നിഴൽചിത്രങ്ങൾ

596
0

പൂന്തോട്ടത്തുവിനയകുമാർ

യുവത്വത്തിന്റെആവേശത്തിരതള്ളലിൽവാചാലമായവായനശാലയുടെഅകത്തളങ്ങളിലെമൂർച്ചയേറിയവാക്ശരങ്ങൾക്കുമൂകസാക്ഷിയായി,വിള്ളലുകൾ വീണ കുമ്മായചുമരിൽ ചാരി ആരോടും ഒന്നുംമിണ്ടാതെ കേൾവിക്കാരനായി ഇരിക്കുകയായിരുന്നുസ്വാമിനാഥൻചേട്ടൻ.ശാന്തനായിഇരിക്കുന്നഅദ്ദേഹത്തിന്റെപ്രക്ഷുദ്ധമായഒരുകടലിന്റെസാമീപ്യമുണ്ടെന്നുരാമൻകുട്ടിക്കുപലപ്പോഴുംതോന്നിയിരുന്നു.മറ്റാർക്കൊക്കെയോവേണ്ടിജോലിയുംസ്ഥാനമാനങ്ങളുംഒക്കെമനസോടെഉപേക്ഷിച്ചമനുഷ്യൻ.ഇളകുന്നമേശയിൽമർദിച്ചുഅഭിപ്രായവീര്യംപ്രകടിപ്പിച്ചുകൊണ്ടിരുന്നുചെറുപ്പക്കാർ….വാക്കുകളുടെആരോഹണഅവരോഹണചടുലതാളങ്ങൾ…ഇവയെല്ലാംകേട്ട്അരികെസ്വാമിനാഥൻചേട്ടനും…നിസ്സംഗഭാവത്തോടെ മാറാലപിടിച്ചുകിടന്ന,പഴകിയചുവരുകളിലേക്കുനോക്കിസ്വാമിനാഥൻചേട്ടൻഇരുന്നു.

സോവിയറ്റ്യൂണിയന്റെകട്ടികളറുള്ളമാഗസിന്റെപുതിയപതിപ്പിലെചിത്രങ്ങളിൽഅയാളുടെകുഴിഞ്ഞകണ്ണുകൾഉഴറിനടന്നു.ഇടവേളകളിലെപ്പോഴോഭരിക്കുന്നആളുകളെകുറിച്ചുംരാഷ്ട്രീയസംവിധാനത്തിന്റെപോരായ്മയെക്കുറിച്ചുംഒരുചെറുപ്പക്കാരനുയർത്തിയചോദ്യത്തിന്വളരെനേരത്തെനിശബ്ദതയ്ക്കുഭംഗംവരുത്തിക്കൊണ്ട്അദ്ദേഹത്തിന്റെചുണ്ടുകൾചലിച്ചു…”സമുന്നതരായനേതാക്കന്മാരെടുക്കുന്നതീരുമാനങ്ങൾക്ക്മറുപുറംകാണാൻശ്രമിക്കുന്നത്ബൂർഷകളാണ്….ഇവിടെനാംശ്രമിക്കേണ്ടത്അടിമത്തത്തിൽനിന്നുള്ളപരിപൂർണ്ണമോചനമാണ്…”സ്വാമിനാഥന്റെവാക്കുകൾചാട്ടുളിപോലെമുഴങ്ങിയത്അയാൾശ്രദ്ധിച്ചു. പൊടുന്നനെശബ്ദമുഖരിതമായിരുന്നവായനശാലഹാൾനിശബ്ദമായി.

പുറത്ത്‌ഇടികുടുങ്ങി ..പിന്നാലെമഴയും  ….അയാൾജനാലയ്ക്കുഅരികെനിന്ന്പുറത്തേക്കുനോക്കി… ഇടയ്ക്കുവായനശാലയുടെഹാളിലേക്ക്ഇടിമുഴക്കത്തിന്റെമുന്നോടിയായിമിന്നിയകൊള്ളിയാന്റെതീഷ്ണവെളിച്ചംഭ്രാന്തമായിഅലയടിച്ചുകയറി.അയാൾജനാലവലിച്ചടച്ചു…..പൊടുന്നനെകറന്റ്‌നിലച്ചു. അടച്ചിട്ട വായനശാല മുറിക്കുള്ളിൽകനത്തഅന്ധകാരം.ഒപ്പം കടുത്തനിശബ്ദമിന്നാരങ്ങളിൽ മേഞ്ഞുഅകത്തുള്ളവരും.. ആരോ ഒരു മെഴുകുതിരികത്തിച്ചുവെച്ചു…..അതിനുചുറ്റുംഎവിടെനിന്നോപ്രത്യക്ഷപ്പെട്ടഈയ്യാംപാറ്റകളും.

അതിശക്തമായിഇടിവെട്ടി. വായനശാലയുടെ പുറത്തെ പഴയതകരഷീറ്റിൽ മഴത്തുള്ളികൾ ഊക്കോടെ പതിക്കുന്നത് രാമൻകുട്ടിയറിഞ്ഞു. വലിയശബ്ദത്തിൽ ഇടിമുഴങ്ങി …കറന്റുംപോയി… കൂരിരുട്ടിനെ തല്ലിക്കെടുത്തിക്കൊണ്ടു അവിടിരുന്നു ആരോ മെഴുകുതിരി കത്തിച്ചുവെച്ചു.

സ്വാമിനാഥൻതുടർന്നു. “”മൂല്യച്യുതികളുണ്ടെങ്കിൽ അവയെ വെല്ലുവിളികൊണ്ടുനേരിടണം ..അതിനുമനസുള്ളവർ ഈപണിക്കു ഇറങ്ങാവൂ..”- പരുപരുത്തശബ്ദത്തിൽ ദൃഢതയുടെപ്രകമ്പനം…, തോളുരുമ്മി പുസ്തകറാക്കിലെ ചിതൽതിന്നുതീർക്കാറായ ബൾബിൽനിന്നും പതിയുന്നപ്രകാശംപുസ്തകറാക്കുകളിലെലേക്ക്മൗനംചൊരിഞ്ഞു .വായനശാലക്കകത്തെപൊടിപിടിച്ചറാക്കുകളിലിരുന്നുഗാന്ധിജിചിരിച്ചു. ഗാന്ധിജിക്കൊപ്പം മുട്ടിയുരുമ്മി ഗോഡ്‌സെയും,നെപ്പോളിയനും, ബൊളീവിയൻകാടുകളിൽപിടഞ്ഞാണഞ്ഞവിപ്ലവയവ്വനനക്ഷത്രംചെഗുവേരയും.

വീണ്ടുംകറന്റുംവന്നു.

അടുത്തിരുന്നാൽകാണാൻകഴിയാത്തതരത്തിലുള്ളതീവ്രതകുറഞ്ഞവൈദ്യതബൾബിന്റെപ്രകാശംഅലക്ഷ്യമായിഅവരുടെമേൽചിതറിവീഴുന്നുണ്ടായിരുന്നു. പുറത്തുമഴതകർക്കുകയാണ് . അയാൾ വീണ്ടും ചിതലുകൾ തിന്നുബാക്കിവെച്ച ജനാലപാളികൾ തുറന്നിട്ടു.ശുദ്ധവായു അകത്തേക്ക്പ്രവഹിച്ചു… ആകാറ്റിൽ തണുത്തസുഖമുള്ള കാറ്റ്അകത്തേക്ക്കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞുകയറി…വീണ്ടുംഅകത്തുചർച്ചയാരംഭിച്ചു… കേൾവിക്കാരനാകാനായിരുന്നുരാമൻകുട്ടിക്കിഷ്ടം… വായനശാലയുടെ അകത്തെ കാലൊടിഞ്ഞകസേരയിൽ ബദ്ധപ്പെട്ടു ഇരിക്കുമ്പോഴാണ്‌ പുറത്തെ ചെറിയഹാളിൽ ചർച്ചആരംഭിച്ചത്..

ആർക്കുംഏതുവിഷയത്തെക്കുറിച്ചുംസംസാരിക്കാൻസ്വാതന്ത്യമുള്ളഏകസ്ഥലമാണല്ലോഈപൊതുഇടമായവായനശാല. മേശയിൽ ആഞ്ഞടിച്ചു തന്റെപ്രതിഷേധസ്വരം അറിയിച്ചു സേവ്യർ. ചർച്ചയിൽ പങ്കെടുത്തു മധുവും ഷാജിയും മോഹനനും സിറാജുമെല്ലാം വാക്പയറ്റ്നടത്തുന്നതും ശ്രദ്ധാപൂർവം വീക്ഷിച്ചു അടുത്തു തന്നെ സ്വാമിനാഥൻചേട്ടൻ. അദ്ദേഹംമാത്രം മറ്റുള്ളവരിൽനിന്നും ഭിന്നമായിരുന്നു.. പെട്ടെന്ന്ആരോടും ദേഷ്യപ്പെടാത്ത പ്രകൃതം ..എല്ലാവരെയുംസമഭാവനയുടെകാണുന്ന, ഒരുപക്ഷെ, സത്യത്തിന്റെ പാതയിൽലോടെ മാത്രം സഞ്ചരിക്കണമെന്നു ആഗ്രഹിക്കുന്നഒരാൾ…വേറിട്ടചിന്തയും …സ്വാർത്ഥതാൽപര്യങ്ങളിൽ വീഴാത്ത ഒരാൾ ഒരുപക്ഷെ സ്വാമിനാഥൻചേട്ടൻ മാത്രമാണെന്നുംഅയാൾക്ക്‌തോന്നി.

ഇടയ്ക്കുമുറിയുന്നമൗനവൃതത്തിൽനിന്ന്മോചിതനായിചാട്ടുളിപോലെ , ആരെയുംകൂസാതെ ,മനസിലുള്ളെതെല്ലാം അതുപോലെ തുറന്നുപറയുന്ന വളരെ ചുരുക്കംചിലരിരൊരാൾ.

മഴതോർന്നുകഴിഞ്ഞിരുന്നു…പുറത്തു ഇരുട്ടിനു വീണ്ടുംകട്ടികൂടിയതുപോലെ…

വായനശാലയുടെ പുറത്തേക്കിറങ്ങി ചെളിവെള്ളത്തിൽ ചവിട്ടാതെ അരികുപറ്റി കൈയിൽകരുതിയിരുന്ന രണ്ടുബാറ്ററിടോർച്തെളിച്ചു രാമൻകുട്ടിനടന്നു…പിന്നിലായി കുറച്ചകലെ അവ്യക്തമായ ചില ശബ്ദകോലാഹലങ്ങൾ…ആരൊക്കെയോഓടിയടുക്കുന്നതുപോലെ ..തിരിഞ്ഞു നോക്കിയ അയാൾ തെരുവുവിളക്കിന്റെ മങ്ങിയവെളിച്ചത്തിൽ ആകാഴ്ചകണ്ടു …സ്വാമിനാഥൻചേട്ടനെ ആരോചേർന്ന്പിടിച്ചുവലിച്ചിഴക്കുന്നു….എന്താണ്സംഭവിക്കുന്നതറിയാതെ അയാൾ അങ്ങോട്ടേക്ക്പാഞ്ഞുചെന്നു…

വീണ്ടുംമഴപെയ്യാൻതുടങ്ങുന്നു…തണുത്തമഴത്തുള്ളികൾ അയാളുടെകൈകളിൽ പതിച്ചു…കൊള്ളിയാനും ഇടിമുഴക്കവും…അടുത്ത കൊള്ളിയാന്റെ തീവ്രപ്രകാശത്തിൽ സ്വാമിനാഥൻചേട്ടന്റെ ശരീരത്തിൽ ചോരപ്പാടുകൾ സൃഷ്ട്ടിച്ചുകൊണ്ട്ഉയർന്ന കഠാരയുടെ വായ്ത്തലകൊള്ളിയാന്റെ വെള്ളിവെളിച്ചത്തിൽ ചോരപ്പൂക്കൾ വർഷിക്കുന്നതയാൾ ഒരുനടുക്കത്തോടെയാണ്കണ്ടത്….

സ്വാമിനാഥൻചേട്ടൻകലക്കവെള്ളത്തിലേക്ക്കമഴ്ന്നുവീണു…ഓടിമറയുന്ന നിഴലുകൾ…. തെരുവുവിളക്കിന്റെ മങ്ങിയവെളിച്ചത്തിൽ ആരെന്നറിയാത്തനിഴൽചിത്രങ്ങൾ…. കമഴ്ന്നുവീണ സ്വാമിനാഥൻചേട്ടന്റെകണ്ണുകൾക്കു ഇരുട്ടുകയറുന്നതിനൊപ്പം കൈയിൽനിന്നുംഗാന്ധിജിയുടെ  ” എന്റെസത്യാന്വേഷണപരീക്ഷണങ്ങൾ ..”‘- ചെളിവെള്ളത്തിലേക്കൂർന്നുവീണു… അപ്പോഴേക്കും മഴ അലച്ചാർത്തു പെയ്യാൻ തുടങ്ങിയിരുന്നു ..

  •