അപരിചിതവിസ്മയം

362
0

കടലിലും പശു
കരയിലെപ്പോലെ കടലിലും പശുക്കള്‍ ഉണ്ട്. ‘സീ കൗ’ എന്നറിയപ്പെടുന്ന ഇവ നമ്മുടെ പശുക്കളെപ്പോലെ കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്നു. സസ്യഭുക്കായ സീകൗ രണ്ടിനമുണ്ട്. ‘ഡുഗോങ്’, ‘മാന്റീസ്’. കൂട്ടമായാണ് കടല്‍പ്പശുക്കള്‍ കടലില്‍ സഞ്ചരിക്കുക.

അപ്പത്തിന്റെ വീട്
യേശുക്രിസ്തു ജനിച്ച സ്ഥലമാണല്ലോ ജറുസലേമിലെ ബത്‌ലഹേം. ഹീബ്രുഭാഷയില്‍ ബത്‌ലഹേം എന്നാല്‍ അപ്പത്തിന്റെ വീട് എന്നാണര്‍ത്ഥം. യേശു ജനിക്കുന്നതിനുമുമ്പ് ജറുസലേമിലൂടെ ഈജിപ്റ്റിലേക്കു തീര്‍ത്ഥാടനത്തിനു പോയിരുന്നവരുടെ ഇടത്താവളമായിരുന്നു ബത്‌ലഹേം. അവിടെ വിശ്രമിക്കാന്‍ ധാരാളം സത്രങ്ങളും ഉണ്ടായിരുന്നു. സത്രങ്ങളില്‍ എത്തുന്നവര്‍ക്ക് അപ്പവും വെള്ളവും നല്‍കുക പതിവായിരുന്നു. അങ്ങനെയാണ് ബത്‌ലഹേമിന് അപ്പത്തിന്റെ വീട് എന്ന പേരുകിട്ടിയത്.
ഹൈഹീല്‍ഡ് ചെരുപ്പ്
സ്ത്രീകള്‍ ഹൈഹീല്‍ഡ് ചെരിപ്പുപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. ഇതുകണ്ടുപിടിച്ച് നടപ്പാക്കിയത് ആരാണെന്നറിയുമ്പോഴാണ് അത്ഭുതം. ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിപതിന്നാലാമന്‍.
മരുഭൂമിയില്‍ മഞ്ഞുപാളി
മരുഭൂമിയില്‍ മഞ്ഞുപാളികള്‍. അത്ഭുതം തോന്നാം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ‘റ്റാക്‌ളിമക്കോന്‍’ എന്ന മരുഭൂമിയുടെ കുറെ ഭാഗങ്ങള്‍ ഇന്നും മഞ്ഞുപാളികള്‍ മൂടികിടക്കുകയാണ്.
പക്ഷിയും ഗന്ധവും
വിഷമുള്ള കീടങ്ങളെ തിരിച്ചറിഞ്ഞ് തിന്നാതിരിക്കാന്‍ പക്ഷികളെ സഹായിക്കുന്നത് ഗന്ധമാണ്. നിറത്തെയാണ് പക്ഷികള്‍ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത് എന്നായിരുന്നു കുറെ വര്‍ഷങ്ങള്‍ക്കു മുമ്പുവരെയുണ്ടായിരുന്ന ധാരണ.