1968 ഫെബ്രുവരി വിശേഷങ്ങള്‍

620
0

ഫെബ്രുവരി 10
തിരുവനന്തപുരത്തിനടുത്ത പൂവാറിലും പൂന്തുറയിലും വര്‍ഗ്ഗീയസംഘര്‍ഷം; പൂവാറില്‍ പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.
ഫെബ്രുവരി 11
ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാദ്ധ്യായയെ മുഗള്‍സാരായ് സ്റ്റേഷനരികെ റെയില്‍പ്പാളത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
ഫെബ്രുവരി 13
അടല്‍ ബിഹാരി വാജ്‌പേയ് ജനസംഘം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 17
ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി.
ഫെബ്രുവരി 19
ജനീവയിലെ അന്താരാഷ്ട്ര ട്രിബ്യൂ ണല്‍ വിധിയനുസരിച്ച് പാകിസ്ഥാന് റാന്‍ ഓഫ് കച്ചിലെ 320 ചതുരശ്രമൈല്‍ സ്ഥലം നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഫെബ്രുവരി 20
ഏഷ്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ ബോംബെയിലെ കെ.ഇ.എം.ആശുപത്രിയില്‍ ഡോ.പ്രഫുല്ലകുമാര്‍ സെന്നും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തി. ലോകത്തിലെ മൂന്നാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്.
ഫെബ്രുവരി 22
കച്ച് മേഖലയില്‍ നിയമവിരുദ്ധമായി പ്രവേശിച്ച പാക് ബോട്ടുകളില്‍ 22 എണ്ണം ഇന്ത്യന്‍ സേന പിടിച്ചെടുക്കുകയും അതിലുണ്ടായിരുന്ന 367 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഫെബ്രുവരി 24
ഉത്തര വിയറ്റ്‌നാമിന്റെ ചെറുത്തു നില്‍പ്പിനു മൂമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ അമേരിക്കന്‍ സേന പുരാതനമായ ഹ്യൂ നഗരം ബോംബിട്ടു തകര്‍ത്തു. മൈലായ് ഗ്രാമത്തില്‍ 500ഓളം തദ്ദേശവാസികളെ അമേരിക്കന്‍ സൈന്യം കൂട്ടത്തോടെ വധിച്ചു.
ഫെബ്രുവരി 28
പോണ്ടിച്ചേരി അരവിന്ദാ ആശ്രമത്തില്‍’ആരോവില്ല’ എന്ന വിശ്വനഗരം ഉല്‍ഘാടനം ചെയ്തു.