നാർക്കോട്ടിക്ക് ജിഹാദ്: ജോർജ് കുര്യൻ അമിത്ഷായ്ക്ക് കത്തയച്ചു

85
0

തിരുവനന്തപുരം: കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ജിഹാദികളും കോൺ​ഗ്രസ്-സിപിഎം ഉൾപ്പെടെയുള്ള കപടമതേതര പാർട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ലൗജിഹാദിനെ പോലെ നാർക്കോട്ടിക്ക് ജിഹാ​ദും യാഥാർത്ഥ്യമാണെന്നും അമുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.