ലോക സാക്ഷരതാദിനം ആഘോഷിച്ചു

131
0

ലോകസാക്ഷരതാദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം പേട്ടയിലുള്ള സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസില്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല സാക്ഷരതാ പതാക ഉയര്‍ത്തി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ഡിജിറ്റല്‍ സാക്ഷരതയുടെ പ്രസക്തി നേരത്തെ തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം. യുനെസ്‌കോയുടെ ഇത്തവണത്തെ ആശയം ഡിജിറ്റല്‍ വിടവ് കുറച്ചുകൊണ്ടുള്ള മനുഷ്യകേന്ദ്രിതമായ മുന്നേറ്റമാണ്. ഡിജിറ്റല്‍ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണഡിജിറ്റല്‍ സാക്ഷരത നേടുക എന്ന ലക്ഷ്യം സാക്ഷരതാമിഷന്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ടെന്ന് സാക്ഷരതാസന്ദേശം നല്‍കിക്കൊണ്ട് ഡയറക്ടര്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ജില്ലാ ഓഫീസുകള്‍, വിദ്യാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സാക്ഷരതാപതാക ഉയര്‍ത്തി. തിരുവനന്തപുരത്ത് ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടി ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ പതാക ഉയര്‍ത്തി. കൊല്ലം ജില്ലയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ശ്രീ. ടി പ്രദീപ്കുമാര്‍ പതാക ഉയര്‍ത്തി. ആലപ്പുഴ ജില്ലയിലെ പരിപാടി ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജിചെറിയാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ജി രാജേശ്വരി പതാക ഉയര്‍ത്തി. പത്തനംതിട്ടയിലെ സാക്ഷരതാ ദിനപരിപാടിയില്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ് പതാക ഉയര്‍ത്തി. ഓണ്‍ലൈനായി നടന്ന പരിപാടി ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലയിലെ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി.കെ.വൈശാഖ് പതാക ഉയര്‍ത്തി. എറണാകുളം ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ബഹു. ജില്ലാ കളക്ടര്‍ ശ്രീ. ജാഫര്‍മാലിക് പതാക ഉയര്‍ത്തി.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. എം. ജെ. ജോമി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയില്‍ നടന്ന പരിപാടി എം.എല്‍.എ ശ്രീ വാഴൂര്‍ സോമന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പ് പതാകഉയര്‍ത്തി.
തൃശൂര്‍ ജില്ലയിലെ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. ഡേവിസ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ. എസ്.ജയ പതാക ഉയര്‍ത്തി. പാലക്കാട് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോള്‍ നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത ജോസഫ് പതാക ഉയര്‍ത്തി. മലപ്പുറം ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഫേസ്ബുക്ക് ലൈവിലൂടെ ഡോ. എം. പി. അബ്ദു സമദ് സമദാനി എം.പി. നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. കെ. റഫീഖ പതാക ഉയര്‍ത്തി. കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നടന്നപരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി പതാക ഉയര്‍ത്തി. വയനാട് ജില്ലയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബഹു. പൊതുമരാമത്ത് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരയ്ക്കാര്‍ പതാകഉയര്‍ത്തി. കണ്ണൂര്‍ ജില്ലാആസ്ഥാനത്ത് നടന്നപരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ പതാകഉര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി എം.എല്‍.എ ശ്രീ. കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടി എം.എല്‍.എ ശ്രീ എന്‍. എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ പി.നന്ദകുമാര്‍ പതാക ഉയര്‍ത്തി.
കൊവിഡ് വ്യാപനത്തിന്റെയും നിപ വൈറസ് വീണ്ടും കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സെപ്റ്റംബര്‍ 9 മുതല്‍ ഒരാഴ്ചക്കാലം ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ പ്രഭാഷണ പരിപാടികള്‍ നടത്തും. മന്ത്രിമാര്‍, എം.എല്‍.എമാര്‍,തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ എന്നിവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. സാക്ഷരത- തുല്യതാപഠിതാക്കളും തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകരും നവമാധ്യമങ്ങളിലൂടെ പഠനാനുഭവങ്ങള്‍ പങ്കുവയ്ക്കും. കഴിഞ്ഞ അഞ്ചു വര്‍ഷം സാക്ഷരതാ സമിതികള്‍ കൈവരിച്ച നേട്ടങ്ങള്‍ ജില്ലാ സാക്ഷരതാസമിതികളും തദ്ദേശസ്വയംഭരണ സ്ഥാപനതല സമിതികളും ഓണ്‍ലൈന്‍ പരിപാടികളിലൂടെ പങ്കുവയ്ക്കും.