ഇന്ന് ഗുരുവായൂർ ഏകാദശി

155
0

ഇന്ന് ഗുരുവായൂർ ഏകാദശി (Guruvayur Ekadasi). മുക്കോടി ദേവകളും ഭൂലോക വൈകുണ്ഠമെന്ന് പുകൾപെറ്റ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ഈ ദിവസം വൈകുണ്ഠനാഥനായ ശ്രീ മഹാവിഷ്ണു ഏകാദശി നാൾ ഗുരുവായൂരിലേക്ക് എഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ഏകാദശിദിവസമായ ഇന്ന് കേരളത്തിലെ മികച്ച വാദ്യകലാകാരന്മാർ പ്രമാണംവഹിക്കുന്ന പഞ്ചവാദ്യം, മേളം എന്നിവയോടുകൂടിയ കാഴ്ച്ചശീവേലി രാവിലെയും രാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ്‌ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയേകും. ശീവേലി കഴിഞ്ഞാൽ പ്രസിദ്ധമായ കിഴക്കോട്ടെഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രാങ്കണം വിട്ട് പാർഥസാരഥി ക്ഷേത്രത്തിൽ പേയി തിരികെ എഴുന്നള്ളിക്കുന്നതാണ് കിഴക്കോട്ടെഴുന്നള്ളിപ്പ്. ഇതിന് പരയ്‌ക്കാട് തങ്കപ്പൻ മാരാരുടെ നേതൃ-ത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയേകും. പാർഥസാരഥിയിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. ഏകാദശി ദിവസം ദേവസ്വം വകയാണ് ഉദയാസ്‌തമയപൂജ