പാലാ ബിഷപ്പിന് പൊതുസമൂഹം പിന്തുണ നല്‍കണം; വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും മുന്‍പില്‍ നില്‍ക്കണം

170
0

സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിലാണ് യേശുദേവന്‍ ക്രൂശിക്കപ്പെട്ടത്… ഇന്ന് അതേ കാരണത്താലാണ് പാലാ ബിഷപ്പിനെ ക്രൂശിക്കാന്‍ സുഡാപ്പികളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്.
പല രീതിയില്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ നടക്കുന്ന മതപരിവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഹിന്ദുസമൂഹമാണ്… ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദുമൊക്കെ ക്രൈസ്തവരെക്കാള്‍ ഭീഷണി ഉയര്‍ത്തുന്നത് ഹൈന്ദവര്‍ക്കാണ്. ഈ സാഹചര്യത്തില്‍ പാലാ ബിഷപ്പിന് പിന്തുണ നല്‍കാന്‍ മുഴുവന്‍ ഹിന്ദുക്കളും മുന്നോട്ടുവരണം.
നമ്പൂതിരി മുതല്‍ നായാടി വരെ ഇതിന് കൈകോര്‍ത്തില്ലെങ്കില്‍ ജിഹാദികളുടെ കള്ളക്കളിയില്‍ ഒരു സമൂഹം അന്യം നില്‍ക്കുന്ന കാലം വിദൂരമല്ല.
ഇതിനെതിരെയുള്ള ധാര്‍മിക പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കേണ്ട ബാധ്യത ഏറ്റവും അധികമുള്ളത് പ്രബല സമുദായസംഘടനകളുടെ നേതാക്കള്‍ എന്ന നിലയില്‍ ജി. സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളി നടേശനുമാണ്.
ഇരുവരും എല്ലാ പിണക്കങ്ങളും മറന്ന് കൈകോര്‍ക്കേണ്ട സമയമാണിത്.
ഇല്ലെങ്കില്‍ അത് അവരവര്‍ പ്രതിനിധീകരിക്കുന്ന സമുദായങ്ങളോട് മാത്രമല്ല, മുഴുവന്‍ ഹിന്ദു സമൂഹത്തോടും ചെയ്യുന്ന നീതികേടാവും.
ഇടതു മുന്നണിക്ക് ഒപ്പം നില്‍ക്കുന്ന ജോസ് കെ മാണിയും യുഡിഎഫിനൊപ്പമുള്ള മാണി സി കാപ്പനുമൊക്കെ പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ചിരിക്കുന്നു. നാട്ടില്‍ നടക്കുന്ന യഥാര്‍ത്ഥ വസ്തുത അവര്‍ക്ക് അറിയാവുന്നതിനാലാകണം അത്.
ഈ സാഹചര്യത്തില്‍ നിലപാട് തിരുത്താന്‍ ഇടതു-വലതു പക്ഷങ്ങള്‍ തയ്യാറാകണം. വോട്ടുബാങ്കിനു വേണ്ടിയുള്ള പ്രീണനം ഒടുവില്‍ രാജ്യദ്രോഹികളുടെ കയ്യിലെ കളിപ്പാവയാകുന്നതില്‍ എത്തരുത്.
മുന്‍പും ആവശ്യപ്പെട്ടിട്ടുള്ളതാണ്.
ലൗ ജിഹാദിനെതിരെ ശക്തമായ നിയമനിര്‍മാണം കൊണ്ടുവരണം.
പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി മതപരിവര്‍ത്തനം നടത്തുന്നവര്‍ ഒരുതരത്തിലുമുള്ള അനുകമ്പയും അര്‍ഹിക്കുന്നില്ല.