തിരുവനന്തപുരം : കോവിഡും, ഒമിക്രോണും അതിവേഗം സംസ്ഥാനത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കുവാൻ താങ്കൾ നിർദ്ദേശിച്ചിരിക്കുകയാണല്ലോ? വിവാഹത്തിനും, മരണാനന്തര ചടങ്ങുകൾക്കും 50 പേർ എന്ന തീരുമാനം നടപ്പിലാക്കുമ്പോൾ കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ചു നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ മാറ്റിവെക്കാനുള്ള ആർജ്ജവവും താങ്കൾ കാട്ടണം.
പാർട്ടി സമ്മേളനങ്ങൾ മാറ്റിവയ്ക്കുന്നത് കൊണ്ട് കേരളത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒരാഴ്ച മുമ്പ് ഈ വിഷയം ഉന്നയിച്ച് അങ്ങേയ്ക്കും, ചീഫ് സെക്രട്ടറിക്കും കത്ത് അയച്ചെങ്കിലും സമ്മേളനങ്ങൾ വലിയ ആൾ കൂട്ടത്തോടെ നിർബാധം തുടരുന്ന കാഴ്ചയാണ് ജനങ്ങൾ കാണുന്നത്.
മനുഷ്യത്വവും, ആത്മാർത്ഥതയും അൽപമെങ്കിലും ഉണ്ടെങ്കിൽ ഈ സമ്മേളനങ്ങൾ മാറ്റി വയ്ക്കുവാൻ തയ്യാറാവണം എന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ, ജോർജ് സെബാസ്റ്റ്യൻ,
പ്രസിഡന്റ്, കേരള സുസ്ഥിര വികസന സമിതി.