ധര്‍മ്മജ് മിത്ര
ആസ്തികരുടെയും നാസ്തികരുടെയും ആധുനികശാസ്ത്രജ്ഞരുടെയും എക്കാലത്തെയും ഉത്തരം കിട്ടാത്ത പ്രധാന ചോദ്യമായിരുന്നു പ്രപഞ്ചം എങ്ങനെ ഉണ്ടായി? എങ്ങനെ നിലനില്‍ക്കുന്നു? നിയതമായ ചലനക്രമത്തെ ആര് നിയന്ത്രിക്കുന്നു. അല്ലെങ്കില്‍ എന്ത് കാരണംകൊണ്ട് ഇത് സംഭവിക്കുന്നു? എന്നിങ്ങനെ.
ആസ്തിക വാദികള്‍ ഈശ്വരനില്‍ ഇതിന്റെ കര്‍തൃത്വം ഏല്‍പിച്ച് സായൂജ്യമടഞ്ഞു. നാസ്തികരെന്ന് മുദ്രയടിക്കപ്പെട്ട സാംഖ്യരും വൈശേഷികരും ജൈനരും ബൗദ്ധരുമൊക്കെ പ്രകൃതിയുടെ നിയമങ്ങളാണ് പ്രകൃതിയുടെ വികൃതികളെ സൃഷ്ടിക്കുന്നതെന്ന് നിശ്ചയിച്ചു. ആധുനികശാസ്ത്രമാകട്ടെ ഒരേയൊരു കാരണത്തിലൂടെയുണ്ടായ പ്രപഞ്ചനിര്‍മ്മിതിക്ക് പ്രധാനമായും ഏഴുകാരണങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.(1. സ്ഥിരസ്ഥിതി മാതൃക, 2. മഹാവിസ്‌ഫോടന മാതൃക, 3. ഫ്രീഡ്മാന്‍ മാതൃക, 4. സ്പീതികരണ സിദ്ധാന്തം, 5. അതിരുകളില്ലാത്ത പ്രപഞ്ചം, 6. ആന്തോളന മാതൃക, 7. മനുഷ്യനിവാസയോഗ്യമാതൃക) ഇതിലേതാണ് ശരിയെന്ന് ഉറപ്പിച്ചു പറയാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.
രണ്ടായിരത്തി പന്ത്രണ്ടില്‍ ഞാ നെഴുതി പ്രസിദ്ധീകരിച്ച ‘പ്രപഞ്ചസൃഷ്ടി രഹസ്യം’ എന്ന ഗ്രന്ഥത്തില്‍ ദാര്‍ശനികരുടെയും ആധുനികശാസ്ത്രത്തിന്റെയും ആശയങ്ങളുടെ പിന്‍ബലത്തോടെ ഒരു പ്രപഞ്ചസൃഷ്ടി മാതൃക അവതരിപ്പിച്ചു. ഈ മാതൃക ഇതുവരെ ആധുനിക ശാസ്ത്രജ്ഞര്‍ക്കോ ദാര്‍ശനികര്‍ക്കോ തെറ്റാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അ തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ഈ പ്രപഞ്ചസൃഷ്ടി മാ തൃക ശരിതന്നെയാണ് എന്നാണ്. ഈ മാതൃകയെ അടിസ്ഥാനതത്ത്വമാക്കി സ്വീകരിച്ചുകൊണ്ടാണ് വേദങ്ങള്‍, ഉപനിഷത്തുക്കള്‍, വേദാന്ത ദര്‍ശനങ്ങള്‍ ആധുനിക ശാസ്ത്രസിദ്ധാന്തങ്ങള്‍ എന്നിവയെ ഈ ഗ്രന്ഥത്തിലൂടെ വിലയിരുത്താന്‍ ഇനി ശ്രമിക്കുന്നത്. ഇതിലൂടെ പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതാണ്.
പ്രപഞ്ചസൃഷ്ടി മാതൃക
സൃഷ്ടിയെന്നത് ഉത്ഭാവവും സംഹാരമെന്നത് അനുത്ഭാവവുമാണ്. സൃഷ്ടിയെന്നത് അദൃശ്യതയിലിരിക്കുന്ന ഊര്‍ജ്ജം ദ്രവ്യമാവുകയും ആ ദ്രവ്യം ദൃശ്യപ്രകൃതിക്ക് ജന്മം കൊടുക്കുകയുമാണ്. ഊര്‍ജ്ജത്തെ സംബന്ധിച്ച ആധുനികശാസ്ത്ര മതം എന്നത് ഊര്‍ജത്തെ ഒരവസ്ഥയില്‍ നി ന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റം ചെയ്യാമെന്നല്ലാതെ ഒരിക്കലും നശിക്കപ്പെടുന്നില്ല എന്നതാണ്. ഇതേ ആശയം ഭഗവദ് ഗീതയും മുന്നോട്ട് വച്ചിട്ടുള്ളത് ഇങ്ങനെയാണ്.
നാ സതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ളന്തസ്ത്വനയോസ്തത്ത്വദര്‍ശിഭിഃ (ഗീത 2.16)
അര്‍ത്ഥം: ഇല്ലാത്തതിന് ഉണ്ട് എന്ന ഭാവം അറിയപ്പെടുന്നില്ല. ഉള്ളതിന് ഇല്ലായ്മ അറിയപ്പെടുന്നില്ല. ഈ രണ്ടിന്റെയും നിശ്ചയം തത്ത്വത്തെ അറിയുന്നവരാല്‍ അറിയപ്പെട്ടിട്ടുണ്ട്.
ഊര്‍ജ്ജത്തിന്റെ കേന്ദ്രീകരണമാണ് സൃഷ്ടി. ഊര്‍ജ്ജത്തിന്റെ വികേന്ദ്രീകരണമാണ് പ്രളയം. ഊര്‍ജ്ജത്തിന്റെഒരു പൊതു സ്വഭാവമെന്നത് ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിന്നും ഊര്‍ജ്ജം എപ്പോഴും കുറഞ്ഞ മര്‍ദ്ദത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കും. ഇതിനെ ജൃല്ീെേ ഠവലീൃ്യ ീള ഋഃരവമിഴല എന്നതാണ് ശാസ്ത്രത്തില്‍ പറയുന്നത്. പൂര്‍വ കല്പത്തില്‍ ഉണ്ടായ ഗ്രഹനക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ ആ ഊര്‍ജ്ജം അന്തരീക്ഷത്തില്‍ എത്തിച്ചേര്‍ന്ന ദ്രവ്യത്തിന്റെ ഡന്‍സിറ്റി വര്‍ദ്ധിപ്പിക്കും. ഈ ഡന്‍സിറ്റി വേരിയേഷന്‍സ് ആണ് സൃഷ്ടിക്ക് പ്രേരണ നല്‍കുന്നത്.
ഇന്ന് നാം കാണുന്ന ദൃശ്യപ്രകൃതിക്ക് ആധാരമായിരിക്കുന്നത് ശാസ്ത്രമതമനുസരിച്ച് ഹൈഡ്രജന്‍ തന്മാത്രകളിലാണ.് നാം കാണുന്ന ഓരോ മൂലകവും ഹൈഡ്രജന്‍ തന്മാത്രയുടെ ഗുണിതങ്ങളാണ്. തുടക്കത്തില്‍ ഈ ഹൈഡ്രജന്‍ തന്മാത്രയാണ് പ്രപഞ്ചത്തിലെ ഏക പിണ്ഡമായി വര്‍ത്തിക്കുന്നത്. ഈ ഹൈഡ്രജന്‍ വന്നത് അണുവിന്റെ അണുവില്‍ നിന്ന്. ഈ അണുക്കള്‍ പോസിറ്റീവ് പ്രോട്ടോണും നെഗറ്റീവ് ഇലക്‌ട്രോണും ന്യൂടല്‍ ന്യൂട്രോണും ചേര്‍ന്നാണ് നിര്‍മിതമായിട്ടുള്ളത്. ഇവയെ ഡസന്‍ കണക്കിന് ചെറുരേണുക്കളായി വീണ്ടും വിഭജനം നടത്താനാകും. ഏറ്റവും ചെറിയ അണുകണംതന്നെ പന്ത്രണ്ട് ഫെര്‍മിയോണ്‍ ചേര്‍ന്നതാണ്. ഓരോ ഫെര്‍മിയോണും ആറ് ക്വാര്‍ക്കുകള്‍ ചേര്‍ന്നതാണ്. ഓരോ ക്വാര്‍ക്കുകളും നെഗറ്റീവ് പോസിറ്റീവ് ഊര്‍ജ്ജങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ ക്വാര്‍ക്കുകള്‍ ഉണ്ടാകുന്നത് മഹാശൂന്യതയിലെ സൂപ്പര്‍സ്ട്രിംഗുകളില്‍ നിന്നും. ഒരു ക്വാര്‍ക്കിന്റെ പതിനായിരം കോടിയില്‍ ഒരു ഭാഗം മാത്രമാണ് സൂപ്പര്‍സിട്രിംഗിന്റെ വലിപ്പം. പ്രപഞ്ചത്തിലെ ഏറ്റവും സൂഷ്മ ഘടകമായി ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത് സൂപ്പര്‍സ്ട്രീംഗിനെയാണ്. പ്രപഞ്ചത്തില്‍ അദൃശ്യഊര്‍ജ്ജം 70% അദൃശ്യ ദ്രവ്യം 23% ദൃശ്യപ്രകൃതി 4% എന്നീ ക്രമത്തിലാണ് നിലനില്‍ക്കുന്നു. ദൃശ്യപ്രകൃതി അല്ലെങ്കില്‍ നിലവിലെ പ്രപഞ്ചങ്ങള്‍ നശിച്ച് അതിന്റെ ഊര്‍ജ്ജം അദൃശ്യ ഊര്‍ജ്ജത്തില്‍ എത്തിച്ചേരും. അദൃശ്യ ഊര്‍ജത്തിന്റെ റേഷ്യോ വ്യതിയാനത്തില്‍ മര്‍ദ്ദം ഉണ്ടാകും. ഈ മര്‍ദ്ദം സൂപ്പര്‍ സ്ട്രിംഗുകളെ ക്വാര്‍ക്കുകളായി ഭാവമാറ്റം വരുത്തും. നെഗറ്റീവും പോസിറ്റീവുമായ ഈ ക്വാര്‍ക്കുകള്‍ സമ്മര്‍ദ്ദത്താല്‍ യോജിക്കുമ്പോള്‍ മരണ ചലനം ഉണ്ടാകുന്നു. മരണ ചലനമെന്നത് നെഗറ്റീവ് പോസിറ്റീവ് ക്വാര്‍ക്കുകള്‍ മരിക്കുമ്പോള്‍ അല്ലെങ്കില്‍ യോജിക്കുമ്പോള്‍ ഉണ്ടാകുന്ന ചലനമാണ്. ഈ ക്വാര്‍ക്കുകള്‍ മരിച്ച് മൂന്നാമതായ ഒന്ന് ഉണ്ടാകുന്നതാണ് അണു അല്ലെങ്കില്‍ ആറ്റം. ഇങ്ങനെ ആദ്യം ചലനവും രണ്ടാമതായി സ്ഥലവും (ദൃശ്യപ്രകൃതി) ഉണ്ടാകുന്നു. ആദ്യം ഉണ്ടായ ആറ്റത്തിലേക്ക് മറ്റ് ക്വാര്‍ക്കുകള്‍ ചേരുന്നതോടെ പിണ്ഡം വലുതാകുന്നു. സീറോഗ്രാവിറ്റിയില്‍ ആദ്യം ചലനത്തിനനുസരിച്ച് പിണ്ഡം ചലിച്ചുകൊണ്ടിരിക്കും. ക്വാര്‍ക്കുകളുടെ തുടര്‍ സംയോഗം- മരണം- ഈ ചലനത്തിന് വേഗത വര്‍ദ്ധിപ്പിക്കും. നമ്മുടെ ഗാലക്‌സിയുടെ ദ്രവ്യമാനത്തിന് തുല്യമായി പിണ്ഡം അല്ലെങ്കില്‍ ഗോളം എത്തിച്ചേരുന്നതോടെ അത് പൊട്ടിത്തെറിക്കുന്നു. അമിത വേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗോളം പൊട്ടിത്തെറിച്ചാല്‍ അതിന്റെ ഭാഗങ്ങള്‍ നേരെ പോകാതെ കറങ്ങിസഞ്ചരിക്കും. വേര്‍പ്പെട്ട് പോകാന്‍ ലഭിച്ച ഊര്‍ജ്ജം ഏത് സ്ഥലത്തുവച്ചു കിട്ടിയോ അവിടം കേന്ദ്രമാക്കി ആ വസ്തു ആ ബിന്ദുവിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. ഈ തുടര്‍ചലനത്തെ വൈശേഷികത്തില്‍ ഗമനസംസ്‌കാരം എന്ന് പറഞ്ഞിരിക്കുന്നു(വൈശേഷികം 1.11) ഭൂമിയില്‍ പതിച്ച പന്ത് വീണ്ടും ഉയരുന്നതും താഴുന്നതും ഉരുളുന്നതുമെല്ലാം ആ പന്തിന് ലഭിച്ച ആദ്യ ആവേഗം( കര്‍മം) ഒരു സംസ്‌കാരമായി ആ വസ്തുവില്‍ നിലനില്കുന്നതുകൊണ്ടാണ്. പന്തിന്റെ ചലനത്തെ- ഗതിയെ തടസ്സപ്പെടുത്തുന്നത്- അത് പോകുന്ന പ്രതലങ്ങളും ഗുരുത്വാകര്‍ഷണവുമാണ്. സീറോഗ്രാവിറ്റിയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് തടസ്സമൊന്നും ഉണ്ടായില്ലെങ്കില്‍ അത് ആ ദിശയില്‍ തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കും.
വൈശേഷികരുടെ ഈ തത്ത്വം ഐസക് ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തെ പ്രതിനീധികരിക്കുന്നു.
ഗുരുത്വം, പ്രയത്‌നം,സംയോഗം എന്നിവയിലൂടെ ഉത്‌ക്ഷേപണം (ചലനം) സാധ്യമാകുന്നു.(വൈശേഷികം 1.29 ) വൈശേഷികത്തിലെ ഗുരുത്വാകര്‍ഷണത്തിലൂടെ വിസ്‌ഫോടനം ഉണ്ടാകുന്നു എന്ന് പറയുമ്പോള്‍ ഐസക് ന്യൂട്ടന്‍ സിദ്ധാന്തിക്കുന്നത് ഗുരുത്വാകര്‍ഷണംകൊണ്ടാണ് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉപഗ്രഹങ്ങളും സ്വയം ഭ്രമണം ചെയ്യുന്നത് മറ്റ് ഗ്രഹങ്ങള്‍ സൂര്യനും പ്രപഞ്ചത്തിനും ചുറ്റും ഭ്രമണം ചെയ്യാന്‍ കാരണമെന്ന്. ഗുരുത്വാകര്‍ഷണത്തിന് ഒരു ധര്‍മമേയുള്ളു. അത് ആകര്‍ഷിക്കല്‍ മാത്രമാണ്. ആകര്‍ഷണത്തിന്റെ വലയില്‍പ്പെടുന്നതെല്ലാം തകര്‍ന്നടിയും. ഗുരുത്വാകര്‍ഷണത്തിന് ഒരു വസ്തുവിനെയും ചുറ്റിക്കറക്കാനുള്ള ശേഷിയില്ല. ക്ലാസിക് ഭൗതികം ഈ അര്‍ത്ഥത്തില്‍ തെറ്റാണ്.
ഐസക് ന്യൂട്ടന്റെ മൂന്ന് ചലനനിയമങ്ങളും വൈശേഷികം ഒന്നാം അധ്യായത്തിലുണ്ട്. ഇതൊക്കെ തമസ്‌കരണ ലോകത്ത് അകപ്പെട്ടുപോയി എന്നു മാത്രം.
വൈശേഷിക സിദ്ധാന്തമനുസരിച്ച് ആകര്‍ഷണത്തില്‍ മൂലപ്രകൃതിയുടെ (ക്വാര്‍ക്കുകളെ) സംയോഗവും വികര്‍ഷണത്താല്‍ പ്രളയവും സംഭവിക്കുന്നു ഇതിന്റെ ആവര്‍ത്തനമാണ് കല്പങ്ങളിലൂടെ സ്ഥലകാലങ്ങള്‍ ഉണ്ടായി അപ്രത്യക്ഷമാകാന്‍ കാരണം.
ആകര്‍ഷണത്തിലൂടെ സംയോജിതമാകുന്ന ആദ്യപിണ്ഡം സ്ഥലവും ക്വാര്‍ക്കുകളുടെ മരണചലനത്തിലൂടെ(വികര്‍ഷണം) കാലവും ഉണ്ടാകുന്നു. തുടര്‍ന്നുള്ള പിണ്ഡത്തിന്റെ ആകര്‍ഷണത്തില്‍ മറ്റ് ക്വാര്‍ക്കുകളും യോജിക്കുന്നു. അങ്ങനെ നമ്മുടെ ഗാലക്‌സിയുടെ ദ്രവ്യത്തിന് തുല്യ പിണ്ഡമായപ്പോള്‍ അത് പൊട്ടിത്തെറിക്കുന്നു. നമ്മുടെ താരാപഥം നാല് ഹസ്തങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ ആദ്യ പിണ്ഡം ആദ്യ സ്‌ഫോടനത്തില്‍ തന്നെ നാലായി മുറിഞ്ഞുമാറിയിരുന്നു.ഈ നാല് ഖണ്ഡങ്ങളില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതുകൊണ്ടാണ് ഈ ഹസ്തകങ്ങള്‍ക്ക് നീളം ഉണ്ടായത്. ഒരു പിണ്ഡം നിശ്ചിത മാസ്സില്‍ എത്തിച്ചേരുന്നതുവരെ അത് തുടര്‍സ്‌ഫോടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ആദി ചലനം ഓരോ പിണ്ഡങ്ങളി ലും നിലനില്‍ക്കുന്നതിനാല്‍ അത് സ്വയം കറങ്ങുകയും സ്വന്തം മാതൃഖണ്ഡങ്ങള്‍ക്ക് ചുറ്റും കറങ്ങുകയും ഒപ്പം ആദി പിണ്ഡ കേന്ദ്രത്തിന് ചുറ്റും കറങ്ങുകയുംചെയ്യുന്നു.