കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്‌സിന്‍ വിതരണം

75
0

ജില്ലയില്‍ 12 മുതല്‍ 14 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബിവാക്‌സിന്റെ വിതരണം ശനിയാഴ്ചകളിലും, 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ വിതരണം വ്യാഴാഴ്ചകളിലും നടക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിന്‍ വിതരണം ഉണ്ടായിരിക്കും. ഒന്നാം ഡോസ് വാക്സിനേഷന്‍ സ്വീകരിക്കാനുള്ളവരും രണ്ടാം ഡോസിന്റെ കാലാവധിയായ കുട്ടികള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.12 വയസ്സു മുതല്‍ 18 വയസ്സു വരെ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന് സ്‌കൂള്‍ -കോളേജ് അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.