തേങ്ങാക്കൊല

2179
0

നസീര്‍ വലിയവിള
വര: ഗിരീഷ് മൂഴിപ്പാടം

”അപ്പാ ധര്‍മ്മേട്ടന്റെ വീട്ടില്‍ നാലഞ്ചാളുകള്‍”
”തേളുകളോ എവിടെ?”
”ഓ! ചെവിയിലെ ആ കുന്ത്രാണ്ടമെവിടെ? തേളുകളല്ല, ആളുകള്‍; കരച്ചിലും കേള്‍ക്കുന്നു.”
”എന്നാ നീ ഒന്നുപോയി നോക്ക്”
”ങ്ഹും അപ്പന്‍ കിടന്നോ”
നേരം വെളുത്തു വരുന്നതേയുള്ളു. ധര്‍മ്മേട്ടന്റെ വീട്ടില്‍ പ്രകാശം കുറച്ചധികമായി കാണുന്നു, ആ ളുകളും. അയാളുടെ ഭാര്യയുടെ നിലവിളിയാണ് കേള്‍ക്കുന്നത്. നിലവിളിയില്‍ നിന്ന് തിരിച്ചറിഞ്ഞു, ധര്‍മ്മേട്ടന്‍ പോയി. മകന്‍ പെട്ടെന്ന് തിരിച്ചെത്തി.
”അപ്പാ ശുഭവാര്‍ത്തയല്ല,മരണവാര്‍ത്തയാണ്”
”ഓഹോ വീണത് മൂത്തതോ അതോ എളേതോ?”
മകന്‍ ഒന്നു നോക്കി….പി ന്നെ മറുപടി.”മൂത്തതാ, തലയില്‍ എന്തോവീണതാ.”
മകന്‍ പുറത്തേക്കിറങ്ങി. ഇന്നിനി പണിക്ക്  പോകുന്നത് ശരിയല്ല. ഇന്ന് കുറെ തേങ്ങായിടാന്‍ പോകേണ്ടതാണ്. അ പ്പന്‍ അസുഖം കാരണം തെങ്ങ് കയറ്റം നിര്‍ത്തിയിട്ട് കുറെയായി. അന്നു മുതല്‍ തനിക്കാണ് ആ ഉത്തരവാദിത്തം.
പല്ല് തേക്കാനായി വീടിന്റെ ചായ്പ്പിലേക്ക് തിരിഞ്ഞു. അവിടെയതാ ഒരു കുലതേങ്ങാ. ഇന്നലെ രാത്രിവരെയില്ലാതിരുന്ന തേങ്ങ. അതും ഒരു കുല. ആലോചിച്ചു നില്‍ക്കുമ്പോള്‍ ധര്‍മ്മേട്ടന്റെ വീടിന്റെ മുന്‍പിലതാ പോലീസ് ജീപ്പ്.
”എന്തിനാ പോലീസ്, എന്തോ വീണ് മുയല് ചത്തതിന് എന്തിനാ പോലീസ്, തേങ്ങാക്കൊല” മകന്റെ ആത്മഗതത്തിലെ അവസാനത്തെ പദം ‘തേങ്ങാക്കൊല’ അത് എവിടെയോ ഒന്ന് ഉടക്കി നിന്നു. അപ്പോ, ഇവിടിരിക്കുന്ന തേങ്ങാക്കുല എങ്ങനെ വന്നു.
”അപ്പാ ഈ തേങ്ങാക്കൊല ആരുടേതാ, ആരാ ഇവിടെ കൊണ്ടുവച്ചേ.”
”എടാ നീ എന്നെ വഴക്കു പറയരുത്, ഞാനാ. ഞാന്‍ കയറിയിട്ടതാ. പകല് കേറാമെന്ന് വച്ചാ നിങ്ങളാരും സമ്മതിക്കുകേലാ…വയ്യാന്ന് പറഞ്ഞ് എത്ര നാളായെടാ തെങ്ങില് കയറിയിട്ട്”
”അതിന് നമുക്കിവിടെ തെങ്ങില്ലല്ലോ?”
”അത് ഞാന്‍ ധര്‍മ്മന്റെ തെങ്ങിലാ കയറിയത്. അവന്‍ തേങ്ങ ഇടണമെന്ന് ഒന്ന് രണ്ട് ദിവസമായി പറഞ്ഞിരുന്നു. അവനൊരു ‘സസ്‌പെന്‍ഷന്‍’ കൊടുക്കാന്‍ വേണ്ടി ഞാന്‍………”
”ഓ അതു ശരി, അപ്പാ, സസ്‌പെന്‍ഷന്‍ അല്ല ഡിസ്മിസലാണ് അപ്പന്‍ കൊടുത്തത്!”
”ധര്‍മ്മേട്ടന്‍ പോയതേ…തേങ്ങാ വീണിട്ടാ…രാത്രീല് പെടുക്കാന്‍ എണീറ്റപ്പോള്‍…..