നിയമസഭാ സമിതി തെളിവെടുപ്പ് ഒക്ടോബര്‍ 31ന്

72
0

മത്സ്യ-അനുബന്ധ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി (2021-23) തെളിവെടുപ്പ് യോഗം ഒക്ടോബര്‍ 31ന് രാവിലെ 10 മണിക്ക് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും മത്സ്യ- അനുബന്ധ തൊഴിലാളികളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. സമിതി ഉച്ചയ്ക്ക് ജില്ലയിലെ സുനാമി പുനരധിവാസ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കും. സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്തു തയ്യാറാക്കിയ പരാതികള്‍/ അപേക്ഷകള്‍ എന്നിവ സമര്‍പ്പിക്കാവുന്നതാണ്.