സാക്ഷാത്കാരം

124
0

ജേക്കബ് മാത്യു,മാലിയില്‍

സ്വപ്നങ്ങളൊക്കെ മോഹങ്ങളായ്
ഏകാകിയായ് ഞാന്‍ സോദര്‍ക്കിടയില്‍
വിശ്വസിച്ചു അന്ധമായി ബന്ധങ്ങളെ
തഥായേല്‍പ്പിച്ചു വന്‍ത്യാഗത്തിനായ്

ചഞ്ചലപ്പെട്ടു വ്യഥ അനുനിമിഷം
അകന്നു ബന്ധങ്ങള്‍ നിഷ്‌കരുണം
വന്നു ഈശ്വരാധീനം മരുപ്പച്ചയായ്
അലങ്കരിച്ചു ഉള്ളില്‍ പുതു ആശയങ്ങള്‍

തോല്‍ക്കില്ലായെന്നുറച്ചു മനോഗതം
വില്‍ക്കില്ലാ തന്‍ മനസാക്ഷിയൊരിക്കലും
ഗതി നിയന്ത്രിച്ചു പലരുമൊപ്പം നിന്ന്,
ചലിച്ചു ഏവം കൃപാകടാക്ഷത്തില്‍

പാഠങ്ങള്‍ പഠിച്ചു അനുഭവങ്ങളിലൂടെ
പരിഭവമില്ലാരോടും ലവലേശം,
ഉദിച്ചു ആശയങ്ങളനവരതം,
അകന്നുമാറി സന്ദേഹങ്ങളൊക്കെ

ഉയിര്‍ത്തെഴുന്നേറ്റു ആത്മധൈര്യത്തില്‍
തിരിച്ചറിഞ്ഞു തന്‍ കര്‍മ്മമേഖല
കുറിച്ചു ആരംഭം വിശ്വസ്തരിലൂടെ
അടിസ്ഥാനമിട്ടു ഒരു വന്‍ സംരംഭം

പിഴുതെറിഞ്ഞു കളകളെല്ലാം മേല്‍ഗതിക്കായ്
ചേര്‍ത്തണച്ചു ചിരകാലമോഹങ്ങളെ,
നീട്ടി തന്‍ ഹസ്തം ഗുണഭോക്താക്കള്‍ക്കായ്
സാക്ഷാത്ക്കരിച്ചു ആ ലക്ഷ്യം തമസ്‌കരിക്കാതെ