സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖയായി 1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂ. എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതൽ ക്ലാസ്സിൽ 20 കുട്ടികൾ ആകാമെന്നും മാർഗ രേഖയിൽ പറയുന്നു.
ആദ്യ ഘട്ടത്തിൽ ഇല്ല സ്കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. അന്തിമ മാർഗരേഖ നാളെ പുറത്തിറക്കും.