മലങ്കര നസ്രാണികളും കേരളചരിത്രവും’ പുസ്‌തകപ്രകാശനം വ്യാഴാഴ്ച

95
0

പ്രമുഖ എഴുത്തുകാരന്‍ കെ.സി.വര്‍ഗീസ്‌ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മലങ്കര നസ്രാണികളും കേരള ചരിത്രവും എന്ന പുസ്തകം കണ്ണമ്മൂല കേരള യുനൈറ്റഡ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ വെച്ച് ഒക്ടോബര്‍ 7 വ്യാഴാഴ്ച വൈകുന്നേരം 5മണിക്ക് ഫിഷറീസ്, സാംസ്കാരിക യുവജനകാര്യവകുപ്പു മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. യുനൈറ്റഡ്‌ തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ.സി.ഐ ഡേവിഡ് ജോയ് പുസ്തകം ഏറ്റുവാങ്ങും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ.പ്രിയ വര്‍ഗീസ്‌ പുസ്‌തകം പരിചയപ്പെടുത്തും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. കോവിഡ്‌ മാനദണ്ഡം അനുസരിച്ച് നടക്കുന്ന പ്രകാശനത്തില്‍ റവ. ഡോ.നൈനാന്‍ ജേക്കബ്‌, കെ.സി.വര്‍ഗീസ്‌, രമ്യ. കെ. ജയപാലന്‍ എന്നിവര്‍ സംസാരിക്കും.