയും ഫോര്‍മല്‍ എജ്യുക്കേഷന്‍ ഇല്ലാത്തവരാണ്. അടു ത്ത കാലത്ത് കവി ചുള്ളിക്കാട് പറഞ്ഞ ത് ഓര്‍മയിലെത്തുന്നു ”ഇന്നത്തെ സ്‌കൂ ള്‍,കോളേജ് മലയാളം അധ്യാപകരില്‍ മലയാളം തെറ്റ്കൂടാതെ എഴുതാന്‍ കഴിവുള്ളവര്‍ കുറവാണ്. ഡോക്‌ടോറല്‍ തീസിസ് (റീരീേൃമഹ വേലശെ)െ പൈസ കൊടു ത്ത് എഴുതിപ്പിക്കുന്ന സമ്പ്രദായം വ്യാപകമായി വരികയാണ്. ”ഓണ്‍ലൈന്‍ ഡോക്‌ടോറല്‍” അംഗീകരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. ഒരു സമാന്തരകോളേജില്‍ അധ്യാപകനെ നിലനിര്‍ത്തുന്നത് ഡോക്‌ടോറല്‍ തീസിസ് കൊണ്ടല്ല കുട്ടികളുടെ അഭിപ്രായംകൊണ്ടാണ്. ഗവണ്‍മെന്റ് കോളേജില്‍ നിന്ന് റിട്ടയര്‍ചെയ്ത അധ്യാപകരില്‍ എണ്‍പത്ശതമാനത്തേയും സമാന്തര രംഗത്ത് കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല എന്ന സത്യം സമൂഹത്തിനറിയാം. ഇതെഴുതുന്ന ലേഖകന്‍ അബുദാബിയിലും ഒമാനിലും ഇന്ത്യന്‍ സ്‌കൂളിലുംസൗദിയില്‍ യൂണിവേഴ്‌സിറ്റിയിലും ഇംഗ്ലീഷധ്യാപകനായി 14 വര്‍ഷം ജോലി ചെയ്തിരുന്നു. അവിടെ ക്വാളിഫിക്കേഷന്‍ മാത്രം പോര കുട്ടികളുടെ അംഗീകാരം നിര്‍ബ്ബന്ധമാണ്.
ഹയര്‍സെക്കന്‍ഡറിതലം
കേരളത്തിലെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം കാടുകയറി ഒടുവില്‍ കാട്ടിനുള്ളിലെ പൊട്ടകിണറില്‍ വീണുകിടക്കുകയാണ്. ഇരുപത് വര്‍ഷം മുന്‍പ് റഗുലര്‍ കോളേജുകളില്‍നിന്ന് പി.ഡി.സി എടുത്ത് മാറ്റുമ്പോള്‍ പ്രതീക്ഷകള്‍ പൂത്തുലഞ്ഞിരുന്നു. ഇത്രയും ഇരുട്ട് നിറഞ്ഞ ഒരു ഘോര വിപിനത്തില്‍ ഇതെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കേരളത്തിലെ മാറിമാറിവരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഹയര്‍സെക്കന്‍ഡറിതലത്തെ ഒരു പരീക്ഷണശാലയാക്കി മാറ്റി. പി.ഡി.സി ക്ലാസ്സ് മുറികളില്‍ 70 കുട്ടികള്‍ ഉണ്ടായിരുന്നു. റഗുലര്‍ കോളേജുകളില്‍ കുട്ടികള്‍ക്ക് അധ്യാപകരെ ശ്രദ്ധിക്കാന്‍ കഴിയാതെവരുന്നു എന്ന ആരോപണമുണ്ടായിരുന്നു. ഇന്ന് ഹയര്‍സെക്കന്‍ഡറി ക്ലാസ്സ് മുറികളില്‍ എഴുപതില്‍ കൂടുതല്‍ കുട്ടികളുണ്ട്. ഹൈ സ്‌കൂളിലെ ചെറിയ ക്ലാസ്സ് മുറികളില്‍ 70 കുട്ടികള്‍ ശ്വാസംമുട്ടിയിരിക്കുന്നു. തിരിയാനും മറിയാനും അവര്‍ക്ക് കഴിയുന്നില്ല. റഗുലര്‍ കോളേജുകളില്‍ 100 കുട്ടികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്ലാസ്സ്മുറികളായിരുന്നു. ഹയര്‍ സെക്കന്‍ഡറിതലം വളരെ അഡ്വാന്‍സ്ഡായി പോകുന്നത് സി ബി എസ് ഇ സ്‌കൂളുകളിലാണ്.
അമര്‍ഷത്തിന്റെയും ക്ഷോഭത്തിന്റേയും കടല്‍ത്തിരകള്‍ ഉയര്‍ന്നമരുന്ന മനസ്സുമായാണ് കുട്ടികള്‍ കോഴിക്കൂട്‌പോലുള്ള ക്ലാസ്സ്മുറികളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ സമയം തള്ളി നീക്കുന്നത്. ക്ലാസ്സ് മുറികളില്‍ 40 കുട്ടികള്‍ എന്നതായിരുന്നു 20 വര്‍ഷം മുന്‍പ് പറഞ്ഞ് കേട്ടത്. സി.ബി.എസ്.ഇ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികള്‍ ചിറക് വിരിച്ച് പറന്ന് പോകാന്‍ തുടങ്ങുന്നതിന്റെ കാരണം കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മുള്‍പടര്‍പ്പുകള്‍ നിറഞ്ഞതുകൊണ്ടാണ്. ഒരുവര്‍ഷം മൂന്ന് നാല് പരീക്ഷകളും തോറ്റ വിഷയങ്ങളുടെ ആവര്‍ത്തിച്ചുള്ള ടെസ്റ്റും റീ ടെസ്റ്റും നടത്തി കുട്ടികളെ ശവക്കല്ലറയിലേക്ക് നയിക്കുന്ന ഈ രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 20 വര്‍ഷം മുന്‍പ് കേരളത്തിലെ 70 ശതമാനം കുട്ടികളും പി ഡി സി വിദ്യാഭ്യാസം ചെയ്തത് സമാന്തര കോളേജുകളിലായിരുന്നു. റഗുലര്‍ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ മഹാഭൂരിപക്ഷവും പ്രൈവറ്റ് ട്യൂഷന് സമാന്തര സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നു. ഇന്നത്തെ ഗവണ്‍മെന്റ് ജോലിക്കാരില്‍ വലിയൊരു വിഭാഗം സമാന്തര സ്ഥാപനങ്ങള്‍ വഴി ഡിഗ്രിയും പിജിയും ചെയ്തവരാണ്. ഇന്നും കേരളത്തിലെ അറുപത് ശതമാനം കുട്ടികള്‍ ബിരുദവും ബിരുദാനന്തബിരുദവും ചെയ്യുന്നത് സമാന്തരകോളേജുകളിലും സെല്‍ഫ് ഫൈനാന്‍സ് കോളേജുകളും വഴിയാണ്.
ഇംഗ്ലീഷ്ഭാഷയില്ലാതാകുന്നു.
പി.ഡി.സി വിദ്യാഭ്യാസം റഗുലര്‍കോളേജില്‍ നടന്നിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ പരാജയത്തിന്റെ ചോരയില്‍ മുക്കി കൊന്നത് ഇംഗ്ലീഷ് ഭാഷയായിരുന്നു. റഗുലര്‍ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ വലിയൊരു ഭാഗം ശനിയും ഞായറും ഇംഗ്ലീഷ് ട്യൂഷന്‍ ക്ലാസ്സുകള്‍ക്ക് സമാന്തര സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നു. എന്റെ കൊളീഗ്‌സ് ആയി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറിയില്‍ ജോലി ചെയ്തിരുന്ന ബഷീര്‍, അംജിത്ത്, പ്രജിത, രജിത, സിന്ധു തുടങ്ങിയ അധ്യാപകര്‍ നെറ്റ്‌പോലുള്ള പരീക്ഷകള്‍ പാസ്സായവരും,അധ്യാപന രംഗത്ത് സ്വന്തമായി അവരുടെ മുദ്രകള്‍ പതിപ്പിച്ചവരാണ്. ഈ അധ്യാപകരെല്ലാം ഏകസ്വരത്തില്‍ പറയുന്നത്. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് പി.ഡി.സിയുടെ ഇംഗ്ലീഷ് ഒരു ഹിമാലയന്‍ ടാസ്‌ക് ആയിരുന്നു ഡിഗ്രി തലത്തിലും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിക്കാന്‍ ഞങ്ങള്‍ ശനിയും ഞായറും സമാന്തരകോളേജുകളെ ആശ്രയിച്ചിരുന്നു. ഇന്ന് ഇരുപത് ശതമാനം മാര്‍ക്ക് ബോണസായി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് കേടുവന്ന മത്തി പകുതി വിലക്ക് തൂക്കികൊടുക്കുന്നതുപോ ലെ ഇന്റ്റേര്‍ണല്‍ എന്ന് പറഞ്ഞ് നല്‍കുന്നു. കുട്ടികള്‍ കൂട്ടത്തോടെ പറയുന്നത് ഇരുപത് വെറുതെ കിട്ടിയാല്‍ പിന്നെ പാസ്സാകാന്‍ 15 മാര്‍ക്ക് കൂടിവേണം അത് ഞങ്ങള്‍ എന്നേ മനഃപാഠം പഠിക്കും എന്നാണ്. ഹയര്‍ സെക്കന്‍ഡറി വന്നതോടെ ഇംഗ്ലീഷ് ഭാഷ കേരളത്തില്‍ മൃതശ്വാസം വലിക്കാന്‍ തുടങ്ങി. വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ മറ്റൊരു കൊ ളീഗ് ഷബീര്‍ പറഞ്ഞത് ”എഴുപത് കുട്ടികള്‍ ഇരിക്കുന്ന ക്ലാസ്സ് മുറികളില്‍ ഒരു കുട്ടിക്ക് പോലും ഇംഗ്ലീഷ് പറയാനോ എഴുതാനോ കഴിയില്ല.” എന്നാണ്. മിഡിലീസ്റ്റില്‍ ഏറെക്കാ ലം ഇംഗ്ലീഷ് അധ്യാപകനായ ഈ ലേഖകന്‍ ഇന്ത്യന്‍ സ്‌കുളുകളിലും ജോലി ചെയ്തിരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം മികച്ചതായിരുന്നു
ഇംഗ്ലീഷ് മീഡിയമെന്ന ഭ്രാന്ത്
കേരളത്തില്‍ ചെറുതും വലുതുമായ രണ്ടായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏറെയും സി.ബി.എസ്.ഇ സ്‌കൂളുകളാണ്. കേരളത്തില്‍ ഏറ്റവും വലിയ ചൂഷണവും മനുഷ്യാവകാശ ലംഘനവും നടക്കുന്ന സ്ഥലമാണിത്. ഇത്തരം സ്ഥാപനങ്ങളില്‍ 99 ശതമാനവും അധ്യാപികമാരെയാണ് നിയമിക്കുന്നത്. തുമ്പിയെകൊണ്ട് പാറക്കല്ലുകള്‍ പൊക്കിയെടുപ്പിക്കുന്നതുപോലെ അധ്യാപികമാര്‍ ദിവസവും 6 പീരിയഡുകളും 7 പീരിയഡുകളും പണിയെടുക്കുന്നു. ഒരുമാസം രണ്ടായിരം രൂപ മുതല്‍ പതിനായിരം രുപ വരെയാണ് സാലറി. ഗണിതവും ഫിസി ക്‌സും പഠിപ്പിക്കുന്നവര്‍ക്ക് അല്‍പം കൂടുതല്‍ പരിഗണന കിട്ടും . മൂന്ന് തരം പീഡനം നടക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ അധ്യാപകരുടെ നിലവിളി ആരും കേള്‍ക്കാറില്ല.മാനേജ്‌മെന്റും പ്രിന്‍സിപ്പളും രക്ഷാകര്‍ത്താക്കളും അധ്യാപകരുടെ ചുമലില്‍ കയറി ഭരണം നടത്തുന്നു.
ഇവരെ രക്ഷിക്കാന്‍ ആരാണുള്ളത്?
ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ മഹാഭൂരിപക്ഷത്തിനും ഭാഷയും ഉച്ഛാരണവും അറിയില്ല. പഠിപ്പിക്കുന്ന അധ്യാപകരില്‍ പലരും ക്വാളിഫൈഡല്ല. ജാതീയമായി വേര്‍തിരിക്കപ്പെട്ട ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ പലതും വ്യത്യസ്ഥ മത സംഘടനകളാണ് നടത്തുന്നത്. സുന്നി, ജമാ അത്ത് ഇസ്ലാമി, മുജാഹിദ്, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകള്‍ അവരുടെ കരുത്ത് തെളിയിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കുളുകള്‍ വഴിയാണ്. ഓരോ സംഘടനയും അവകാശപ്പെടുന്നത് അവര്‍ക്ക് കേരളം മുഴുവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളും സെല്‍ഫ് ഫൈനാന്‍സ് കോളേജുകളും ഉണ്ട് എന്നാണ്. കുട്ടികളെ ജാതീയമായി തരംതിരിയ്ക്കുന്ന ഈ രീതി തീക്കളിയല്ലെ?