മൂന്ന് രാജ്യങ്ങൾക്കിടയിൽ മികച്ച സഹകരണത്തിനുള്ള കൂട്ടായ ശ്രമങ്ങൾക്ക് ഐ ബി എസ് എ സമ്മേളനം ആഹ്വാനം ചെയ്തു

96
0

 

എംഎസ്എംഇകളുടെ ശക്തി, അവസരങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ ഐബിഎസ്എ ഫോറം ഒരു പ്രധാന പങ്ക് വഹിച്ചതായി എംഎസ്എംഇ സെക്രട്ടറി  ശ്രീ ബി.ബി.സ്വെയിൻ പറഞ്ഞു.

പൂർത്തിയായ ഉൽപ്പന്നങ്ങൾക്ക് വിപണികൾ സൃഷ്ടിക്കുന്നതിൽ സഹായിക്കുകയും ശേഷി വികസന പരിശീലനങ്ങളിലൂടെയും, മികച്ച രീതികളുടെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റത്തിലൂടെയും എംഎസ്എംഇകൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ചെറുകിട, ഇടത്തരം സംരംഭങ്ങളെക്കുറിച്ചുള്ള ഐ ബി എസ് എ ആറാമത് ത്രിരാഷ്ട്ര  കോൺഫറൻസ് , ശ്രീ സ്വെയ്ൻ, വെർച്വൽ  ആയി ഉദ്ഘാടനം ചെയ്തു. മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള മികച്ച സഹകരണത്തിന്,കൂട്ടായ പരിശ്രമത്തിലൂടെ വ്യാപാരം പ്രോത്സാഹിപ്പിക്കുക, വ്യാപാര തടസ്സങ്ങൾ മനസ്സിലാക്കുക, നിക്ഷേപങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും അംഗങ്ങളായുള്ള ഒരു കൂട്ടായ്മയാണ് ഐബിഎസ്എ.  കഴിഞ്ഞയാഴ്ച നടന്ന ഈ യോഗത്തിന്റെ ആതിഥേയത്വം എംഎസ്എംഇ മന്ത്രാലയം വഹിച്ചു.

ഐ ബി എസ് എ ആറാമത് ത്രിരാഷ്ട്ര വെർച്വൽ കോൺഫറൻസിൽ രണ്ട് ദിവസങ്ങളായി നാല് സാങ്കേതിക സെഷനുകൾ  നടന്നു.അതിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഓരോ രാജ്യത്തിന്റെയും കഴിവുകളും അന്തർലീനമായ ശക്തികളും സമന്വയിപ്പിച്ച് കൊണ്ട് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയിൽ ഐ‌ബി‌എസ്‌എ അംഗങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമാണ്  ഈ സമ്മേളനം.  സമ്മേളനത്തിൽ,നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ,എംഎസ്എംഇ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും എംഎസ്എംഇകളെ ആഗോള പ്ലാറ്റ്ഫോമിൽ മത്സരാധിഷ്ഠിതമാക്കുന്നതിനും ഒരു കർമ്മരേഖ തയ്യാറാക്കും.