ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം -ചവറ ജയകുമാര്‍

39
0


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അടിയന്തിരമായി അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ ധര്‍ണ്ണ ഉഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം കുതിച്ചുയരുന്ന കാലത്തും ജീവനക്കാരുടെ കുടിശ്ശികയായ 4 ഗഡു ക്ഷമാബത്ത അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. 2021 മുതല്‍ കുടിശ്ശികയായ 11% ക്ഷാമബത്ത നല്‍കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
മൂന്നു വര്‍ഷമായി ലീവ് സറണ്ടര്‍ ആനുകൂല്യം ലഭിക്കുന്നില്ല. ഇഇഅയും ഒആഅയും പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ജീവനക്കാരുടെ പണം കൊണ്ടുമാത്രം നടത്തുന്ന മെഡിസെപ്പ് പദ്ധതിയില്‍ ആവശ്യത്തിന് ആശുപത്രികളില്ല. പ്രതിവര്‍ഷം 6000 രൂപ ജീവനക്കാരന്‍റെ കൈയില്‍ നിന്നും വിഹിതമായി പിടിച്ചെടുത്തിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്.
പിന്‍വാതില്‍ നിയമനങ്ങള്‍ പൊടിപൊടിക്കുന്ന കാഴ്ചയാണ് എല്ലാ വകുപ്പുകളിലും. ജടഇ നിയമനങ്ങള്‍ മെല്ലെപ്പോക്കിലാണ്. സിവില്‍ സര്‍വ്വീസിന്‍റെ രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി ഈ അനീതിയ്ക്കെതിരെ പോരാടണം. അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ആരേയും അനുവദിക്കുകയില്ല. ജീവനക്കാര്‍ക്ക് ഉഅ കുടിശ്ശികയും സറണ്ടറും അനുവദിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സെക്രട്ടറി അംബികകുമാരി, സിവില്‍ സര്‍വ്വീസ് മാനേജിംഗ് എഡിറ്റര്‍ എസ്. പ്രസന്നകുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയപ്രകാശ്, പി.ജി പ്രദീപ്, എം.എസ്. അജിത്കുമാര്‍, കല്ലമ്പലം സനൂസി, അനില്‍കുമാര്‍, ബിനു, ആര്‍.എസ്. പ്രശാന്ത്കുമാര്‍, മുഹമ്മദ് റാഫി, ബാലാജി എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡന്‍റ് അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.