സസ്പെൻഡ് ചെയ്തു

110
0

തിരുവനന്തപുരം; പമ്പ- നിലയ്ക്കൽ ചെയിൻ സർവ്വീസ് നടത്തിപ്പിനായി നൽകിയ ബസുകളിൽ രണ്ടെണ്ണെത്തിന്റെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങിയത് കണ്ടെത്തിയ സംഭവത്തിൽ ഇതിന്റെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ, ഡിപ്പോ എഞ്ചിനീയർ സന്തോഷ് സി.എസിനെ സസ്പെഡ് ചെയ്തു. റിസർവ് പൂളിൽ ആയിരത്തോളം കണ്ടീഷൻ ഉള്ള ബസുകൾ ഉള്ളപ്പോഴാണ് ഇത് പോലെ തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവ്വീസിനായി നൽകുന്നത്. ഇത് പതിവ് സംഭവമായിമാറിയതോടെയാണ് ആദ്യമായി നടപടി സ്വീകരിച്ചത്.

ശബരിമല സ്പെഷ്യൽ സർവ്വീസ് നടത്താനായി അനുയോജ്യമായ ബസുകൾ നൽകുന്നതിന് വേണ്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബസുകളുടെ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ, എന്നിവ പരിശോധിച്ച് കുറ്റമറ്റതാക്കി രണ്ട് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കി തിരുവനന്തപുരം ഡി.സി.പിക്ക് കീഴിലുള്ള 3 ഡിപിസി വർക്ക്ഷോപ്പ് തലവൻമാർക്ക് ചുമതലയും നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരം ഡിസിപി പൂളിൽ നിന്നുള്ള ബസുകളിൽ മെക്കാനിക്കൽ കണ്ടീഷൻ , ബോഡി കണ്ടീഷൻ എന്നിവ പരിശോധിച്ച്, ഡിപ്പോ എഞ്ചിനീയറും, അസിസ്റ്റ്റ്റ് ഡിപ്പോ എ‍ഞ്ചിനീയറും റിപ്പോർട്ട് നൽകിയ ബസുകളാണ് പമ്പയിലേക്ക് അയച്ചത്. ഇതിൽ JN 481, JN 434 എന്നീ ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിക്കുന്ന വീഡിയോ യാത്രക്കാരും , ബസ് ജീവനക്കാരും സിഎംഡിക്ക് അയച്ച് കൊടുത്തതിനെ തുടർന്നാണ് ഡിപ്പോ എഞ്ചിനീയറെ സസ്പെൻഡ് ചെയ്തത്.