കേരളം ഭീകരരുടെ വിഹാരകേന്ദ്രമാകരുത്

188
0

ജോണ്‍സണ്‍ റോച്ച്


ഇക്കഴിഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്തീയ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം അവിടത്തെ നാഷണല്‍ തൗഹീദ് ജമാഅത്തെയില്‍ (എന്‍.ടി.ജെ) ഒതുക്കി നിര്‍ത്താതെ അതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റുകൂടി ഏറ്റെടുത്തിരി ക്കുകയാണ്. ഇങ്ങനെ സംഭവിച്ചത് ഐ എസ്സിന്റെ ആഗോള നയങ്ങളും പ്രവര്‍ത്തനങ്ങളുമായി ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ അത്തെ കെട്ടുപിണഞ്ഞുകിടക്കുന്നതിനാലാണ്. ഇതുപോലെ ലോകത്തിലെ വിവിധയിടങ്ങളിലെ ഇസ്ലാമിക് മതമൗലികവാദ സംഘടനകളുമായി ഐഎസ് അഭേദ്യമായി ബന്ധം സ്ഥാപിച്ചെടുത്തിരിക്കുകയാണ്. ഇത്തരം ബന്ധത്തിലൂടെ ഇപ്പോള്‍ ലോകത്തില്‍ എവിടെ നടക്കുന്ന ഇസ്ലാലാമിക ഭീകരാക്രമണങ്ങളുടെയും അന്വേഷണം നമ്മുടെ കേരളത്തില്‍ വന്നെത്തികൊണ്ടിരിക്കുന്നതായാണ് കാണാനാവുന്നത്.
359 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്റെ ഭാഗമായി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സുത്രധാരനെന്നു കരുതുന്ന സുഫ്രാന്‍ ഹാഷിം 2016 നുശേഷം രണ്ടുതവണ കേരളത്തില്‍ എത്തിയതിനെക്കുറിച്ചും എന്‍. ഐ.എ. അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാരീസില്‍ ഏഴിടത്ത് നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണം ഫ്രഞ്ച് അന്വേഷണ ഏജന്‍സി കേരളത്തില്‍ എത്തിയാണ് അന്വേഷിച്ചത്. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായി തൊടുപ്പുഴ സ്വദേശി സുബഹാനി ഹാജി മൊയ്തീനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് ഫ്രഞ്ച് അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. 2012-ല്‍ ഇംഗ്ലണ്ടില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണവും കേരളത്തെ തേടിയെത്തി. ഇംഗ്ലണ്ടില്‍ നിന്നുളള അന്വേഷണ ഏജന്‍സിയുടെ ആവശ്യ പ്രകാരം ദേശീയ ഏജന്‍സിയായ എന്‍.ഐ.എ ആണ് അന്ന് ഇംഗ്ലണ്ടിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അന്വേഷണം നടത്തിയത്.
കാശ്മീരിലെ ആക്രമണത്തെ തുടര്‍ന്ന് എന്‍.ഐ.എ.യെ കേരളത്തില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് കേരളത്തിനിന്നുമുളള ഐഎസ്സിലേക്കുളള റിക്രൂട്ട്‌മെന്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഈ അന്വേഷണത്തിലാണ് തടിയന്റവിട നസീര്‍ കുടുങ്ങിയത്. 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ വാഗമണ്ണിലെ കോലഹലമേട്ടില്‍ നിരോധിത സംഘടനയായ സിമി നടത്തിയ ക്യാമ്പ് ഐഎസ്സിന്റെ ഒത്താശയോടെ
യാണെന്ന് കണ്ടെത്തി. ഈ കേസില്‍ നാലു മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. കണ്ണൂരിലെ കനകമലയില്‍ ഐ എസ്സ് നടത്തിയ ക്യാമ്പുമായി ബന്ധപ്പെട്ട് ഏഴുപേരാണ് പിടിയിലായത്. മലപ്പുറം സ്‌ഫോടനത്തിലെ പ്രതികളെ പിടികൂടിയെങ്കിലും, അവരുടെ ഐ എസ്സ് ബന്ധത്തെകുറിച്ച് അന്വേഷിച്ചില്ലായെന്ന പരാതി നിലനില്‍ക്കുന്നു. കുറ്റിപ്പുറം പാല ത്തിനടിയിലെ സ്‌ഫോടന അന്വേഷണവും കൊല്ലം കളക്‌ട്രേറ്റിലെ സ്‌ഫോടനാന്വേഷ ണവും എവിടെയുമെത്താതെ നില്‍ക്കുന്നു.
ഐ.എസ്സ് പശ്ചിമയേഷ്യയെ സംഘര്‍ഷ ഭൂമിയാക്കി, അവിടെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഐഎസ്സിന്റെ ഖാലിഫേറ്റി നായുളള (വിശുദ്ധ രാജ്യത്തിനായുളള) യുദ്ധങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. തുടര്‍ന്നുളള അവരുടെ നിലനില്‍പ്പിനായി ദക്ഷിണേഷ്യയെ കൂടി സംഘര്‍ഷ മേഖലയാക്കേണ്ടത് ഐ.എസ്സിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ശ്രീലങ്കയിലെ 2.2. കോടി ജനസംഖ്യയില്‍ 12 ശതമാനം വരുന്ന മുസ്ലിം ഗളെയും 7% വരുന്ന ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനാണ് ശ്രീലങ്കന്‍ നാഷണല്‍ തൗഹദ് ജമാഅത്തെ ഐ എസ്സിന്റെ ആജ്ഞപ്രകാരം സ്‌ഫോടനം നടത്തിയതെന്ന നിഗമനത്തിലാണ് ചെന്ന് എത്തിയിരിക്കുന്നത്. ഇതേ ലക്ഷ്യത്തോടെ കേരളത്തിലെ പല സ്ഥലങ്ങളിലും സ്‌ഫോടനം നട ത്താന്‍ ലക്ഷ്യമിട്ടിരുന്നതായി ശ്രീലങ്കന്‍ സ്‌ഫോടന കേസ്സുമായി ബന്ധപ്പെട്ട് പിടിയിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത് കേരളത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര നടത്തിയ ചാവേറുകളില്‍ ചിലര്‍ പരിശീലനത്തിനും മറ്റുമായി കേരളത്തില്‍ വന്നിട്ടുണ്ടെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി മഹേഷ് സേനാനായകെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു.
ലോകത്തില്‍ നടക്കുന്ന ഭീകരാക്ര മണങ്ങളുടെ അന്വേഷണങ്ങള്‍ കേരളത്തി ലേക്ക് വന്നെത്തുന്നത് കേരള സമൂഹത്തിന് നാണക്കേടാണ്. ഇത് കേരളീയര്‍ സഗൗരവം കാണേണ്ടതുണ്ട്. വളരെയധികം മതസൗഹൃദം പങ്കിട്ട് മതനിരപേക്ഷതയില്‍ ജീവിക്കുന്ന കേരളത്തിലേക്ക് ഭീകരാക്രമണത്തിന്റെ തീ പടര്‍ത്താന്‍ നാം അനുവദിക്കരുത്. അങ്ങനെയൊരവസരം ഐ എസ് കേരളത്തില്‍ സൃഷ്ടിച്ചാല്‍ സമാധാനപരമായും സന്തോഷത്തോടും കേരളത്തോടു ഇഴുകിചേര്‍ന്ന് ജീവിക്കുന്ന കേരളത്തിലെ മുസ്ലീം സഹോദ രങ്ങളുടെ മനസമാധാനമാണ് കൂടുതല്‍ നഷ്ടപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് കേരള സമൂഹമാകെ ഒന്നിച്ചുനിന്ന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. ഇതിനായി കേരള സമൂഹമാകെ ഒരുമിച്ചു നില്‍ക്കേണ്ടിയിരിക്കുന്നു. ലോകത്തില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണങ്ങള്‍ കേരളത്തിലേക്ക് നീളുന്നതിനാല്‍ എന്‍ഐഎയും കേരള പോലീസും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.