സൈബർ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം

672
0

തിരുവനന്തപുരം; ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ടറി യുടെ 2020 ലെ സ്മാർട്ട് പൊലീസിങ് പുരസ്‌കാരം കേരളാ പോലീസ് സൈബർഡോമിന്റെ വിഭാഗമായ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയ്‌റ്റേഷൻ സെല്ലിന് ലഭിച്ചു . സൈബർ മേഖലയിൽ കുട്ടികളുടെ സുരക്ഷിതത്വത്തിനായി സ്വീകരിച്ച നടപടികളാണ് പ്രസ്തുത പുരസ്‌കാരത്തിന് കേരളാ പോലീസ് CCSE -Cell നെ അർഹമാക്കിയത് . ഹെഡ് ക്വാർട്ടേഴ്‌സ് ADGP യും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐ പി എസ്സ് നേതൃത്വം നൽകുന്ന CCSE -Cell ന്റെ ഓപ്പറേഷൻ പി ഹണ്ട് ലൂടെ കൊച്ചു കുട്ടികളുടെ നഗ്‌നചിത്രങ്ങൾ ഇന്റർനെറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ച 185 ഓളം പേരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യുകയും നിരവധി ഇലക്ട്രോണിക് ഡിവൈസുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും , കുട്ടികളുടെ ഓൺലൈൻ സുരക്ഷിതത്വത്തെ കുറിച്ച് രക്ഷിതാക്കളിലും അധ്യാപകരിലും കുട്ടികളിലും അവബോധം ജനിപ്പിക്കുന്നതിനായി നടത്തിയ ബോധവത്കരണവും നടത്തിയതിലൂടെ കുട്ടികൾക്കെതിരിച്ചുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ സംസ്ഥാനത്തു ഗണ്യമായി കുറക്കുവാൻ സാധിച്ചതും പരിഗണിച്ചാണ്‌ ഈ അവാർഡിന് കേരളാ പോലീസ് CCSE -Cell തിരഞ്ഞെടുത്തത് .