കാർഗിൽ വിജയദിനമാചരിച്ച് കാർഗിൽ ജംഗ്ഷൻ നിവാസികൾ

139
0

ധീരോധാത്തമായ ചെറുത്തു നില്പിലൂടെ ശത്രുക്കളിൽ നിന്നും രാജ്യത്തെ രക്ഷിച്ച് വിജയം വരിച്ച ദിവസത്തിൻ്റെ ഓർമ്മകൾ പുതുക്കി “കാർഗിൽ ജംഗ്ഷൻ ” നിവാസികൾ. കൂത്താട്ടുകുളം നഗരസഭയിലെ പന്ത്രണ്ടാം വാർഡിൽ ഉഴവൂർ – പാല റൂട്ടിനിടക്കാണ് കാർഗിൽ ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ നാട്ടുകാർ ഒത്തുകൂടിയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ജില്ലയിൽ വ്യത്യസ്തമായ പേരിലറിപ്പെടുന്ന ഒരു ജംഗ്ഷൻ എന്ന പ്രത്യേകതയും സ്ഥലത്തിനുണ്ട്. നഗരസഭ കൗൺസിലർ അഡ്വ.ബോബൻ വർഗ്ഗീസ് യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ദീർഘകാലം സേനയിൽ സേവനമനുഷ്ടിച്ച ലെഫ്.കേണൽ മേരി തോമസ് വലിയ കളപ്പുരയിൽ, ദീപാ ഭവനിൽ ഗോപാലകൃഷ്ണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാരെ സ്മരിച്ചു കൊണ്ട് വിമലാക്ഷൻ പാറക്കുന്നേൽ വിജയദിന സന്ദേശം നൽകി. സി.പി.ഐ കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി എ.കെ ദേവദാസ്, ബാബു പാറക്കുന്നേൽ, അജി കൊച്ചുകുന്നേൽ, ഉഷ വിമലാക്ഷൻ, പ്രതീഷ് സഹദേവൻ, ജീമോൻ വെച്ചൂട്ടിക്കൽ, റെജി, സന്തോഷ്, ഷൈനി ബാബു, ഓമന പുഷ്പൻ, സുരേഷ് വലിയപ്ലാക്കിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.