ജാഗ്രതയാണ് വേണ്ടത്…

1585
0

ബാലചന്ദ്രൻ അമ്പലപ്പാട്ട്

മാനവരാശിയുടെ നിലനിൽപ്പുതന്നെ അനിശ്ചിതത്തിലാണെന്ന സങ്കടകരമായ വാർത്തകളാണ് പല ലോകരാഷ്ട്രങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നതു അത്രത്തോളം ഒന്നും ഇല്ലെങ്കിലും നമ്മളും ആശങ്കയിലാണ് ഇനിയെന്ത്, ഇത്പോലെ മറ്റൊരു വൈറസ് വന്നാലെന്തു ചെയ്യും വായുവിലൂടെ പടരുന്ന വൈറസാണെങ്കിൽ നാമെന്തുചെയ്യും എന്നൊക്കെ.

മനുഷ്യൻ നിർമ്മിച്ചതാണെങ്കിലും  മനുഷ്യന്റെ പ്രകൃതിയിലുള്ള അനാരോഗ്യകരമായ ഇടപെടലുകൾ  മൂലം സ്വയം ജനിച്ചതാണെങ്കിലും സകലജീവജാലങ്ങളെയും അടക്കി ഭരിക്കാൻ ശക്തിയുള്ളവനെന്നഹങ്കരിക്കുന്ന മനുഷ്യന് പുനർചിന്തനത്തിനുള്ള അവസരമാണിത്. ലോകത്തെ മുഴുവൻ അതായതു മനുഷ്യരെയും മൃഗങ്ങളെയും ലോകത്തുള്ള സകലതിനെയും ഇല്ലാതാക്കാൻ ശക്തിയുള്ള അണുബോംബുകളുമായി പരസ്പരം വെല്ലുവിളിക്കുന്ന മനുഷ്യൻ ഒരു ചെറു വൈറസിന്റെ മുന്നിൽ പതറിപ്പോകുന്നു . ഒരു ബോംബിനോ ആയുധപ്പുരകളിൽ സംഭരിച്ചിരിക്കുന്ന ആയുധത്തിനോപോലും ഒന്നും ചെയ്യാനാവാത്തത്ര ശക്തിയുള്ള വൈറസുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന അറിവ് എങ്ങനെയാണു മനുഷ്യനെ ഭയപ്പെടുത്താതിരിക്കുന്നത്. പ്രകൃതിയോട് ചേർന്ന് ജീവിക്കുക എന്നതല്ലാതെ കരണീയമായതൊന്നുമില്ലെന്ന് തിരിച്ചറിയാൻ വൈകരുത്.

അവനവനു ഒറ്റയ്ക്ക് അവനവനെ പോലും സംരക്ഷിക്കാൻ കഴിയില്ലെന്നറിയുമ്പോഴെങ്കിലും നമ്മൾ ഒന്നാണെന്ന ചിന്ത വളർത്തണം. സർക്കാർ സംവിധാനങ്ങളുടെ ഉൾപ്പടെ എത്രയോപേരുടെ അക്ഷീണപരിശ്രമമാണ് ചെറുത്തുനില്പിനുവേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എത്ര പേരുടെ ജീവനാണ് നിതിനുവേണ്ടി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എല്ലാം ശാന്തമായി അവസാനിക്കുമെന്നും എല്ലാ രാജ്യങ്ങളും ശാന്തിയിലേക്കും സമാധാനത്തിലേക്കും തിരിച്ചുവരുമെന്ന് പ്രധീക്ഷിക്കുമ്പോളും അതിനുശേഷം മനുഷ്യൻ എങ്ങനെയിരിക്കണമെന്നതിനുള്ള ഒരു പാഠമായി ഇന്നത്തെ ഈ അവസ്ഥയെ കണക്കാക്കുമെന്നു പ്രതീക്ഷിക്കാം.

തുടക്കത്തിൽ ചൈനയിൽ മാത്രമായിരുന്ന വൈറസ് ഭാതയെ മുള്ളുവേലിക്കെട്ടി അതിർത്തിയടച്ചതുകൊണ്ടു കാര്യമില്ലെന്നറിഞ്ഞത് മറ്റു രാജ്യങ്ങളിലെ മരണങ്ങളുടെ അമ്പരിപ്പിക്കുന്ന കണക്കുകൾ അറിഞ്ഞപ്പോളാണ്. ഇതിനു കാരണം കൂടുതലും ജനങ്ങളുടേ വകതിരിവില്ലായ്മ മൂലമായിരുന്നു.നമ്മുടെ നാട്ടിലും തുടക്കത്തിൽത്തന്നെ സർക്കാർ ആവശ്യമായ നടപടികളെടുത്തിരുന്നെങ്കിലും പിടിച്ചുനിൽക്കാൻ ആവാതെ വന്നത് ഇതുപോലുള്ള വകതിരിവില്ലായ്മ മൂലമാണ്.

ദൈവത്തോടാണോ ചെകുത്താനോടാണോ ജീവനുവേണ്ടി യാചിക്കേണ്ടതെന്നറിയാതെ പതറിപ്പോയി മനുഷ്യരുടെ ഇടയിലേക്കാണ് സോഷ്യൽ മീഡിയകൾ വഴി ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചകൾ വഴി ചിലർ തുനിഞ്ഞത്. നമുക്കവരോട് പ്രതികരിക്കാതിരിക്കാം. പ്രധാനമന്ത്രിയുടെ Sunday curfew -വിനെതിരെ Sunday -യും Monday -യും പറഞ്ഞു നികൃഷ്ട വർഗീയത പരത്തുവാൻ ശ്രമിച്ചവരോടും നമുക്ക് പ്രതികരിക്കാതിരിക്കാം.രാഷ്ട്രീയ പാർലമെൻററി കുശുമ്പുകാരെയും നമുക്ക് ശ്രദ്ധിക്കാതിരിക്കാം മറുപടികേൾക്കാൻ ജീവനോടെ ഇരുത്തനെയെന്നു അവർ മുട്ടിപ്പായി പ്രാർത്ഥിക്കട്ടെ.

വ്യക്തിഗത അഹങ്കാരങ്ങളെ മാറ്റിനിർത്തി സർക്കാരിന്റെ നിർദ്ദേശങ്ങളെ പൂർണമായി അനുസരിക്കുക. വ്യക്തിശുചിത്വം പാലിക്കുക സാമൂഹിക അകലം പാലിക്കുക കൈ കഴുകുക സാനിറ്റൈസർ ഉപയോഗിക്കുക കഴിവതും പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ സ്വയം നടപ്പിലാക്കി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിർബന്ധിത curfew പോലെയുള്ള വലിയനടപടികൾക്കു ഇനിയും ഇടയാക്കാതെ  എല്ലാവരും ജീവിക്കാൻ അവകാശമുള്ളവരാണെന്ന സാമാന്യ മര്യാദ മനസ്സിലാക്കി പ്രവർത്തിക്കുകയും എല്ലാവരുടെയും ആരോഗ്യത്തിനുവേണ്ടി പ്രത്യേകിച്ച് പ്രായമായവരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം

ഭയമല്ല ജാഗ്രതയാണ് വേണ്ടത്   “ലോകസമസ്ത സുഖിനോഭവന്തു”