എം ആർ മാടപ്പള്ളിക്കു സ്നേഹാദരവ്

329
0

നല്ല സുഹൃത്തും കവിമൊഴിയുടെ ആദരണീയനായ സഹകാരിയുമായിരുന്ന എം ആർ മാടപ്പള്ളിക്കു സ്നേഹാദരവ്….

കേരള അക്ഷരശ്ലോക അക്കാദമി മുൻ ചെയർമാനും പ്രമുഖ അക്ഷരശ്ലോക വിദ്വാനുമായ എം ആർ മാടപ്പള്ളി അന്തരിച്ചു

കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. 54 വയസായിരുന്നു.

കോട്ടയം അക്ഷരശ്ലോക രംഗം സ്ഥാപകനായ എം ആർ ഈ രംഗത്ത് നിരവധി ശിഷ്യസാമ്പത്തിനുടമയാണ്.ഏറെ ശ്രദ്ധിക്കപ്പെട്ട കവിമൊഴിയിലെ അക്ഷരശ്ലോക കളരി നയിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. കവിയൂർ അക്ഷരശ്ലോക പഠന കളരി പ്രിൻസിപ്പൽ ആയ എം ആർ, കോട്ടയം തിരുനക്കര ക്ഷേത്രോത്സവത്തിലാണ് അവസാനമായി അക്ഷരശ്ലോക സദസിനു നേതൃത്വം നൽകിയത്. ഗ്രന്ഥകാരൻ, കവി എന്നി നിലകളിലും ശോഭിച്ചിരുന്നു.

സംസ്കാരം ഞായറാഴ്ച ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും