ഒരു ദലം… ഒരു ദലം മാത്രം…

289
0

സിനിമ: ജാലകം
രചന: ഒ.എന്‍.വി കുറുപ്പ്
സംഗീതം: എം.ജി.രാധാകൃഷ്ണന്‍
പാടിയത്: കെ.ജെ.യേശുദാസ്

ഒരു ദലം…
ഒരു ദലം മാത്രം…
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു…

കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ..
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു

ഓരോ ദലവും വിടരും മാത്രകൾ
ഓരോ വരയായി… വർണ്ണമായി…
ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻ തിടമ്പായെടുത്തു വെച്ചു…..
അ ആ അ ആ അ ….ആ