ഉന്നത വിദ്യാഭ്യാസ സംരക്ഷണം : പ്രതിഷേധ കൂട്ടായ്‌മ നാളെ

46
0

രാജ്‌ഭവനു മുന്നിൽ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ പതിനായിരങ്ങളും അണിനിരക്കും

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്‌മ ചൊവ്വാഴ്‌ച നടക്കും.

രാജ്‌ഭവനു മുന്നിൽ ലക്ഷം പേരും ജില്ല ആസ്ഥാനങ്ങളിൽ നടക്കുന്ന കൂട്ടായ്‌മകളിൽ പതിനായിരങ്ങൾ അണിനിരക്കും.

കേരളത്തിലെ ഉന്നത വിദ്യഭ്യാസ മേഖലയെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാരും ആർഎസ്‌എസും നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരായ കേരളത്തിന്റെ താക്കീതായാണ് കൂട്ടായ്‌മ

രാവിലെ 10ന്‌ ആരംഭിക്കുന്ന കൂട്ടായ്‌മകളിൽ വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും രാഷ്ട്രീയ–- സാമൂഹ്യ–- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അണിനിരക്കും.

കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സംഘടനകൾ അടക്കം പിന്തുണയറിയിച്ചിട്ടുണ്ട്‌.
രാജ്‌ഭവനു മുന്നിലെ കൂട്ടായ്‌മയ്‌ക്ക്‌ മുന്നോടിയായി രാവിലെ 10ന്‌ മ്യൂസിയം പൊലീസ്‌ സ്‌റ്റേഷനു മുന്നിൽനിന്ന്‌ പ്രകടനം ആരംഭിക്കും.

കൂട്ടായ്‌മ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഡി എം കെ നേതാവ്‌ തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ്‌ കെ മാണി, മാത്യു ടി തോമസ്‌, പി സി ചാക്കോ, വർഗീസ്‌ ജോർജ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്‌, കെ ബി ഗണേഷ്‌കുമാർ, ബിനോയ്‌ ജോസഫ്‌ തുടങ്ങിയവരും പ്രസംഗിക്കും.