കഷ്ടം കഷ്ടം പറഞ്ഞു നടക്കുന്നിതു ചലർ…….

781
0

ബാലചന്ദ്രൻ അമ്പലപ്പാട്ട്

അറിവിന്റെ മറുകര കണ്ടെന്ന് അഭിമാനിക്കുന്ന പലരുടെയും വിധികൾ അൽപജ്ഞാനത്തിൽ അധിഷ്ഠിതമാണ്. നഗ്നനേത്രങ്ങൾക്ക് കാണാൻ പറ്റാത്തതു പലതും ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽ കാണാനാവുമെന്നുപോലും വിശ്വസിക്കാത്തവർ. ശാസ്ത്രം സത്യമാണ് എന്നല്ലാതെ ശാസ്ത്രസത്യങ്ങൾ എന്താണെന്ന് അറിയുവാൻ ആഗ്രഹിക്കാത്തവർ. വിജ്ഞാനത്തിന് വിലങ്ങുതടി ആയാൽ മാത്രമേ ശാസ്ത്രം ശാസ്ത്രമാകു എന്ന്‌ അന്ധമായി വിശ്വസിക്കുന്നവർ, മനുഷ്യരുടെ ജീവിത പശ്ചാത്തലത്തെ കുറിച്ചു പഠിക്കാതെ അവന്റെ ജീവിതത്തെ വെട്ടിമുറിച്ച് പഠനവിഷയം ആക്കുന്നതാണ് ശാസ്ത്രീയ വീക്ഷണം എന്ന് വിശ്വസിക്കുന്നവർ.
എല്ലാം പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയ തിനുമാത്രം ശേഷം മാത്രമേ വിശ്വസിക്കൂ എന്നു പറയുകയും ആരൊക്കെയോ പറയുന്നത് ആർക്കൊക്കെയോ വേണ്ടി യാതൊരു വിചിന്തനവും കൂടാതെ വിളിച്ചുപറയും ചെയ്യുന്നവർ..
ഉദാഹരണത്തിന് പഴയ ഒരു കഥ പറയാം….
പണ്ട് അറുപഴഞ്ചനായ ഒരു ഗ്രാമീണൻ എന്ന് തോന്നും വിധമുള്ള വസ്ത്രധാരണത്തോടെ ഒരാൾ പാരീസിൽ നിന്നും ഡിഷോൺ എന്ന സ്ഥലത്തേക്കുള്ള ട്രെയിനിൽ ആരെയും ശ്രദ്ധിക്കാതെ കൊന്ത ചൊല്ലി കൊണ്ട് യാത്ര തുടർന്നു. ചെറുപ്പക്കാരനായ ഒരു സഹയാത്രികൻ അദ്ദേഹത്തിന്റെ ഈ പ്രാർത്ഥന കണ്ട് വളരെ പുച്ഛത്തോടെ ഈ ശാസ്ത്ര യുഗത്തിലും താങ്കൾ ഈ പഴഞ്ചൻ പണി തുടരുകയാണ് അല്ലേ. കഷ്ടം കഷ്ടം..
താങ്കൾക്ക് കുറെ ശാസ്ത്ര സത്യങ്ങൾ ഞാൻ പഠിപ്പിച്ചു തരാം.താങ്കൾക്ക് വായിക്കാൻ അറിയാമെങ്കിൽ ഞാൻ കുറെ ശാസ്ത്രീയ ഗ്രന്ഥങ്ങൾ അയച്ചുതരാം എന്നു പറഞ്ഞു.

“പുതിയ ശാസ്ത്ര സത്യങ്ങളോ” വൃദ്ധൻ തന്റെ പോക്കറ്റിൽ നിന്നും ഒരു പഴയ വിസിറ്റിംഗ് കാർഡ് എടുത്ത് ചെറുപ്പക്കാരന് നേരെ നീട്ടിയിട്ട് പറഞ്ഞു ഈ വിലാസത്തിൽ താങ്കൾ എനിക്ക് താങ്കളുടെ ശാസ്ത്രസത്യങ്ങൾ അയച്ചു തരൂ.
ചെറുപ്പക്കാരൻ കാർഡിൽ എഴുതിയിരുന്ന വിലാസം ഇങ്ങനെ വായിച്ചു
” ലൂയി പാസ്ചർ ,പാരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്”.
വിശ്വപ്രസിദ്ധശാസ്ത്രജ്ഞനായ ലൂയി പാസ്ചറോടാണ് ഈ ചെറുപ്പക്കാരൻ ശാസ്ത്രം പഠിക്കുവാൻ ആവശ്യപ്പെട്ടത്.

സത്യം കണ്ടെത്തി എന്നു ധരിച്ചുവശായ ഈ ചെറുപ്പക്കാരനെ പോലെയാണ് നമ്മുടെ ആധുനികതയുടെ വക്താക്കൾ എന്നവകാശ പ്പെടുന്ന പല ചെറുപ്പക്കാരും…. അവരുപറയും ഞാനും പറയും എന്നതിനപ്പുറം അവർ പറയുന്നതെന്താണെന്ന് ചിന്തിക്കുകയോ പഠിക്കുകയോ ഒന്നും ഇവർ ചെയ്യുന്നില്ല.
ഇനിയും വൈകിയിട്ടില്ല… കണ്ണുതുറന്നു കാണു.