ഷാഫി പറമ്പില്‍ നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

154
0

ശബരിനാഥനെ അറസ്റ്റ് ചെയ്യാന്‍ കാട്ടിയ വൃത്തികെട്ട തിടുക്കം കേരളത്തിലെ പൊലീസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയ സംഭവമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ സ്റ്റേഷനില്‍ ഹാജരാകാതിരിക്കാനുള്ള സാഹചര്യം ശബരിക്കുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും തയാറാകാതെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റോഡിലെ കുഴിയുടെ കാര്യം പറഞ്ഞപ്പോള്‍ ബി.ജെ.പിയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ച മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെ പൊലീസിന്റെ നടപടിയെയാണ് ബി.ജെ.പിയുമായി കൂട്ടിക്കെട്ടേണ്ടത്. മോദി പൊലീസിന്റെ മാനുവലാണ് കേരള പൊലീസ് പിന്തുടരുന്നത്. അവരുടെ റൂള്‍ ബുക്ക് പിണറായി വിജയന്റേതല്ല, യോഗി ആദിത്യനാഥിന്റേതാണ്. വിചാരധാരയാണ് പൊലീസിനെയും സര്‍ക്കാരിനെയും നയിക്കുന്നത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിയെ അറസ്റ്റ് ചെയ്തത്.