വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ

135
0

ചലച്ചിത്രം: കളിയാട്ടം
രചന: കൈതപ്രം
സംഗീതം: കൈതപ്രം
ആലാപനം: കെ.ജെ.യേശുദാസ്

വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ
കണ്ണാടി നോക്കും നേരത്ത്
സ്വപ്നം കണ്ടിറങ്ങി വന്നോളെ
ചെമ്മാന പൂമുറ്റം നിറയെ
മണി മഞ്ചാടി വാരിയെറിഞ്ഞോളെ
കുങ്കുമമിട്ട കവിൾത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
നിലാവിലൊരുങ്ങിമയങ്ങണ പെണ്ണേ
കണ്ണാടി തിങ്കൾ കണ്ണാടി തിങ്കൾ കണ്ണാടി
നോക്കും  നേരത്ത് നാടോടിക്കഥയുടെ (വണ്ണാത്തി…)

ആ…ആ…ആ…

തിരുവാതിരയിൽ ശ്രീ പാർവതിയായ്
പെണ്ണേ നീ ഈ രാത്രിയിലാരെ തേടുന്നു
ശ്രീ മംഗലയായ് വനമല്ലികയായ്
പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നൂ
നീരാട്ടിനിറങ്ങും ശിവപൗർണ്ണമിയല്ലേ നീ
നീരാജനമെരിയും നിൻ
മോഹങ്ങളിൽ ഞാനില്ലേ
കുങ്കുമമിട്ട കവിൾത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ
കാൽത്തള കൊഞ്ചിയ നാണം പോലെ
നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ
കണ്ണാടി തിങ്കൾ കണ്ണാടി തിങ്കൾ കണ്ണാടി
നോക്കും  നേരത്ത് നാടോടിക്കഥയുടെ (വണ്ണാത്തി…)

തൃക്കാർത്തികയിൽ നിറദീപവുമായ്
കളിയാട്ടക്കടവിൽ നീയാരേ തിരയുന്നൂ
അണിമെയ് നിറയെ അലങ്കാരവുമായ്
ഏകാകിനിയായ് നീയിന്നാരേ തേടുന്നൂ
കനലാടിയിറങ്ങി  മുടിയേന്തിയ തെയ്യം
തോറ്റം പാട്ടിടറും നിൻ ഇടനെഞ്ചിൽ ഞാനില്ലേ
പൂരം കുളിയുടെ പൂവിളി പോലെ
പൂവിലുറങ്ങിയ ഗന്ധം പോലെ
മാരൻ മീട്ടും തംബുരു പോലെ
നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ (വണ്ണാത്തി…)