കൊച്ചി സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു

80
0

കൊച്ചി സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു .കൊച്ചി നഗരത്തിലെ 6 സ്കൂളുകളിലാണ് മത്സരങ്ങൾ. ശാസ്ത്രം ,സാമൂഹികശാസ്ത്രം, പ്രവർത്തിപരിചയം ,ഐടി ,ഗണിതശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലായി 5000 ത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. സെൻറ് ആൽബർട്ട്സ് എച്ച്എസ്എസ് ,ദാറുൽ ഉലൂം എച്ച്എസ്എസ്, ഗവൺമെൻറ് ഗേൾസ് എച്ച് എസ് എസ് ,എസ്ആർ വി എച്ച് എസ് എസ് തുടങ്ങിയ സ്കൂളുകളിലാണ് മത്സരങ്ങൾ . മന്ത്രി ശിവൻകുട്ടി ശാസ്ത്രോൽസവം ഉദ്ഘാടനം ചെയ്തു .കോവിഡ് മൂലം രണ്ടുവർഷത്തേ ഇടവേഇയ്ക്കു ശേഷം ആണ് ശാസ്ത്രമേള എത്തുന്നത് .ശാസ്ത്രമേളയ്ക്ക് എറണാകുളം ജില്ലാ ആഥിത്യംവഹിക്കുന്നത് 15 വർഷങ്ങൾക്ക് ശേഷവും.പന്ത്രണ്ടിനാണ് സമാപനം വൈകീട്ട് ടൗൺഹാളിൽ സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും .ശാസ്ത്രോത്സവത്തോടുള്ള വെക്കേഷണൽ എക്സ്പോ എസ്ആർവി സ്കൂളിൽ തുടങ്ങി.വിദ്യാർത്ഥികൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനവും വിൽപ്പനയും എക്സ്പോയിൽ ഉണ്ട്. നാളെ കരിയർ സെമിനാറും 12ന് ജോബ് ഫെയറും നടക്കും.