എന്നോടെന്തിനീ പിണക്കം

69
0

ചലച്ചിത്രം: കളിയാട്ടം
രചന: കൈതപ്രം
സംഗീതം: കൈതപ്രം
ആലാപനം: ഭാവന രാധാകൃഷ്ണന്‍

എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല
ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ )

മൈക്കണ്ണെഴുതിയൊരുങ്ങി… ഇന്നും വാൽക്കണ്ണാടി നോക്കി
കസ്തൂരി മഞ്ഞൾ കുറിവരച്ചു  കണ്ണിൽ കാർത്തിക ദീപം കൊളുത്തി
പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ )

കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും
കാൽത്തളക്കിലുങ്ങാതെ നടക്കും,  ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )