തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തവണയും കര്‍ക്കടക വാവിന് ബലിതര്‍പ്പണമില്ല. സാമൂഹിക അകലം പാലിച്ച് ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തന്ത്രിമാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ബലിതര്‍പ്പണം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചടങ്ങിന്റെ ഭാഗമായി ആളുകള്‍ കൂട്ടത്തോടെ സ്നാന ഘട്ടങ്ങളില്‍ ഇറങ്ങുന്നത് കൂടുതല്‍ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ബലിതര്‍പ്പണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അടുത്തമാസം എട്ടിനാണ് കര്‍ക്കടകവാവ്