മോക്ഷഭൂമിയിലേക്ക്

926
0

ബിബിരാജ് നന്ദിനി

1998 ല്‍ കൊട്ടാരക്കര ഗവ. സ്‌കൂളില്‍ നടന്ന ഒരു ക്യാമ്പില്‍ വച്ച് അന്നത്തെ ക്യാമ്പി ന്റെ ചുമതല വഹിച്ചിരുന്ന ഇന്ന ത്തെ ദേശീയ നേതാക്കളില്‍ ഒരാളായ ശ്രീ. ജെ. നന്ദകുമാര്‍ ”ചലേ ചലേ എന്ന ഒരു പാട്ട് ചൊല്ലിത്തരുമ്പോള്‍ ആ പാട്ടിലെ കേരള്‌സെ കേദാര്‍നാഥ്തക്” എന്ന വരിയിലെ കേദാര്‍നാഥിനെ പറ്റിയുള്ള അന്വേഷണ മാണ് എന്റെ ചിന്തകളെ ആദ്യമായി ഹിമാലയസാനുക്കളിലേക്കെത്തിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നു കൊണ്ട് ഹിമാലയ സൗന്ദര്യം ആസ്വദിക്കുന്നത് പല തവണ ഞാന്‍ സ്വപ്നം കണ്ടു. 19 വയസ്സുകാരന്റെ സ്വപ്ന ത്തിലൂടെയുള്ള ഹിമാലയ യാത്രകള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് പല തവണ ഹിമഗിരി ശ്യംഗങ്ങള്‍ ഞാന്‍ കയറിയിറങ്ങി. 2016 സെപ്റ്റംബര്‍ മാസം നടത്തിയ ഹിമാലയയാത്ര തെല്ലും അതിശയോക്തി ഇല്ലാതെ നിങ്ങളു മായി പങ്കുവയ്ക്കുകയാണ്.
സെപ്റ്റംബര്‍ മാസം പത്തൊമ്പതാം തീയതി മോക്ഷഭൂമിയിലേക്കുള്ള കവാടമായ ഹരിദ്വാറില്‍ നിന്നും ഡൊറാഡൂണും മസൂരിയും സന്ദര്‍ശിച്ച് ടെഹ്‌റി രാജവാഴ്ചകളുടെ കഥപറയുന്ന വഴികളിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ പതിനാല് പേരടങ്ങുന്ന സംഘം വൈകുന്നേരം 6.45 ഓടുകൂടി യമുനോത്രിയുടെ 30 കിലോമീറ്റര്‍ അകലെയുള്ള ഒരു ലോഡ്ജില്‍ എത്തി. ഇത്തവണത്തെയാത്രയില്‍ എന്റെ അമ്മ നന്ദിനിയും ഭാര്യ യമുനയും എന്റെ ഒപ്പം ഉണ്ട്. രാത്രി യില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓര്‍മ്മവന്നത് പകല്‍ കണ്ട ലാജാ മണ്ഡലിനെക്കുറിച്ചാണ്. മസൂരിയില്‍ നിന്നും യമുനോത്രിയിലേക്കുള്ള വഴിയില്‍ ഇടത്തേക്ക് തിരിഞ്ഞ് ഏതാണ്ട് 7 കിലോമീറ്റര്‍ ഉള്ളിലാണ് ലാജാ മണ്ഡല്‍. ഇവിടെ പ്രാചീനമായ ഒരു ശിവക്ഷേത്രം ഉണ്ട്. ഈ ശിവക്ഷേത്രം കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃക യില്‍ ഉള്ളതാണ്.കേദാര്‍ നാഥിനേക്കാള്‍ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. ഇവിടുത്തെ ഗ്രാമവാസികള്‍ പറയു ന്നത് ഇത് കേദാര്‍നാഥിന്റെ മൂലസ്ഥാനമാണ് എന്നാണ്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഒരു ഗ്രാമമുണ്ട്. ഹിമാലയത്തി ന്റെ അതിപുരാതനമായ ജീവിത സംസ്‌കൃതി ഈ ഗ്രാമത്തില്‍ നമുക്ക് കാണാം. തടിയില്‍ തീര്‍ത്ത മനോഹരമായ ഇരുനിലവീടുകള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഇടുങ്ങിയ വീടുകളുടെ രണ്ടാം നിലയില്‍ ഞങ്ങള്‍ അനുവാദത്തോടെ കാണുവാനായി പ്രവേശിച്ചു. ഭക്ഷണം പാകം ചെയ്യുന്ന രീതി വളരെ വ്യത്യസ്തമാണ്. ലാജാ മണ്ഡലില്‍ ഞങ്ങളെ സഹായിക്കുന്നതിന് വിജയ് എന്ന സമര്‍ത്ഥനായ ഒരു ഗ്രാമീണ ബാലന്‍ ഞങ്ങളോട് ഒപ്പം ഉണ്ടായിരുന്നു. അവന്‍ ഞങ്ങളോട് അടുപ്പിന്റെ നിര്‍മ്മാണം ഹിമാലയന്‍ ഗ്രാമീണസാംസ്‌കാരം എന്നിവ വിശദീകരിച്ചു ഗ്രാമത്തിലെ പ്രായം ചെന്ന വ്യക്തികളുടെ വസ്ത്രധാരണ രീതി കുലീനമാണ്. മിഴാവ് പോലെ തോന്നിക്കുന്ന ഒരു സംഗീത ഉപകരണമുപയോഗിച്ച് പെരുമ്പറമുഴക്കിയും ശംഖ് വിളിച്ചുമാണ് ഗ്രാമവാസികള്‍ ഞങ്ങളെ വരവേറ്റത്. അതിഥികളെ ദേവനായി കണ്ട് പൂജിക്കുന്ന സംസ്‌കൃതിയെ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. പാ ണ്ഡവര്‍ കേദാര്‍നാഥ് ക്ഷേത്രം പണിയുന്നതിനു മുമ്പായി ഇവിടെയെത്തുകയും ക്ഷേത്രം നിര്‍മ്മിച്ച് യുധിഷ്ഠിരന്‍ ശിവലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തു ദീര്‍ഘകാലം ഇവിടെ ശിവനെ ഉപാസിച്ച ശേഷമാണ് പാണ്ഡവര്‍ കേദാര്‍നാഥിലെത്തിയതെന്നും കേദാര്‍നാഥിലെ സ്വയംഭൂലിംഗത്തില്‍ പൂജ നടത്തുകയും പിന്നീട് ഇന്നുകാണുന്ന ക്ഷേത്രം നിര്‍മ്മിച്ചു എന്നുമാണ് ചരിത്രം. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം കേദാര്‍നാഥിന്റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്നു. ഇന്ന് ഈഗ്രാമവും ക്ഷേത്രവും പുരാവസ്തുവകുപ്പിന്റെ കീഴിലാണ്. പഴയ സംസ്‌കൃതിയു ടെ അവശിഷ്ടങ്ങള്‍ക്കായി പുരാവസ്തുവകുപ്പ് ഇവിടെ ഖനനം തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ഞങ്ങള്‍ താമസിച്ച സ്ഥലത്ത്‌നിന്നും യമുനോത്രി ധാമിലേക്കുള്ള യാത്ര അതീവ ദുര്‍ഘടമായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിച്ചിട്ടില്ല. ഹിമാലയത്തിലെ പുകമഞ്ഞ് നിറഞ്ഞ വഴികളിലൂടെ ഇഴഞ്ഞ് നീങ്ങി ക്കൊണ്ടിരുന്ന ഞങ്ങളുടെ വാഹനത്തിന്റെ ഉള്ളിലിരുന്ന് യമുനയുടെ തീരത്തെ ചെറിയ വഴികളു ടെ ഭംഗി ആസ്വദിക്കുമ്പോള്‍ ഞങ്ങളില്‍ ചിലര്‍ അതിന്റെ അതിശയോക്തി വര്‍ണ്ണിക്കുന്നുണ്ടായി രുന്നു. പിറ്റേന്നു രാവിലെ 6.45ന് ഞങ്ങള്‍ യമുനോത്രിയുടെ താഴ്‌വാരത്തെത്തി. വാഹനം നിര്‍ത്തിയപ്പോള്‍ തന്നെ നിരവധി ആളുകള്‍ കുതിരകളും കോവര്‍കഴുതകളുമായി ഞങ്ങളുടെയടുത്തെത്തി ഞങ്ങളെ കുതിരപ്പുറത്ത് കയറ്റി യമുനോത്രിയിലെ ത്തിക്കുന്നതിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ചിലര്‍ ആദ്യത്തെ ഒരു കിലോമീററര്‍ വരെ പ്രതീക്ഷയോടെ ഞങ്ങളെ പിന്‍തുടര്‍ന്നു. ഞങ്ങള്‍ എല്ലാവരും നടന്നുതന്നെയാണ് യമുനോത്രിയിലേയ്ക്കുള്ള ചെങ്കുത്തായ മലകള്‍ കയറിയത്. 7 കിലോമീറ്ററാണ് യമുനോത്രി ക്ഷേത്രത്തിലേക്കുള്ള ദൂരം. മലയിടുക്കുകളിലൂടെ നിര്‍മ്മിച്ചിട്ടുള്ള ഇടുങ്ങിയ പാതകളിലൂടെയുള്ള യാത്ര കഠിനമാണ്. പാതയിലുടനീളം ഇരുമ്പുകൊണ്ടുള്ള കൈവരികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 12 മണിയോടെ ഞങ്ങള്‍ എല്ലാവരും ഗംഗോത്രി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തിന്റെ പിന്നിലുള്ള കാളിന്ദി പര്‍വ്വതത്തിലാണ് യമുനയുടെ ഉത്ഭവസ്ഥാനം. ഞങ്ങളില്‍ കുറച്ചു പേര്‍ അവിടെയെത്തി കുളിച്ചു. ക്ഷേത്രത്തിന്റെ മുന്‍പിലുള്ള ചൂടുവെള്ളം പുറത്തേക്കൊഴുകുന്ന കുണ്ഢത്തില്‍ പച്ചരി കിഴികളിലാക്കി നിക്ഷേപി ച്ച് വേവിച്ചെടുത്ത് നിവേദിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. ദക്ഷിണയ്ക്കായി മുറവിളി കൂട്ടുന്ന പൂജാരിമാരുടെ ശല്യം ഇവിടുത്തെ സുഗമമായ ദര്‍ശനത്തിന് ഒരു തടസ്സമാണ്. പുരാണങ്ങളില്‍ അഗ്നിദേവന്‍ തപസ്സനുഷ്ഠിച്ചതായി പറയുന്ന സ്ഥലമാണ് ഗംഗോത്രി. അതിന്റെ ഫലമായി ഉത്ഭവിച്ച ചൂടുവെള്ളം നിറഞ്ഞ ജലാശയമാണ് തപ്ത കുണ്ഠ്. ഞങ്ങള്‍ എല്ലാവരും തപ്തകുണ്ഠില്‍ കുളിച്ച ശേഷമാണ് ദര്‍ശനം നടത്തിയത്. യമുനോത്രി ക്ഷേത്രത്തിന്റെ മുന്നില്‍നിന്നു നോക്കുമ്പോഴുള്ള വനത്തിന്റെ സൗന്ദര്യം വര്‍ണ്ണിക്കാ നാവാത്തതുതന്നെയാണ്. ക്ഷേത്രത്തിന്റെ ഇടതുവശത്തുള്ള പാറകളില്‍ നിന്നും ശിലാജിത്ത് ഒഴുകിവരുന്നതു കാണാം. കുങ്കുമപ്പൂവ്, ശിലാജിത്ത് (കന്മദം) എന്നിവ ഇവിടെ വളരെ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന തിനാല്‍ ഞങ്ങളില്‍ പലരും വാങ്ങി. തിരികെയിറങ്ങുമ്പോള്‍ തിരക്കില്ലാത്തതിനാല്‍ വനസൗന്ദര്യം നന്നായി ആസ്വദിച്ചും ക്യാമറയില്‍ പകര്‍ത്തിയും 5.30ന് ഞങ്ങള്‍ താഴെയെത്തി അപ്പോള്‍ നേര്‍ത്ത മഴപെയ്യുന്നുണ്ടായിരുന്നു. അടിവാരത്ത് കുതിരകളുടെ പുറത്തുള്ള ഇരിപ്പിടം അവരുടെ യജമാനന്‍ എടുത്തു മാറ്റുമ്പോള്‍ അവ നിലത്തുകിടന്ന് ഉരുളുന്നതും ആര്‍ത്തിയോടെ പുല്ലുതിന്നുന്നതും അപ്പോഴുള്ള ദൈന്യമായ അവയുടെ കണ്ണുകളും ഹൃദയസ്പര്‍ശിയായ മായാത്ത കാഴ്ച്ചകളാണ്. ”യമുനോത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് മൃത്യുരാജാവിനെക്കുറിച്ചുളള ഭയം ഇല്ലാതാവുന്നു” എന്ന് എഴുതി വച്ച ബോര്‍ഡ് ഇവിടെ നമുക്ക് കാണാം. അന്ന് രാത്രി തലേന്നു താമസിച്ച ഹോട്ടലില്‍ തന്നെയായിരുന്നു താമസം.
പിറ്റേന്ന് സെപ്റ്റംബര്‍ മാസം 21-ാം തീയതി കാലത്ത് തന്നെ ഞങ്ങള്‍ എല്ലാവരും യാത്രയ്ക്ക് തയ്യാറായി 6.30 ഓടെ ഞങ്ങള്‍ ഗംഗോത്രി ധാമിലേക്ക് യാത്ര തുടര്‍ന്നു. ഗംഗോത്രിയിലേക്കുള്ള വഴി അതീവ ദുര്‍ഘടമാണ്. ദുര്‍ഘടമായ മലയോര പാതകളിലൂടെ സംഗീതാസ്വാദകനായ ഞങ്ങളുടെ ഡ്രൈവര്‍ വണ്ടിയില്‍ ഉച്ചത്തില്‍ പ്ലേ ചെയ്തുകൊണ്ടിരുന്ന കിഷോര്‍കുമാറിന്റെ പാട്ടുകള്‍ ആസ്വദിച്ചുകൊണ്ട് അനായാസം ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. ഇടയ്ക്കിടെ സംഗീതം ആസ്വദിച്ചും പാതിയുറങ്ങിയും ഹിമാലയ സൗന്ദര്യം ആസ്വദിച്ചും കൊണ്ട് ഞങ്ങള്‍ യാത്രചെയ്തുകൊണ്ടിരുന്നു. ഉച്ചയോടെ ഞങ്ങള്‍ ഉത്തരകാശിയില്‍ എത്തിച്ചേര്‍ന്നു. ഉത്തരകാശി എന്ന ചെറുനഗരം സന്യാസിമാരുടെ നഗരം എന്ന് അറിയപ്പെടുന്നു. പത്ത് സന്യാസി സമ്പ്രദായങ്ങളുടെയും പരമ്പരകളുടെ ആശ്രമങ്ങള്‍ നമുക്കിവിടെ കാണാം. ഉത്തര കാശിയിലെ ശിവക്ഷേത്രം പ്രസിദ്ധമാണ്. ദ്വാദശ സ്വയം ഭൂജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ്. ക്ഷേത്രം ഇപ്പോള്‍ പുതുക്കിപണിത് മോടികൂട്ടിയിട്ടുണ്ട്. തറയില്‍ മാര്‍ബിള്‍ വിരിച്ചിരിക്കുന്നു. പഴയ ഉത്തരകാശിക്ഷേത്രത്തിന്റെ തനിമ നഷ്ടപ്പെട്ടതായി തോന്നി. രാവിലെ നാലുമണിക്കു തന്നെ ഞങ്ങള്‍ ഗംഗോത്രിയിലേക്കുളള യാത്ര തുടര്‍ന്നു. 2012ല്‍ ഉണ്ടായ പ്രളയത്തില്‍ ഏതാണ്ട് ഗംഗോത്രിയിലെ ഗ്രാമങ്ങള്‍ പലതും ഒലിച്ചുപോയി. പ്രളയത്തിനുമുമ്പ് ജനസംഖ്യ അഞ്ച്‌ലക്ഷം ആയിരുന്നു. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് ഗംഗോത്രി ജില്ലയില്‍ ഇപ്പോള്‍ ഇരുപത്തിയയ്യായിരം പേര്‍ മാത്രമാണുള്ളത്.
ഗംഗോത്രിയില്‍ ഭഗീരഥന്റെ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിനു മുന്‍വശത്ത് ഓക്‌സിജന്റെ കുറവുണ്ട്. ഗംഗയില്‍ ഇറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ബോര്‍ഡ് ഗംഗാതീരത്ത് വച്ചിട്ടുണ്ട്. ഇവിടെ ഗംഗയില്‍ ഇറങ്ങി കുളിച്ചാല്‍ തണുപ്പുമൂലം 3 മിനിട്ടിന്റെയുളളില്‍ ഹൃദയം സ്തംഭിക്കും എന്ന് പറയുന്നു. അതുകൊണ്ട് സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ മാസങ്ങളില്‍ ഇവിടെ ഗംഗയില്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. ഭഗീരഥക്ഷേത്രത്തില്‍ ഗംഗ, യമുന. സരസ്വതി, പാര്‍വ്വതി, അന്നപൂര്‍ണ്ണേശ്വരി, ലക്ഷ്മി എന്നിവയുടെ പ്രതിഷ്ഠകളും ഉണ്ട്. ഇവിടെ പൂജാസാമഗ്രികള്‍ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. സൈന്യത്തിന്റെ ക്യാമ്പുണ്ട്. ദേവദാരുവൃക്ഷങ്ങള്‍ മാത്രമുള്ള വനം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഗംഗോത്രി ടൗണില്‍ എത്തുന്നതിന് കുറച്ചു മുമ്പാണ് കേദാര്‍ ഗംഗയുടെ സംഗമസ്ഥാനം ഇതിന്റെ ഒരു കി. മീ. അകലെ ഗംഗാനദി ശിവലിംഗത്തില്‍ പതിക്കുന്ന ഒരു സ്ഥലമുണ്ട്. ഇതിന്റെ മറുവശത്താണ് ഗൗരീ കുണ്ഠ്. ഇവിടെ നിന്നും ഗൗരീകുണ്ഠ് വഴി കേദാര്‍ നാഥിലേക്ക് ഒരു നടപ്പാതയുണ്ട് ഗംഗയുടെ ഉത്ഭവസ്ഥാനമായ ഗോമുഖ് ഇവിടെ നി ന്നും 24 കി.മീ ഉയരത്തിലാണ്. ഇവിടേക്കു പോകാന്‍ സൈന്യത്തിന്റെ പ്രത്യേക അനുവാദം വേ ണം. ഗോമുഖില്‍നിന്നും കുറച്ചകലെ തപോവനം എന്ന ഒരു സ്ഥലമുണ്ട്. ഇവിടെയെല്ലാം മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങള്‍ ആയതിനാല്‍ പ്രത്യേകം ശ്രദ്ധിച്ച് യാത്രചെയ്യേണ്ടതാണ്. ക്യാന്‍സര്‍ രോഗംവരെ ഭേദമാക്കുന്ന മരുന്നുകള്‍ അറിയാവുന്ന നേപ്പാളി ബാബ എന്ന ഒരു സന്യാസി ഇവിടെയുണ്ട്. മുന്‍പൊരിക്കല്‍ നേപ്പാളിബാബയുടെ ആശ്രമത്തില്‍ ഒറ്റയ്ക്കു ചെന്നപ്പോഴുള്ള അനുഭവങ്ങള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഗംഗോത്രിയിലെ ദര്‍ശനത്തിനുശേഷം തിരികെ പ്പോരാന്‍ വണ്ടിയിലേക്ക് കയറുമ്പോള്‍ അധികം താമസിയാതെ ഗംഗോത്രി, ഗോമുഖ്, തപോവനം, എന്നിവിടങ്ങളില്‍ മാത്രമായി വരണമെന്ന് തീരുമാനമെടുത്തു. വൈകുന്നേരം ഞങ്ങള്‍ ഗംഗോത്രിയില്‍ നിന്നും ഉത്തരകാശിയിലെത്തി ഭഗീരഥിയോടു ചേര്‍ന്നുള്ള ഒരു ചെറിയ ഹോട്ടലിലാണ് താമസിച്ചത്.
സെപ്റ്റംബര്‍ 23 രാവിലെ കേദാര്‍നാഥിലേക്ക് യാത്ര തുടങ്ങി. കേദാറിലേക്ക് ഇവിടെ നിന്നും 334 കി.മീ. ദൂരമുണ്ട്. യാത്രാ മദ്ധ്യേ ഞങ്ങള്‍ ബുഢകേദാര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കേദാര്‍നാഥിലേതുപോലെയാണ്. ക്ഷേത്ര പരിസ രത്തെ ഗ്രാമ അന്തരീക്ഷം അതീവസുന്ദരമാണ്. ഇവിടെ 5000ല്‍ അധികം വര്‍ഷം പഴക്കമുള്ള ഒരു വീടിന്റെയുളളില്‍ ഞങ്ങളില്‍ ചിലര്‍ കയറി. കേരള ത്തിലെ പത്തായപ്പുരപോലെ തോന്നിക്കുന്ന ഗോതമ്പു സൂക്ഷിക്കുന്ന ഒരു വലിയ അറ ഈ ഗൃഹത്തില്‍ ഉണ്ട്. ഹിമാലയ യാത്രയില്‍ ബുഢകേദാര്‍ സന്ദര്‍ശനം അനിര്‍വ്വചനീയമായ അനുഭവമാണ്. അന്ന് രാത്രി യോടെ ഞങ്ങള്‍ രാംപൂരിലെത്തി അവിടെ ഒരു ഹോട്ട ലില്‍ മുറിയെടുത്തു. വളരെ നല്ല കാലാ വസ്ഥയുള്ള ഒരു ഗ്രാമമാണ് രാപൂര്‍. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഒരു ഗസ്റ്റ്ഹൗസ് ഇവിടെയുണ്ട്. വളരെ നല്ല ഭക്ഷ ണവും താമസസൗകര്യവും ഇവിടെ ഞങ്ങള്‍ക്കു ലഭിച്ചു.
പിറ്റേന്ന് സെപ്റ്റം.24 -ാം തീയതി പുലര്‍ച്ചെ ഞ ങ്ങള്‍ കേദാറിലേക്ക് പുറപ്പെട്ടു. ഞങ്ങളില്‍ 4 പേര്‍ ഹെലികോപ്ടറിലും ഒരാള്‍ കുതിരയിലും ബാക്കിയു ള്ളവര്‍ നടന്നുമാണ് കേദാറിലേക്കുപോയത്. ഹെലി കോപ്ടറിന് 7 മിനിറ്റ് വേണം. കേദാറിന്റെ ഹെലികോ പ്റ്ററില്‍ നിന്നുള്ള ദൃശ്യം അനിര്‍വ്വചനീയമാണ്. ആകാശകാഴ്ച്ചയില്‍ കേദാറിലേയ്ക്കുള്ള പുതിയവ ഴിയും പഴയവഴിയും മന്ദാകിനിയും മലനിരകളും എല്ലാം ദര്‍ശിച്ച് ലഭിച്ച ആനന്ദത്തോടെയാണ് ഞങ്ങള്‍ കേദാറില്‍ വന്നിറങ്ങിയത്. കേദാറിലേക്കുള്ള പഴയ നടപ്പുവഴി പൂര്‍ണ്ണമായും പ്രകൃതിക്ഷോഭം മൂലം നശി ച്ചിരിക്കുന്നു. ഗൗരീകുണ്ഠില്‍ നിന്നും ക്ഷേത്രത്തി ലേക്ക് ഒരു പുതിയ വഴി നിര്‍മ്മിച്ചിട്ടുണ്ട്. 24 കി.മീ. ദൂരം ഈ വഴിയിലൂടെ നടന്നാല്‍ കേദാര്‍നാഥ് ക്ഷേത്ര ത്തിലെത്താം. കേദാര്‍നാഥ് ക്ഷേ ത്രത്തിനു ചുറ്റുമുള്ള ഗ്രാമം പ്രളയത്തില്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി രിക്കുന്നു. ക്ഷേത്രത്തിന് ഒരു നാശവും സംഭവിച്ചി ട്ടില്ല. ക്ഷേത്രം ഒഴികെയുള്ള മറ്റെല്ലാം പ്രളയത്തില്‍ നശിച്ചു. പതിനഞ്ചടിയോളം ഉയരത്തില്‍ മണ്ണ് ഇ പ്പോള്‍ ഇവിടെ അടിഞ്ഞുകിടക്കുന്നു. തീര്‍ത്ഥാട കര്‍ക്കുള്ള താല്‍ക്കാലിക ടെന്റുകള്‍ ഇവിടെയു ണ്ട്. ഓക്‌സിജന്റെ കുറവ് നന്നായി അനുഭവപ്പെട്ടു. ഇപ്പോഴത്തെ ക്ഷേത്രത്തിന് ഏതാണ്ട് 5100 വര്‍ഷ ത്തെ പഴക്കമുണ്ട്. മന്ദാകിനി നദി ഇവിടെ നിന്നും ഉത്ഭവിക്കുന്നു. ലോകത്ത് കേദാറില്‍ മാത്രം കാണ പ്പെടുന്ന അത്യ അപൂര്‍വ്വയിനം ആടുകളെ ഇവിടെ നമുക്ക് കാണാം. 12 സ്വയം ഭൂജ്യോതിര്‍ലിംഗങ്ങ ളില്‍ ഒന്നാണ് കേദാര്‍നാഥിലെ വിഗ്രഹം. പാറയു ടെ മുകള്‍ ഭാഗം പോലെയാണ് വിഗ്രഹത്തിന്റെ രൂപം. ജഗദ്ഗുരു ശങ്കരാചാര്യര്‍ സമാധിപ്രാപിച്ചത് ഇവിടെയാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്താ ണ് സമാധിപീഠം. ഇവിടെ പൂജചെയ്യുന്നത് കര്‍ണ്ണാ ടകത്തിലെ ലിംഗായത്ത് സമുദായത്തില്‍പെട്ടവരാ ണ്. ക്ഷേത്രത്തിന്റെ തെക്കുവശത്ത് മുകളില്‍ മുകുന്ദഭൈരവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നുള്ള ഹിമാലയത്തിന്റെ ദൃശ്യം അതീവ സുന്ദര മാണ്. പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഉദ്ദക് കു ണ്ഡ് ഇവിടെയാണ്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് അമൃത് കുണ്ഢ് എന്ന ഒരു ചെറിയ ജലസ്രോത സ്സ് ഉണ്ട്. ഇതിലെ ജലം പാനം ചെയ്യുന്നത് സര്‍വ്വ രോഗങ്ങളും അകറ്റി യൗവ്വനം പ്രദാനം ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. എന്തായാലും ഞങ്ങള്‍ കൈക്കുമ്പിളില്‍ വെള്ളം എടുത്ത് കുടിച്ചു. ക്ഷേത്ര ത്തിനു അടുത്തള്ള ഹംസദണ്ഡ് എന്ന ജലാശയ ത്തില്‍ പിതൃതര്‍പ്പണം ചെയ്യുന്നത് ശ്രേഷ്ഠമാണ്. ആര്‍മിയുടെ ഒരു വലിയ ക്യാമ്പ് ഇവിടെയുണ്ട്. ക്ഷേത്രത്തിനുചുറ്റുമായി ദിംഗബരന്മാരായ സ ന്യാസിമാരുണ്ട്. ചിലരുടെ യൊക്കെ ഒപ്പംനിന്ന് ഞങ്ങള്‍ ഫോട്ടോ എടുത്തു. കേദാര്‍നാ ഥില്‍ ഒരു രാത്രി താമസിക്ക ണം എന്ന തീരുമാനത്തോടെ യാണ് ഞാന്‍ തിരികെ ഹെലി കോപ്ടറില്‍ കയറിയത്. ഹെലികോപ്റ്ററില്‍ ഇരുന്ന് കേദാറിന്റെ സൗന്ദര്യം ആവോ ളം ആസ്വദിച്ചുകൊണ്ട് ഞ ങ്ങള്‍ തിരികെ രാംപൂരില്‍ ന ിന്നും സോനപ്രയാഗില്‍ എ ത്തി. ഇവിടെ നിന്നും ഇട ത്തോട്ട് 4 കി.മീ. യാത്രചെയ്ത് ഞങ്ങള്‍ ത്രിയുഗി നാരായണ്‍ ക്ഷേത്രത്തിലെത്തി. ശിവനെ ഭര്‍ത്താവായി ലഭിക്കുന്നതിന് പാര്‍വ്വതി ദേവി ഇവിടെയാണ് തപസ്സു ചെയ്തത്. ഇവിടെ വച്ചുതന്നെയാണ് ശിവപാര്‍വ്വ തി വിവാഹംനടന്നത്. ഇവിടു ത്തെശിവക്ഷേത്രത്തിന് 4,38,000 വര്‍ഷത്തെ പഴക്കമു ണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ശിവപാര്‍വ്വതി വിവാഹസമയ ത്ത് അഗസ്ത്യര്‍ കേരളത്തി ലെ അഗസ്ത്യാര്‍കൂടത്തിലാ യിരുന്നു. ശിവപാര്‍വ്വതീ കല്യാണത്തിന് എത്തിയ മഹാവിഷ്ണുവിന് കുറച്ചു നാള്‍ ഇവിടെ താമസിക്കണമെന്നു തോന്നി. അങ്ങനെ താമസിച്ച വിഷ്ണുഭഗവാനെ തേടി അഗസ്ത്യമുനി ഇവിടെയെത്തി. തന്നെ ദര്‍ശിക്കാനുള്ള അഗസ്ത്യമുനി യുടെ ആഗ്രഹം സാധിക്കാനാണ് ഇവിടെ താമസിച്ചത് എന്ന് പറഞ്ഞ് അഗസ്ത്യരെ അനുഗ്രഹിച്ച് വിഷ്ണു ഭഗവാന്‍ പോയി. വിഷ്ണുഭഗവാന്‍ ഈ സമയത്തിരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്ര ത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കു മെന്ന് വിശ്വസിക്കുന്നു. ഇവിടെ ബ്രഹ്മകുണ്ഡ്, രുദ്ര കുണ്ഡ്, സരസ്വതികുണ്ഡ് എന്നിങ്ങനെ നാല് ജലാശ യങ്ങള്‍ ഉണ്ട്. സരസ്വതികുണ്ഡില്‍ സ്വര്‍ണ്ണനിറത്തിലു ള്ള നാഗങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. ശ്രദ്ധാപൂര്‍ വ്വം നാഗങ്ങളെ പരതിയെങ്കിലും കാണാന്‍ ഭാഗ്യമുണ്ടായി ല്ല. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തുള്ള മലയുടെ മുകളില്‍ ഗൗരീഗുഹ എന്ന ഒരു ഗുഹയുണ്ട് വന്യമൃഗങ്ങളുള്ള സ്ഥലമാണ് എന്നറിഞ്ഞതിനാല്‍ ഞങ്ങള്‍ ഗ്രാമവാസി കളായ നാലു കുട്ടികളെയും കൂട്ടിയാണ് മല കയറിയത്. മല കയറുന്നതിനിടെ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന പയ്യന്‍ അവന്റെ വീട്ടില്‍ നിന്ന് തലേദിവസം ആടിനെ കടുവ പിടിച്ചുകൊണ്ടു പോയി എന്ന് ഞങ്ങളോട് പറഞ്ഞു. ഇവിടെ നിന്നും മലയിലൂടെ ഒരു വഴി കേദാര്‍ നാഥിലേക്കുണ്ട്. ഈ വഴി ഇവിടുത്തെ ഗ്രാമവാസികള്‍ ഉപയോഗിക്കാറുണ്ട്. ഗുഹ സന്ദര്‍ശിച്ച് മലയുടെ താഴെ തിരികെയെത്തിയപ്പോള്‍ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ബാലന്‍ എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവന്റെ അച്ഛന്‍ മരിച്ചു പോയിരുന്നു. അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് അവന്റെ കുടുംബം. അവരുടെ ഒപ്പം നിന്ന് ഫോട്ടോയെടുത്ത് അവനോട് യാത്ര പറഞ്ഞു. ഹിമാലയന്‍ ഗ്രാമങ്ങളില്‍ വില്ലേജ് ട്രക്കിംഗ് എന്ന ഒരാശയം ഈ സമയത്ത് എന്റെ മനസിലുദിച്ചു. മടക്കയാത്ര മഞ്ഞ്കാലങ്ങളില്‍ (6 മാസം) കേദാര്‍നാഥന്റെ പൂ ജ ചെയ്യുന്ന ഊവീമഠം വഴി യായിരുന്നു, ഊവീമഠം വളരെ ആകര്‍ഷണീയമാണ്.
ഊവീമഠത്തില്‍ നിന്നും 30. കി.മീ യാത്രചെയ്ത് ഞങ്ങള്‍ ചോപ്തായിലെത്തി. ചോപ്താ യുടെ സൗന്ദര്യം ഹിമാലയ ത്തെ അതീവ സുന്ദരിയാക്ക ന്നു. മോപ്തിയിലെ 28 കി.മി ദൂരം ഹിമാലയത്തിലെ അതീ വ പ്രധാന്യമുള്ള ഒരു വനമേ ഖലയാണ്. അപൂര്‍വ്വയിനം കടുവകള്‍ ഇവിടെയുണ്ട്. സാഹസികയാത്രകള്‍, പാരാ ഗ്ലസ്റ്റിംഗ് എന്നിവയ്ക്ക് പ്രശ സ്തമായസ്ഥലമാണ് ചോപ്ത. ചോപ്ത മേഖലയില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുന്നത് അപകടമാണ്. ഗ്ലൈസിംഗിനും മറ്റും എത്തിയ സഞ്ചാരികളെ കടുവകള്‍ പിടിക്കുന്നത് നി ത്യസംഭവമാണ്. ഇവിടെനി ന്നും 5 കി.മീറ്റര്‍ മുകളിലേക്ക് കയറിയാല്‍ തുംഗനാഥില്‍ എത്താം ഇവിടെയാണ് ഹിമാ ലയത്തിലെ ആകാശ ജലാ ശയം സ്ഥിതിചെയ്യുന്നത്. ചോപ്ത അപൂര്‍വ്വ യിനത്തില്‍പ്പെട്ട ഔഷധ സസ്യങ്ങള്‍ അടങ്ങിയ ഒരു പ്രദേശമാണ്. ചോപ്തയിലെ സൗന്ദര്യം നന്നായി ആസ്വദിച്ചുകൊണ്ടാണ് ഞങ്ങള്‍യാത്ര ചെയ്തത്. റോഡിന്റെ ഏറ്റവും മുകള്‍ഭാഗത്തുള്ള വ്യൂപോയിന്റില്‍ വാഹനം നിര്‍ത്തി ഫോട്ടോയി ലൂടെയും വീഡിയോയിലൂടെയും ഹിമാലയത്തി ന്റെ സൗന്ദര്യം ആവോളം പകര്‍ത്തിയശേഷമാണ് ഞങ്ങള്‍ യാത്ര തുടര്‍ന്നത്. പിന്നീടുള്ള 22 കി.മീ യാത്ര ചെയ്ത് ഞങ്ങള്‍ ചമോലിയില്‍ എത്തി. ചമോലി ഒരു നഗരമാണ്. എല്ലാവിധ സൗകര്യങ്ങ ളും ചമോലിയില്‍ ഉണ്ട്. ഇവിടെനിന്നും 96 കി.മീ. ഉണ്ട് ബദരിയിലെത്താന്‍ രാത്രി ഞങ്ങള്‍ പിപ്പല്‍ കോട്ടയിലെ ഒരു ഹോട്ടലിലാണ് താമസിച്ചത്.
സെപ്റ്റംബര്‍ 26-ാം തീയതി രാവിലെ ബദരിയിലേക്ക് യാത്ര തുടങ്ങി. ജോഷിമഠ് മുതല്‍ ബദരിവരെയുള്ള യാത്രയില്‍ 8 കി.മി. ദൂരം വരെ ദുര്‍ഘടവും അപകടകരവുമായ പാതയാണ് പലയിടങ്ങളും റോഡിലൂടെ വെള്ളം ഒലിച്ച് ഇറങ്ങുന്നു. ചില സ്ഥലങ്ങളില്‍ ഇടയ്ക്കിടെ കല്ലും, മണ്ണും വീണുകൊണ്ടിരിക്കുന്നു. വൈകു ന്നേരം മൂന്ന് മണിക്ക് മുന്‍പായി ഈ ദുര്‍ഘട പാതകള്‍ താണ്ടേണ്ട തായിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ചാറാന്‍ സാധ്യതയുണ്ട്. മഴയായാല്‍ യാത്ര വളരെ അപകടകരമാണ്. ബദ്രിയിലെത്തിയ ഞങ്ങള്‍ മന വില്ലേജിലേക്ക് പോയി മന വില്ലേജ് ഇന്ത്യാ – ടിബറ്റ് അതിര്‍ത്തിയാണ്. ടിബറ്റ് ഇപ്പോള്‍ ചൈനയുടെ കൈവശമാണ്. വൈദ്യുതി പ്രവഹി ക്കുന്ന അതിര്‍ത്തിയിലെ മുള്ളുവേലിക്ക് പിന്നി ലുള്ള മലയിടുക്കിലൂടെയുള്ള ടിബറ്റന്‍ പാതയി ലൂടെ ഇവിടുത്തെ ഗ്രാമീണര്‍ സഞ്ചരിക്കുന്നത് കാണാം. ചൈനീസ് പട്ടാളത്തിന്റെ സജീവ സാന്നി ദ്ധ്യം ഇവിടെ കാണാം. മന വില്ലേജ് ആറ് മാസക്കാ ലം പൂര്‍ണ്ണമായും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശ മാണ്.
മനയിലേക്കുള്ള റോഡിന്റെ ഇരുവശവും ഭാരത സൈന്യം തമ്പടിച്ചിരിക്കുന്നു. വലതുവശത്തുള്ള ടിബറ്റന്‍ മലകളുടെ മുകളില്‍ ചൈനീസ് പതാക കള്‍ കാണാം. മാനാ വില്ലേജില്‍ കമ്പിളിയില്‍ കൈകള്‍കൊണ്ട് നെയ്ത തുണിത്തരങ്ങള്‍ ലഭ്യമാ ണ്. ഇവരുടെ ഏകവരുമാനമാര്‍ഗ്ഗം ഇതാണ്. സുന്ദരമായ ഈ ഗ്രാമത്തിലാണ് വ്യാസഗുഹ, ഗണേശ ഗുഹ എന്നിവ സ്ഥിതിചെയ്യുന്നത്. വേദവ്യാസന്‍ ഉരുവിട്ട മഹാഭാരതശ്ലോകങ്ങള്‍ ഗണപതി എഴുതിയത് ഈ ഗുഹയ്ക്കുള്ളിലാണ് എന്ന് വിശ്വാസം. മാനാ വില്ലേജിലെ ചെറുകൃഷിയിടങ്ങള്‍ അതീവ സുന്ദരമാണ്. ഇന്ത്യയുടെ അതിര്‍ത്തിയോട് ഏറ്റവും ചേര്‍ന്ന് സ്ഥിതിചെയ്യുന്ന അവസാനത്തെ ഇന്ത്യന്‍ താപാലോ ഫീസും ഇവിടെയാണ്.
മനയിലെത്തിയ ഞങ്ങള്‍ ആദ്യം പോയത് സരസ്വതി നദി ദൃശ്യമാകുന്ന ഭീംപൂളിലേക്കാണ്. ഭൂമിക്ക് അടിയി ലൂടെ ഒഴുകുന്ന സരസ്വതി നദിയുടെ സൗന്ദര്യം ഇവിടെ മാത്രമാണ് ദൃശ്യമാകുക. ഇവിടെ നിന്നും 7 കി.മി. മുകളിലാണ് വസുധാര ജലപ്രവാഹം. വസുധാര നിര വധി യോഗീശ്വരന്‍ന്മാര്‍ ഉള്ള സ്ഥലമാണ്. തപോവന സ്വാമികള്‍ ഇവിടെ താമസിച്ച് വസുധാരയില്‍ പോയി കുളിച്ചിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സരസ്വതി നദി ഭൂമിക്കടിയിലേക്ക് പോകുന്ന പ്രദേശത്ത് ഒരു ചെറിയ കടയുണ്ട്. . 2015 ഒക്‌ടോബര്‍ 11-ാം തീയതി യിലെ മാതൃഭൂമി ദിനപത്രത്തില്‍ ഹിന്ദുസ്ഥാന്‍ അന്തിവ് ഭൂകാന്‍ എന്ന ഈ ടീഷോപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് ഉണ്ട്. ടീഷോപ്പിന്റെ മുമ്പില്‍ നിന്ന് ടീ ഷോപ്പിന്റെ ഉടമസ്ഥനായ ഭൂവിന്ദറിന്റെയൊപ്പം ഏതാനും ചില ഫോട്ടോകള്‍ എടു ത്തു. പരിചയപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നാണ് എന്ന് കേട്ട അദ്ദേഹം എന്നെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. അപ്പോള്‍ തന്നെ കുറച്ച് ന്യൂഡില്‍സ് ഉണ്ടാക്കിതന്നു. സ്വാദിഷ്ടമായ ന്യൂഡില്‍സ് കഴിച്ചുകൊണ്ട് ഞാന്‍ സരസ്വതി നദിയിലെ ജലപ്രവാഹത്തില്‍ വെയില്‍ തട്ടിയുണ്ടാകുന്ന സ്പതവര്‍ണ്ണങ്ങളുടെ സുന്ദരദൃശ്യം ആസ്വദിച്ചിരുന്നു. അവിടെ ഒരു ചെറിയ ഗുഹക്കുള്ളില്‍ ഒരു ബാബയുണ്ട് അദ്ദേഹത്തിന്റെ ഒപ്പം ഞാന്‍ സെല്‍ഫിയെടുത്തു. സെല്‍ഫി അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. സെല്‍ഫി ബാബാ എന്നിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് യാത്രാമാഗസിനില്‍വന്ന ഒരു റിപ്പോര്‍ട്ട് ഞാന്‍ വായിച്ചിട്ടുണ്ട്. തിരികെ ബദരിയി ലെ ത്തി ബി.എസ്.എസ്.ന്റെ ആശ്രമത്തില്‍ മുറിയെടുത്തു. ക്ഷേത്രത്തിന് അഭിമുഖമായുള്ള ഞങ്ങളുടെ മുറിയുടെ പുറത്തുനിന്നാല്‍ ബദ്രീക്ഷേത്രവും നീലകണ്ഠ പര്‍വ്വത വും നരനാരയണപര്‍വ്വതങ്ങളും ഒരുമിച്ച് കാണം. ഇവി ടെ പ്രഭാതത്തിലെ സൂര്യകിരണങ്ങള്‍ അടിച്ച് സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ തിളങ്ങുന്ന നീലകണ്ഠ പര്‍വ്വതത്തിന്റെ ദൃശ്യസൗന്ദര്യം വര്‍ണ്ണിക്കാനാവാത്തതാണ്. ബദ്രിയിലെ പ്രഭാതം നല്‍കുന്ന ഈ ദൃശ്യവിരുന്നിനെ ഉപമിക്കാന്‍ മറ്റൊന്നുമുണ്ടാവില്ല. രാത്രി ബദ്രിക്ഷേത്രത്തിലെത്തിയ ഞങ്ങള്‍ ആവോളം ദര്‍ശനം നടത്തി ബദ്രിയിലെ കൊടുംതണുപ്പില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നതിന്റെ സുഖം ഒന്നു വേറെതന്നെയാണ്. ബദ്രിയിലെ പൂജാരി (റാവല്‍ജി)യെ പരിചയമുള്ളതിനാല്‍ രാത്രി കുറച്ചു സമയം അദ്ദേഹത്തിന്റെ വീട്ടില്‍ ചിലവഴിച്ചു. റാവല്‍ ജിയില്‍ നിന്നും പ്രസാദം സ്വീകരിച്ച് കുറച്ചുനേരം ചുറ്റിക്കറങ്ങി.
പിറ്റേന്ന് സെപ്റ്റംബര്‍ 27-ാം തീയതി, ഞാനും സുബീഷും കൂടി നീലകണ്ഠപര്‍വ്വതത്തില്‍ പോകാന്‍ തീരുമാനിച്ചു. 7 കി.മീ മലയിടുക്കുകളിലൂടെ നടന്നു വേണം നീലകണ്ഠ പര്‍വ്വതത്തിലെത്താന്‍ 4 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഓക്‌സിജന്റെ കുറവുമൂലം എനിക്ക് ഒരു അസ്വസ്ഥത തോന്നി. സുബീഷിനോട് യാത്ര തുടരാന്‍ പറഞ്ഞശേഷം ഞാന്‍ അവിടെയിരുന്ന് ജപിക്കാം എന്ന് തീരുമാനിച്ചു. എന്റെ ജപം ഒരു മാല പിന്നീടുമ്പോള്‍ 100 മീറ്റര്‍ അകലെ എന്നെ നോക്കിയിരിക്കുന്ന ഒരു മുഖം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യം പട്ടിയാണ് എന്നാണ് വിചാരിച്ചത് എന്നാല്‍ പിന്നീടാണ് കരടി തന്നെ യാണ് എന്ന് മനസിലായത്. എന്തോ എനിക്ക് ഭയ മൊന്നുംതോന്നിയില്ല. ഏകദേശം 10മിനിട്ട് ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിയിരുന്നു. ഇടയ്ക്ക് ഞാന്‍ സുബീഷിനെ ഫോണില്‍വിളിച്ചു വിവരംപറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ആദ്യം നീലകണ്ഡപര്‍വ്വ തത്തിലേക്ക്‌പോയ ശ്യാമും അനീഷും തിരികെ വരുന്നുണ്ടായിരുന്നു. ഞാന്‍ അവരേയും എന്നെ നോക്കിയിരിക്കുന്ന കരടിയെ കാട്ടിക്കൊടുത്തു. എന്തായാലും ഞങ്ങള്‍ മൂവരും കുറച്ചു നേരം അവനെ നോക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍ തിരികെ മലയുടെ മുകളിലേക്ക് നടന്നു തുടങ്ങി. അവന്‍ ഞങ്ങളുടെ കണ്ണില്‍ നിന്നു മറയുന്നത് വരെ ഞങ്ങള്‍ അവിടെയിരുന്നു. മഞ്ഞ് മൂടിക്കിടക്കുന്ന നീലകണ്ഠപര്‍വ്വതത്തെ നോക്കി ദീര്‍ഘസമയം ഞങ്ങള്‍ ചിലവഴിച്ചു. പിറ്റേന്ന് രാവി ലെ ജോഷിമഠില്‍ എത്തിയ ഞങ്ങള്‍ ഭാരതത്തിന്റെ ഹൃദയ സ്പന്ദനമായ വേദധ്വനികള്‍ മുഴങ്ങുന്ന ജോഷിമഠിലെ ശ്രീശങ്കരാചാര്യരാല്‍ സ്ഥാപിതമായ മഠത്തില്‍ ഞങ്ങള്‍ ഏറെ നേരം ചിലവഴിച്ചു. രാത്രി നന്ദപ്രയാഗില്‍ താമസിച്ച് പിറ്റേന്ന് സെപ്റ്റംബര്‍ 29-ാം തീയതി ഹരിദ്വാറിലേക്കുള്ള മടക്കയാത്രയില്‍ വസിഷ്ഠ ഗുഹ സന്ദര്‍ശിച്ചു. ഹിമാലയത്തിലെ വളരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. ഹിമാലയന്‍ കടുവകള്‍ രാത്രിയില്‍ ഇവിടെയെത്തി വിശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ നിറയെ പട്ടികളെ വളര്‍ത്തുന്നുണ്ട്. ഇതുവരെ വന്യമൃഗങ്ങളില്‍ നിന്നും ഇപദ്രവം നേരിട്ടതായി ഇവിടെ കേട്ടുകേള്‍വിപോലുമില്ല. ഇവിടുത്തെ ഫോണ്‍ നമ്പര്‍ 09411715559 ആണ്.
സെപ്റ്റംബര്‍ 29-ാം തീയതി ഉച്ചയോടെ ഞങ്ങള്‍ ഹരിദ്വാറില്‍ തിരികെ എത്തി വിഷ്ണുഘട്ടിലെ വിഷ്ണുസേതു എന്നറിയപ്പെടുന്ന പാലത്തിന്റെ അക്കരെ ഗംഗയുടെ തീരത്ത് ഒരു ലോഡ്ജിലാണ് താമസിച്ചത്. വൈകുന്നേരം വരെ ഹരിദ്വാറിലെ മാര്‍ക്കറ്റില്‍ കറങ്ങി നടന്നു. വൈകുന്നേരത്തെ ഗംഗാ ആരതിയില്‍ പങ്കെടുത്തു. ആരതിയില്‍ ചീഫ് ഗസ്റ്റായി പ്രണബ്മുഖര്‍ജി ഉണ്ടായിരുന്നു. ഗംഗാ ആരതി ഒരു പ്രത്യേക അനുഭവം തന്നെയാ ണ്. രാത്രി കുറച്ചുസമയം ഹരിദ്വാര്‍ പട്ടണത്തില്‍ ചുറ്റിക്കറങ്ങി.
പിറ്റേന്ന് സെപ്റ്റംബര്‍ 30-ാം തീയതിയും ഹരിദ്വാറില്‍തന്നെയായിരുന്നു. തലേന്ന് റിക്ഷായില്‍ ഞങ്ങളെ റൂമില്‍ എത്തിച്ച റിക്ഷാക്കാരന്റെ നമ്പര്‍ ഞാന്‍ വാങ്ങിയിരുന്നു.അവനെ ഞാന്‍ വൈകു ന്നേരം വിളിച്ചുവരുത്തി. അവന്റെ റിക്ഷായില്‍ ഹരിദ്വാറിലെ ചണ്ഡിക്ഷേത്രത്തിലേക്ക് പോയി ചണ്ഡിക്ഷേത്ര ത്തിലേക്ക് രണ്ട് വഴികളാണുള്ളത്. ഒരു വഴിക്ക് ഏകദേശം 3 കി.മി. നടക്കണം. ഈ വഴിയിലേക്കുള്ള വഴി ഏകദേശം 1.കി.മീറ്റര്‍ മുമ്പ് പോലീസ് ബ്ലോക്ക് ചെയ്തിരിക്കുന്നു. എന്നിട്ടുകൂടി യും ഈ റിക്ഷാകാരനെ പോലീസ്തടഞ്ഞില്ല. ചണ്ഡിക്ഷേത്രത്തിലേക്കുള്ള കവാടത്തിന്റെ വഴിയുടെ താഴെയാണ് അവന്റെ വീട് എന്നതാണ് കാരണം. അതുകൊണ്ട് ക്ഷേത്രത്തിന്റെ നടപ്പുപാത യുടെ ആരംഭത്തിലുള്ള കവാടം വരെ റിക്ഷായില്‍ പോകാന്‍ സാധിച്ചു. ഇവിടെ ഇടത്ത് തന്നെ ഠശഴലൃ ഞലലെൃ്‌ല അൃലമ യുടെ ഗേറ്റാണ്. സന്ധ്യയ്ക്ക് ചണ്ഡീ ക്ഷേത്രത്തിലേയ്ക്കുള്ള യാത്ര അപകടകരമാണ്. ഇവിടെകടുവകള്‍ കൂടുതലാണ്. ക്ഷേത്രത്തിലേക്ക് നടക്കുമ്പോള്‍ പതിയിരിക്കുന്ന അപകടത്തിന്റെ ഗൗരവം അവന്‍ എന്നെ ഓര്‍മ്മിച്ചു കൊണ്ടിരുന്നു. കവാടത്തിന്റെ താഴെ ഗംഗയില്‍ ഉള്ള ചേരികള്‍ കാണാം. ആ ചേരികളില്‍ പലസ്ഥലത്തും വാമ ചണ്ഡീ ഉപാസനയുടെ ശക്തമായ കേന്ദ്രങ്ങള്‍ ഉണ്ട്. അവയൊക്കെ എനിക്ക് അവന്‍ പരിചയ പ്പെടുത്തിത്തന്നു. തിരികെ മടങ്ങുമ്പോള്‍ ഹരിദ്വാ റില്‍16കൈവരികളായി തിരിഞ്ഞൊഴുകുന്ന ഗംഗയു ടെ സൗന്ദര്യം ആസ്വദിച്ചും ഗംഗാമാതായെക്കുറിച്ചു ള്ള അവന്റെ അതീവ ഭക്തിയോടെയുള്ള വിവരണ വും കേട്ട് റിക്ഷായില്‍ ഇരുന്നു. എന്തായാലും ച ണ്ഡീക്ഷേത്രത്തിലേയ്ക്കുള്ള യാത്ര നല്‍കിയ ആ നന്ദം പറഞ്ഞറിയിക്കാന്‍ പറ്റില്ല. തിരികെയെത്തി അവന് റിക്ഷാകൂലിയും കൈമടക്കും കൊടുത്തശേ ഷം ഞാന്‍ വൈഷ്‌ണോദേവിക്ഷേത്രത്തിലേയ്ക്കു പോയി. ഗംഗാ ആരതി നടക്കുന്ന ഹര്‍കീ പൗഡിയു ടെ അടുത്താണ് വൈഷ്‌ണോ ദേവീക്ഷേത്രം. വൈഷ്‌ണോ ദേവിയെ ദര്‍ശിച്ച് രാത്രി 8 മണിയോടെ ഞാന്‍ വീണ്ടും വിഷ്ണുഘട്ടിലെത്തി.
തലേന്ന് നടത്തിയ തനിച്ചുള്ള റിക്ഷായാത്ര ഓര്‍ത്താണ് ഞാന്‍ ഉണര്‍ന്നത്. പിറ്റേന്ന് സെപ്റ്റംബര്‍ ഒന്നാം തീയതി രാവിലെ ഞാന്‍ മറ്റൊരു റിക്ഷായില്‍ ദക്ഷപ്രജാപതി ക്ഷേത്രത്തിലേയ്ക്കു പോയി. ഒറ്റയ്ക്ക് ഹരിദ്വാറില്‍ ചുറ്റിക്കറങ്ങുന്നതിന്റെ രസം ഒന്ന്‌വേറെതന്നെയാണ്. ഹരിദ്വാറിലെ ഗലികളിലൂടെ ഏറെ നേരം ഞാന്‍ ചുറ്റിക്കറങ്ങി സീതാദേവി ക്ഷേത്രവും. ദക്ഷപ്രജാപതിയാഗം നടത്തിയതെന്ന് പറയപ്പെടുന്ന സ്ഥലവും ഹരിദ്വാറിന്റെ മഹിമ വര്‍ദ്ധിപ്പിക്കുന്നു.
ഹരിദ്വാറില്‍ നിന്നും തിരികെ വണ്ടികയറുമ്പോള്‍ മനസ്സില്‍ മായാത്ത നിരവധി കാഴ്ച്ചകളും അനുഭവ ങ്ങളും ഒരിക്കല്‍ കൂടി മിന്നിമറഞ്ഞു. അത് മറ്റൊര വസരത്തില്‍ പങ്കുവയ്ക്കാം എന്നു പ്രതീക്ഷിക്കുന്നു.