ആശ

139
0

കെ.പി.യൂസഫ് പെരുമ്പാവൂര്‍

സ്‌നേഹം ദിവ്യമായ അനുഭൂതി
പൂമരക്കൊമ്പുകള്‍
കാറ്റിലുലയുന്നു
പൂമരക്കിളികള്‍
ലല്ലലം പാടുന്നു
ചില്ലകള്‍ തന്‍
അകത്തളങ്ങളില്‍
ഇണക്കുരുവികള്‍
പാര്‍പ്പിടം തേടുന്നു
ഉലയുന്ന കൊമ്പുകളില്‍
കൊടുങ്കാറ്റിന്‍
മര്‍മ്മരം
മൂളലുകള്‍
പേടിപ്പെടുത്തലുകള്‍
മുഴക്കങ്ങള്‍
മിന്നലുകള്‍
പേടിച്ചരണ്ട
ഇണക്കിളികള്‍
എങ്ങോ
പറന്നകലുന്നു
ദൂരെ ദിക്കില്‍
ഇടംതേടി
സ്വച്ഛമായി
സ്വതന്ത്ര്യമായി
പ്രണയത്തിന്‍
പേമാരിയില്‍
നീരാടാന്‍
ആടിത്തിമിര്‍ക്കാന്‍
നാടകമാം
ജീവിതത്തിന്‍
രംഗങ്ങള്‍ ഓരോന്നും
മിഴിവില്‍
ആടി തീര്‍ക്കാന്‍